16.7.12

കാറ്റേ ...നീ...


കാറ്റ് കേള്‍ക്കുവാനും കാണുവാനും ഉള്ളതെന്ന പ്രിയങ്കയുടെ  സങ്കല്‍പ്പത്തെ ആകെ മാറ്റി മറിച്ചു കൊണ്ടാണ് ഇലപൊഴിച്ച മരങ്ങളുള്ള ഒരു മഞ്ഞു കാലത്തിന്റെ അവസാനത്തില്‍ മല മുകളിലെ ആ പട്ടണത്തില്‍ കാറ്റ് വീശി തുടങ്ങിയത്‌. ഉച്ച മയക്കത്തിന്റെ ആലസ്യത്തില്‍ വെറുതെ കിടക്കുമ്പോഴാണ് ഒരു വിമാനത്തിന്റെ ഇരമ്പല്‍ എന്നവണ്ണം  കാറ്റടിച്ചു തുടങ്ങിയത്. ജനല്‍ കര്‍ട്ടനുകള്‍ ചെറുതായി നീങ്ങി കിടന്നിരുന്ന വിടവിലൂടെ വെയില്‍ ഒരു വീതിയുള്ള ദണ്ഡ് പോലെ മുറിക്കുള്ളില്‍ സഞ്ചാരം നടത്തുന്നത് കൌതുകത്തോടെ നോക്കി കിടക്കുകയായിരുന്നു അവള്‍ അപ്പോള്‍. അതി ശൈത്യമുള്ള  ആ താഴ്വരയില്‍ വീടിന്‍റെ ജാലകങ്ങളും വാതായനങ്ങളും അടഞ്ഞു കിടന്നത് കൊണ്ട് അവള്‍ക്ക് പുറത്തെ അസാധാരണ  ശബ്ദം എന്തെന്നു ആദ്യം മനസ്സിലായില്ല.  ആകാംഷയോടെ  വരാന്തയില്‍ വന്നിട്ടും ശബ്ദത്തിന്റെ ഉറവിടം എന്തെന്നറിയാതെ പ്രിയങ്ക അവിടവിടെ നോക്കികൊണ്ടിരുന്നു.  

അവള്‍  ചുറ്റും കോട്ട തീര്‍ത്തു  ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന പര്‍വതത്തെ നോക്കി. അവക്ക്‌ മുകളില്‍ ഇനിയും ഉരുകി തീര്‍ന്നിട്ടില്ലാത്ത മഞ്ഞു പാളികളെ നോക്കി. അവളുടെ പരിഭ്രമം നിറഞ്ഞ നോട്ടം മനസ്സിലായി എന്നവണ്ണം വീടുകളിലെ പാര്‍ട്ട് ടൈം ജോലി കഴിഞ്ഞു റോഡിലൂടെ നടന്നു  പോകുന്ന അഷറബി ഉറക്കെ പറഞ്ഞു.

“മാഡം ജീ...തേജ് ഹവാ ആ രഹാ ഹെ.... ഷായദ്‌ തൂഫാന്‍ ഹോ ജായേഗാ.”

“ക്യാ.. അഷറബി....? യെ..ഹവാ ഹെ ക്യാ...? കുച്ച് നഹി ദിക്ക് രഹാഹെ..?”

അവള്‍ അമ്പരപ്പോടും സംശയത്തോടും ചോദിച്ചു.

അഷറബി നടന്നു കുറച്ചങ്ങു നീങ്ങിയതേ ഉള്ളു. വീണ്ടും ആ വലിയ ശബ്ദം കേട്ടു. അതോടെ അവള്‍ പല അടുക്കുകളിലെ കമ്പിളി വസ്ത്രങ്ങളിലും  വിറച്ചു. ചെവിക്കുള്ളിലേക്ക് തണുപ്പ് ചൂളം കുത്തി കയറുന്നു. പല്ലുകള്‍ കൂട്ടിയടിച്ചപ്പോള്‍ മുറിക്കുള്ളിലേക്ക് ഓടിപ്പോയി കമ്പിളി തൊപ്പിയും കയ്യുറയും ധരിച്ച് വീണ്ടും വരാന്തയില്‍ വന്നു നിന്നു.

കാറ്റിനെ അത്രയധികം സ്നേഹിച്ച അവള്‍ക്ക്‌ സഹിക്കാനാവാത്ത സങ്കടം സമ്മാനിച്ചു കൊണ്ടു  വന്‍ ഹുങ്കാരത്തോടെ വീണ്ടും അത് ആഞ്ഞടിച്ചു തുടങ്ങി. അനങ്ങാന്‍ ഒരു ഇലപോലും ഇല്ലാത്ത ഈ കാലത്ത് തന്നെ നിനക്കെന്തേ വരാന്‍ തോന്നി..? പ്രിയങ്ക പരിഭവത്തോടെ ആ ശബ്ദത്തോടു ചോദിച്ചു കൊണ്ടിരുന്നു. ഒന്നിനെ പോലും ചലിപ്പിക്കാതെ നീ ഇങ്ങനെ ശബ്ദമായി വന്നിട്ട് എന്ത് നേടാന്‍...? അവളുടെ ചോദ്യം ഗൌനിക്കാതെ കാറ്റ് വര്‍ധിച്ച ശക്തിയോടെ മലകള്‍ക്കിടെ അലറിക്കൊണ്ട് കയറി ഇറങ്ങി.



നാലു ബി. യിലെ പ്രിയങ്ക ജയചന്ദ്രന്‍റെ ഉത്തര കടലാസുമായി മാലതി ടീച്ചര്‍ ദേഷ്യത്തോടെ അവളെത്തന്നെ നോക്കുന്നത് അവള്‍ അറിയുന്നതേ  ഇല്ല. അടുത്തിരിക്കുന്ന മരിയ ഫിലിപ്പിന്റെ ഉത്തര കടലാസിലെ മാര്‍ക്ക് എത്രയെന്ന ആകാംഷയോടെ നോക്കുന്നതിനിടെ മാലതി ടീച്ചറുടെ ശബ്ദം ഉയര്‍ന്നു.

“പ്രിയങ്ക ജയചന്ദ്രന്‍ സ്റ്റാന്റ് അപ്പ്‌.”

പ്രിയങ്ക പരിഭ്രമത്തോടെ ടീച്ചറെ തന്നെ നോക്കിക്കൊണ്ട് എഴുന്നേറ്റു നിന്നു.

“വാട്ട്‌ ഈസ്‌ വിന്‍ഡ്‌..?”

“മൂവിംഗ് എയര്‍ ഈസ്‌ വിന്‍ഡ്‌.”

പ്രിയങ്ക വളരെ പെട്ടെന്ന് ഉത്തരവും കൊടുത്തു.

“ദേന്‍ സെ... വാട്ടീസ് ദ സ്പെല്ലിംഗ് ഓഫ് വിന്‍ഡ്‌..?”

ഡബ്ളിയു ഐ എന്‍ ഡി വിന്‍ഡ്‌.”

“എന്നിട്ട് നോക്ക് കുട്ടി... ഈ ഉത്തര പേപ്പറില്‍ എന്താ ഇത്..? ഡി ക്ക് പകരം ടി എഴുതിയാല്‍ എങ്ങനെ മാര്‍ക്ക് തരാനാകും..?”

“ഈ ഒരു മാര്‍ക്ക്‌ ഞാന്‍ കട്ട് ചെയ്യും. കഴിഞ്ഞ തവണ ഫുള്‍ മാര്‍ക്ക് മേടിച്ച നീ ഇപ്പ്രാവശ്യം എങ്ങനെ സ്കൂള്‍ ഫസ്റ്റാകും....? ഒരു സ്പെല്ലിങ്ങില്‍ പോകുന്നതാണ് ഫസ്റ്റ്റാങ്ക് എന്നൊക്കെ ഇനിയും അറിയില്ലേ..?”

പ്രിയങ്ക തലകുനിച്ചു കൊണ്ടു പിറു പിറുത്തു. “ഫസ്റ്റ് റാങ്ക് കിട്ടിയില്ലെങ്കില്‍ ഈ സ്റ്റാന്‍ഡില്‍ വെച്ചിരിക്കുന്ന വലിയ  ഭൂഗോളം ഉരുണ്ടു ടീച്ചറിന്റെ തലയില്‍ വീണു തല പതിഞ്ഞു പോകുമായിരിക്കും.”

ഒരു കാറ്റിങ്ങ് വന്നു മൂലയില്‍ ഇരിക്കുന്ന ഭൂഗോളത്തെ ഉരുട്ടി ടീച്ചറുടെ തലയില്‍ ഇട്ടാല്‍  മതിയായിരുന്നു. അപ്പോള്‍ ഈ വട്ട മുഖമൊരു സ്ട്രെയിറ്റ് ലയിനായി മാറിയേനെ. ടീച്ചറിന്റെ നെറ്റി വന്നു താടിയില്‍ മുട്ടും. അപ്പോള്‍ കണ്ണും മൂക്കും ചുണ്ടും എല്ലാം ചേര്‍ന്ന ഒരു നേര്‍ വര. പിന്നെ മാത്സ് ക്ലാസ്സില്‍ മുരളി സാര്‍ “സെ ആന്‍ എക്സാമ്പിള്‍ ഫോര്‍ സ്ട്രെയിട്ട് ലൈന്‍..?” എന്ന് ചോദിക്കുമ്പോള്‍ “മാലതി ടീച്ചറുടെ തല” എന്ന് ചാടി എഴുന്നേറ്റു നിന്ന് ഉത്തരം പറയാമായിരുന്നു. അവള്‍ അതോര്‍ത്തു പതുക്കെ ചിരിച്ചു. സാവധാനം തല ഉയര്‍ത്തി. ഇല്ല. ആ തല  സ്ട്രെയിട്ട് ലൈനായിട്ടില്ല. പോണി ടെയില്‍ കെട്ടിവെച്ചു അങ്ങനെ തന്നെ ഉണ്ട്. ഭൂഗോളവും അത് പോലെ തന്നെ സ്റ്റാന്‍ഡില്‍ തന്നെ ഇരിക്കുന്നു.

“ചിരിക്കുന്നോ നീ..?”

മാലതി മാലതി ടീച്ചറുടെ ശബ്ദം കുറച്ചു കൂടെ ഉച്ചത്തിലായി....”നാളെ പെരന്റ്സില്‍ ആരെയെങ്കിലും വിളിച്ചു കൊണ്ടു വന്നേക്കണം. എനിക്ക് കുറച്ചു പറയാനുണ്ട്. ഈ പ്രാവശ്യത്തെ സ്കൂള്‍ റാങ്ക് വേറെ ഏതെങ്കിലും ഡിവിഷന്‍ കാര് കൊണ്ടുപോയാലുണ്ടല്ലോ..?”

ടീച്ചറു വട്ടമുഖത്തെ ഉണ്ടക്കണ്ണുകള്‍ ചുവന്നു വന്നു.

“സിറ്റ് ഡൌണ്‍ ദേര്‍...”

ദേഷ്യത്തോടെ പേപ്പര്‍ മേശമേല്‍ വെച്ചു .ടീച്ചര്‍ അടുത്ത കുട്ടിയുടെ ഉത്തര കടലാസുമായി യുദ്ധത്തില്‍ ഏര്‍പ്പെടുവാന്‍ തുടങ്ങിയതോടെ. പ്രിയങ്ക ആശ്വാസത്തോടെ ഇരുന്നു.

കാറ്റ് അവളുടെ ചങ്ങാതിയായി തുടങ്ങിയത്‌ അവള്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു. അത് കൊണ്ടു തന്നെ പ്രിയപ്പെട്ട കൂട്ടുകാരന്‍റെ സ്പെല്ലിംഗ് തെറ്റിയത്തില്‍ അവള്‍ക്ക് ചെറിയൊരു സങ്കടം ഉണ്ടായിരുന്നു.

“ഞാന്‍ ടി എന്നെഴുതിയപ്പോള്‍ പെട്ടന്നങ്ങു വന്നു എന്റെ കയ്യില്‍ നിന്നും പേന തട്ടി താഴെ ഇടാന്‍ മേലാഞ്ഞോ നിനക്ക്...? അപ്പൊ എനിക്ക് കാര്യം മനസ്സിലായേനെ. തെറ്റെഴുതാന്‍ പോകുവാന്ന്.” പ്രിയങ്ക കാറ്റിനോട് കലമ്പി.

ഒന്നാം ക്ലാസ്സിലെ അവധിക്കാലത്ത് മുത്തച്ഛനോടൊപ്പം മുത്തശ്ശിയുടെ വീട്ടില്‍ പോകുവാന്‍ ഒരു കൊച്ചു തോണിയില്‍ കടത്ത് കടക്കുമ്പോഴാണ് കാറ്റ് അവളോടു ആദ്യമായി സൌഹൃദം കൂടാന്‍ വന്നത് .

“ഈ കാറ്റിന്റെ ഒരു ശല്യം എപ്പോ കടത്ത് കിട്ടിയാലും വീശാന്‍ തുടങ്ങും. അതും എതിരെ  ദിശയില്‍. മനുഷേന്റെ പതം വരും അക്കരെ എത്തുമ്പോ...” ശക്തിയില്‍ വള്ളം ഊന്നുന്നതിനിടെ വഞ്ചിക്കാരന്‍ ആരോടെന്നില്ലാതെ പിറുപിറുത്തു

അവള്‍ അത് ശ്രദ്ധിക്കാതെ വഞ്ചിക്ക് ചുറ്റും എങ്ങോട്ടോ ധൃതിയില്‍ നീങ്ങുന്ന തിരകളെ നോക്കിയിരുന്നു.

തോണിക്കാരന്‍ വിയര്‍ത്തൊലിച്ച് തോണി കടവത്ത് എത്തിക്കുമ്പോള്‍ കാറ്റും തീര്‍ന്നിരുന്നു.

“കണ്ടോ.....തീര്‍ന്നു...ഇതാ ഇവിടത്തെ ഏര്‍പ്പാട്. എപ്പോ വഞ്ചി ഊന്നാന്‍ തൊടങ്ങുമ്പോഴും അങ്ങ് വന്നോളും.”

കരിപോലെ തിളങ്ങുന്ന ദേഹത്ത്‌ ഉരുണ്ടു കൂടിയ വിയര്‍പ്പ് മണികളെ തുടച്ചു കൊണ്ടു കൂലി വാങ്ങി മടിക്കുത്തില്‍ വെക്കുന്നതിനിറെ അയാള്‍ പറഞ്ഞു കൊണ്ടിരുന്നു.

“തോണി യാത്ര ഇഷ്ടായോ..മോള്‍ക്ക്‌..?” അവളുടെ കൈ പിടിച്ചു നടക്കുന്നതിനിടെ മുത്തച്ഛന്‍ ചോദിച്ചു.

“എനിക്ക് കാറ്റാ ഇഷ്ടം.” എന്ന് പറഞ്ഞു കൊണ്ടു അവള്‍ പുഴയെ തിരിഞ്ഞു നോക്കി. പുഴക്കരയിലെ പേരറിയാത്ത മരത്തിലെ ഇലകള്‍ അപ്പോള്‍ ഇളകാന്‍ തുടങ്ങിയിരുന്നു. കുറെ മഞ്ഞ ഇലകളും താഴെ വീഴുന്നുണ്ട്. കാറ്റ് അവിടെ തന്നെ ചുറ്റി പറ്റി നില്‍ക്കയാണോ..? അതോ അവള്‍ക്കൊപ്പം കൂടെ വരുന്നുണ്ടോ..?

അന്ന് തൊട്ടു കാറ്റ് അവള്‍ക്കൊപ്പം കൂട്ടുകൂടി. “ആ പഴുത്ത മാങ്ങാ അണ്ണാന്‍ കൊണ്ടു പോകുന്നതിനു മുന്‍പ് പറിച്ചു താ ചേട്ടാ..എന്ന് ചേട്ടനോട് കെഞ്ചിയ ഒരു മാമ്പഴക്കാലത്ത് കാറ്റ് അവളുടെ ചെവിയില്‍ വന്നു പറഞ്ഞു.

“ഓടി പോയി മാഞ്ചുവട്ടില്‍ നോക്കൂ..എത്രയെണ്ണം താഴെ കിടപ്പുണ്ടെന്ന്...?”

നിറയെ ചുവന്ന റോസാപ്പൂക്കളുടെ ചിത്രങ്ങളുള്ള കുഞ്ഞു ഫ്രോക്ക് വിടര്‍ത്തി പിടിച്ച് അതിനുള്ളില്‍ മാമ്പഴം നിറക്കുമ്പോള്‍ അവള്‍ കാറ്റിനോട് ചോദിച്ചു.

“നിനക്ക് വേണോ...ഒരെണ്ണം..?”

കാറ്റ് മറുപടി പറയാതെ അവളുടെ കവിളില്‍ മൃദുവായി തലോടിയ ശേഷം ചിറകുകള്‍ പറത്തി ദൂരേക്ക്‌ പോയി. അപ്പോഴും അവള്‍ക്കായി  രണ്ടു മൂന്നു മാങ്ങകള്‍ കൂടെ താഴെ വീണു.

അന്ന് വൈകുന്നേരം കിണറ്റില്‍ കരയില്‍ അമ്മ മേല്‍ കഴുകിക്കുമ്പോഴാണ് വിടര്‍ന്നു നില്‍ക്കുന്ന കുട മുല്ലകള്‍ അവള്‍ കണ്ടത്.

ഓടിച്ചെന്നു പൂ പറിക്കാന്‍ ആഞ്ഞപ്പോള്‍ കാറ്റ്‌ അവളോടു ചോദിച്ചു.

“എന്തിനാ നിനക്കീ പൂക്കള്‍..?”

“ഞാന്‍  ഉറങ്ങുന്ന മുറീ വെക്കാന്‍. നല്ല മണായിരിക്കും മുറി നെറയെ.”

അവള്‍ ഉല്‍സാഹത്തോടെ പറഞ്ഞു.

“എങ്കില്‍  ആ പാവം പൂവിനെ വെറുതെ നുള്ളി വേദനിപ്പിക്കണ്ട. അതവിടെ നിന്നോട്ടെ. നിനക്ക് സുഗന്ധം പോരെ. ഇന്ന് രാത്രി ഞാന്‍ ആ സുഗന്ധം തരാം. മതിയോ ..?”

അന്ന് രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുറിയിലാകെ മുല്ലപ്പൂ സുഗന്ധം.

“എന്ത് നല്ല വാസന...മുല്ലപ്പൂ വിരിഞ്ഞോ..? "അച്ഛന്റെ ചോദ്യം.

“ആ..കിണറ്റില്‍ കരേലെ കുടമുല്ല പൂത്തിട്ടുണ്ട്. അതാ..”

അമ്മയുടെ മറുപടി.

ജനല്‍ കര്‍ട്ടനുകളില്‍ തിരകള്‍ സൃഷ്ടിച്ചു കൊണ്ടു മുറിക്കുള്ളിലേക്ക് കയറിയ കാറ്റ് അവളെ നോക്കി കണ്ണിറുക്കി  “മതിയോ...?” എന്ന് ചോദിച്ചു.

“ഉം....മതി....ഇങ്ങനെ മതി...”അവള്‍ മറുപടി പറഞ്ഞു.

“ഈ കുട്ടിയെന്താ സംസാരിക്കുന്നത്..?”

ശബ്ദം കേട്ട അച്ഛന്‍ അവള്‍ കിടക്കുന്നിടത്തു വന്നു  നോക്കി. അവള്‍ ഒന്നും അറിയാത്തവളെ പോലെ ഉറക്കം നടിച്ചു കിടന്നു.

“ഉറക്കത്തിലാണെന്ന് തോന്നുന്നു.” പുതപ്പ് നേരെ ഇട്ട അച്ഛന്‍ തിരികെ പോയി

ഏതൊരു പെണ്‍കുട്ടിയെ പോലെയും മുതിര്‍ന്നു  കഴിഞ്ഞപ്പോള്‍ അവള്‍ക്ക് കളി കൂട്ടുകാരനായ കാറ്റിനോടുള്ള ഇഷ്ടം പ്രണയമായി മാറി.

അതുകൊണ്ടു തന്നെ “പ്രവീണിന്‍റെ കണ്ണുകളില്‍ കാറ്റ് ഉണ്ട്” എന്നവള്‍ പറയുമ്പോള്‍ കൂട്ടുകാരികള്‍ പരസ്പരം നോക്കി അടക്കി ചിരിച്ചു.

“ഇവള്‍ക്ക് നല്ല കിറുക്ക് തന്നെ. ഇതെന്തു കണ്ടിട്ടാ അവളാ കോന്തന്‍ ചെക്കന്റെ പിന്നാലെ...? ഇവള്‍ അവന്റെ എത്രാമാത്തെയാണെന്ന്  അവനു പോലും അറിയില്ലായിരിക്കും. ഒളിച്ചോടി പോകും എന്നാ പറയുന്നേ..” അവര്‍ മൂക്കത്ത് വിരല്‍ വെച്ചു.

ഒടുവില്‍ ഒരു നാളില്‍ പ്രവീണിന്‍റെ കാറ്റടങ്ങിയ നിശ്ചലമായ കണ്ണുകളില്‍ നോക്കി

“ചതിയന്‍..”എന്നാക്രോശിച്ചു എന്നെന്നേക്കുമായി പിരിയുമ്പോഴും അവള്‍ ആശ്വാസത്തിനായി ചുറ്റും എവിടെയെങ്കിലും കാറ്റാടിക്കുന്നുണ്ടോ എന്ന് പരതി.

പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞു മനോജിന്റെ ഭാര്യയായി ജീവിച്ചു തുടങ്ങിയപ്പോഴും അവള്‍ അയാളോട് കാറ്റിനെ കുറിച്ചു വാചാലയായി.


നാലാം ക്ലാസിലെ മാലതി ടീച്ചറുടെ തല നേര്‍ രേഖയാക്കുവാന്‍ കാറ്റിനോട് പറഞ്ഞതെല്ലാം അയാളോട് പറഞ്ഞപ്പോള്‍  അവള്‍ക്കൊപ്പം അയാള്‍  ഉറക്കെ ചിരിച്ചു. അപ്പോള്‍ അയാളുടെ കണ്ണുകളിലെ കാറ്റോട്ടം കണ്ടു അവള്‍ അയാളുടെ തോളില്‍ തല ചായ്ച്ചു.


 “മനോജ്‌.... എന്റെ പ്രിയപ്പെട്ട കാറ്റ്  ഇപ്പോള്‍ നിങ്ങളുടെ കണ്ണുകളില്‍ ഉണ്ട്.എനിക്കത് കാണാം.” എന്ന് പറഞ്ഞു കൊണ്ടവള്‍ അയാളെ ചുംബിച്ചു.

പിന്നീട് കാലം മുന്നോട്ടു നീങ്ങവേ മനോജിന്‍റെ കാറ്റോട്ടം നിലച്ച കണ്ണുകള്‍ അവളെ വീണ്ടും കാറ്റിന്റെ അന്വേഷകയാക്കി. ഇടക്ക് അവളെ കാണുവാന്‍ കാറ്റ് എത്തിയെങ്കിലും അത് തിച്ചറിയുവാനുള്ള ത്രാണി ഇല്ലാത്ത ഒരവസ്ഥയിലേക്ക് എപ്പോഴോ അവള്‍ എത്തപ്പെട്ടു കഴിഞ്ഞിരുന്നു.


ഇന്നിപ്പോള്‍ ഇതാ അവളുടെ പ്രിയ ചങ്ങാതി അവളെ തേടി വന്നിരിക്കുന്നു. ആ വരവ് അവള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ശബ്ദം  മാത്രം കൊണ്ടു വന്നു ആദ്യം പരിഭവിച്ചു എങ്കിലും എങ്കിലും കാലങ്ങള്‍ക്ക്‌ ശേഷം കണ്ട ആ കൂട്ടുകാരനോട് അവള്‍ക്ക് എന്തെന്നില്ലാത്ത സ്നേഹം തോന്നി. എത്രയോ കാലങ്ങളായി ഉറഞ്ഞു പോയ ആ വികാരം തിരിച്ചു തന്ന കാറ്റിനോടവള്‍ നന്ദി പറഞ്ഞു. ഓഫീസ്‌ വിട്ടു വരുന്ന മനോജിനെ നാളുകള്‍ക്കു ശേഷം അവള്‍ കാത്തിരുന്നു. കാറ്റിനെ പറ്റി അയാളോട് സംസാരിക്കാന്‍ അവള്‍ വെമ്പല്‍ കൊണ്ടു.

 വൈകിട്ട് ഓഫീസ്‌ കഴിഞ്ഞു വരുന്ന മനോജിന്റെ കാറിന്റെ ശബ്ദം കേട്ട് ഉത്സാഹത്തോടെ ഓടി വന്നു ഗെയിറ്റ് തുറക്കുന്ന പ്രിയങ്കയെ അയാള്‍ അത്ഭുതത്തോടെ നോക്കി. ഉത്സാഹത്തോടെ അടുക്കളയില്‍ അവള്‍ ചായ എടുക്കുന്നു!!!! നാളുകള്‍ക്ക് ശേഷം ഒരു കൊച്ചു കുട്ടിയുടെ പ്രസരിപ്പില്‍ ഓടി നടക്കുന്നു!!!! ചോദ്യ ഭാവത്തില്‍ നോക്കിയ അയാളോട് അവള്‍ കാറ്റിനെകുറിച്ചു സംസാരിച്ചു തുടങ്ങി. ചലനമില്ലാത്ത ശബ്ദം മാത്രമായി വന്ന അതിന്റെ ഹുങ്കാരത്തെപ്പറ്റി പറഞ്ഞു. ചലനമില്ലാതെ വന്നപ്പോള്‍ ആദ്യം തോന്നിയ സങ്കടത്തെക്കുറിച്ചു പറഞ്ഞു. ഒന്നിനെയും ചലിപ്പിച്ചില്ലെങ്കിലും അതിന്‍റെ കുളിരില്‍  സന്തോഷം തോന്നിയത് പറഞ്ഞു. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തപോലെ അവള്‍ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.

മനോജിന്റെ കണ്ണുകളിലെ പഴയ കാറ്റോട്ടം പ്രതീക്ഷിച്ചു നിന്ന പ്രിയങ്കയെ അയാള്‍ പുച്ഛത്തോടെ നോക്കി.

“എന്താ നിന്‍റെ ഉദ്ദേശം..? തുടങ്ങിയോ പഴയ സൂക്കേട്..? എത്ര നാള്‌ ചികില്സിച്ചിട്ടാ ഒന്ന് നേരെ ആയതെന്ന് മറന്നോ..? എന്റെ എത്ര വര്‍ഷത്തെ ജീവിതമാണ് നീ സൈക്കോളജിസ്റ്റിന്റെ മുറിയില്‍ പാഴാക്കി കളഞ്ഞത്. മനോജിന്‍റെ ഭാര്യ നോര്‍മല്‍ അല്ല എന്ന് ഇനിയും ആളുകളെ ക്കൊണ്ട് പറയിപ്പിച്ച് എന്നെ നാണം കെടുത്തും നീ...മേലില്‍ ഇതും പറഞ്ഞു കൊണ്ടെന്‍റെ മുന്നില്‍ വന്നേക്കരുത്.”

വിഷാദ രോഗി എന്ന പേരിട്ട് ഡോക്ടറുടെ മുറിയില്‍ കയറി ഇറങ്ങിയ വര്‍ഷങ്ങള്‍ ഒരൊറ്റ നിമിഷം കൊണ്ടു വലിയൊരു ലാവാ പ്രാവഹമായി അവളിലേക്ക് പ്രവഹിച്ചു. അതിന്റെ ചൂടില്‍  അതിശൈത്യത്തിന്റെ ആ താഴ്വരയിലും താന്‍ ആ ലാവക്കൊപ്പം ഉരുകി ഒഴുകുന്നത് അവള്‍ അറിഞ്ഞു.  കൊടും ചൂടില്‍ ഉരുകി തീരും എന്ന് ഭയന്ന അവള്‍ തന്‍റെ രക്ഷകനെ തേടി  വരാന്തയിലേക്ക്‌ പാഞ്ഞു. അവനെ  കാതോര്‍ത്തു. ഒരിക്കലും ചതിക്കാത്ത കാറ്റ് മഞ്ഞു മലകള്‍ക്കിടെ ചുറ്റിക്കറങ്ങി അവളെ തേടി എത്തി... അവള്‍ക്കു ചുറ്റും  കുളിരിന്റെ കോട്ടയുണ്ടാക്കി, അവളെ തണുപ്പിച്ചു തുടങ്ങി.

""പോകണ്ടേ നമുക്ക്  ....?"  ഹുങ്കാരത്തിനിടെ കാറ്റ് അവളുടെ ചെവിയില്‍ ചോദിച്ചു.
"വേണം. ഞാന്‍  വരുന്നു.  എന്നെ ഇവിടെ നിന്ന് രക്ഷപ്പെടുത്തൂ ..."  കാറ്റിന്റെ തണുത്ത ചിറകിലേറുന്നതിനിടെ അവള്‍ ഉല്സാഹത്തോടെ പറഞ്ഞു.

“നിന്നെ ഞാന്‍ സ്നേഹത്തിന്റെ പൂക്കള്‍ വിരിയുന്ന താഴ്വരയില്‍  കൊണ്ടു പോകാം. സന്തോഷത്തിന്റെ മഞ്ഞു പാളികള്‍ ഉരുകാത്ത മലമുകളിലേക്കും.” കാറ്റ് അവളോടു പറഞ്ഞു കൊണ്ടിരുന്നു.

“പ്രിയങ്ക  നീ ആരോടാണ് സംസാരിക്കുനത്...? ഇപ്പൊ തനിച്ചു സംസാരവുംതുടങ്ങിയോ...? പുറത്തു നല്ല തണുപ്പാണെന്ന ഓര്‍മ്മ വേണം. വീണ്ടും എനിക്ക് ജോലിയുണ്ടാക്കരുത് നീ...”

മുറിക്കുള്ളില്‍ നിന്നും കേട്ട മനോജിന്റെ ദേഷ്യം നിറഞ്ഞ ശബ്ദം കാറ്റിന്റെ ഇരമ്പലില്‍ അലിഞ്ഞു പോയി.

83 comments:

  1. മുടിയിഴകള്‍ തലോടി നമ്മെ കടന്നു പോകുന്ന
    ആ കാമുകനെ ഇഷ്ടമല്ലാത്തത് ആര്‍ക്കാണ്
    കണ്ണുകളടച്ച്‌ അവന്റെ ആലിംഗനത്തില്‍ അലിയാന്‍ കൊതിക്കാത്തത്‌ ആരാണ്

    നല്ല ഭാവന
    ആശംസകള്‍

    ReplyDelete
  2. “എങ്കില്‍ ആ പാവം പൂവിനെ വെറുതെ നുള്ളി വേദനിപ്പിക്കണ്ട. അതവിടെ നിന്നോട്ടെ. നിനക്ക് സുഗന്ധം പോരെ. ഇന്ന് രാത്രി ഞാന്‍ ആ സുഗന്ധം തരാം. മതിയോ ..?”
    വളരെ മനോഹരമായി എഴിതിയിരിക്കുന്നു.ആശംസകള്‍..

    ReplyDelete
  3. “എങ്കില്‍ ആ പാവം പൂവിനെ വെറുതെ നുള്ളി വേദനിപ്പിക്കണ്ട. അതവിടെ നിന്നോട്ടെ. നിനക്ക് സുഗന്ധം പോരെ. ഇന്ന് രാത്രി ഞാന്‍ ആ സുഗന്ധം തരാം. മതിയോ ..?”
    വളരെ മനോഹരമായി എഴിതിയിരിക്കുന്നു.ആശംസകള്‍..

    ReplyDelete
  4. കാറ്റിനെ ഒരു പ്രതീകമാക്കികൊണ്ടുള്ള നല്ല രചന...കാറ്റു പ്രണയവുമാകാം,രതിയുമാകാം.... ആശംസകൾ

    ReplyDelete
  5. ജീവിതത്തില്‍ തീവ്രമായി തന്നെ കാറ്റിനെ പ്രണയിച്ചവള്‍ ആണ് ഞാന്‍...അതുകൊണ്ടുതന്നെ കഥ വല്ലാതെ മനസ്സിനെ സ്പര്‍ശിച്ചു...നമ്മുടെ ചിന്തകള്‍ മറ്റൊരാള്‍ക്ക് ഭ്രാന്ത് ആയി തോന്നാം...എങ്കിലും ആ ചിന്തകളെ പിരിഞ്ഞൊരു ജീവിതമില്ല തന്നെ...നല്ല ഭാവന ...ആശംസകള്‍ ചേച്ചി....:)
    http://anamikasshadows.blogspot.in/2012/05/blog-post.html കാറ്റിനോടുള്ള എന്‍റെ സ്നേഹത്തിന്‍ ഓര്‍മയ്ക്ക്‌..:)

    ReplyDelete
  6. http://anamikasshadows.blogspot.in/2012/05/blog-post.html

    ReplyDelete
  7. പ്രതീകാത്മകമായി കാറ്റിനെ വിവിധ ഭാവങ്ങളില്‍ അവതരിപ്പിച്ച രീതി നന്നായി.

    എങ്കിലും നായികയുടെ പ്രകൃതിയോടുള്ള കടുത്ത പ്രണയത്തിന്‍റെ ഈ ചിന്തകളോക്കെയും ഒടുവില്‍ മനസിന്റെ വിഭ്രാന്തിയില്‍ കുരുക്കിയിടാതിരുന്നെങ്കില്‍ നന്നായിരുന്നു എന്ന്‍ ആശിച്ചുപോയി. കാരണം കഥാവസാനം സ്ഥിരമായി പലരും ഫുല്സ്റ്റൊപ്പിടുന്ന മരണം, ആത്മഹത്യ ഒക്കെപ്പോലെ മനോരോഗവുമൊരു അറ്റകൈ പ്രയോഗമാണ്.

    കഥ വിവരിച്ച രീതിയും ആത്യന്തം ഉപയോഗിച്ച ഭാഷയും ഇഷ്ടമായി.

    ReplyDelete
  8. അശാന്തമായ മനസ്സിനെ തഴുകിത്തണുപ്പിക്കാൻ ഒരു കാറ്റിന്റെ സ്പർശത്തിനായി ഉഴറുന്ന കഥാപാത്രത്തിന്റെ മനസ്സിനെ നന്നായി വരച്ചിട്ടിട്ടുണ്ട്.

    ReplyDelete
  9. ഇഷ്ടമായി

    ReplyDelete
  10. പ്രസിദ്ധ അറബി സാഹിത്യകാരി സല്‍വാ ബക്ര്‍ ന്‍റെ സമാന രീതിയിലുള്ള ഹാദസ്സൌത്‌ അല്‍ അല്‍അജ്മല്‍ (ഈ മനോഹര ശബ്ദം)എന്ന കഥ ഓര്‍മയിലെത്തി. യുവതിയായ വീട്ടമ്മ പെട്ടെന്ന് തന്‍റെ ശബ്ദ മാധുരി തിരിച്ചറിയുന്നതും ഉറക്കെ പാടാന്‍ തുടങ്ങുന്നതുമാണ് കഥയുടെ ആരംഭം. എന്നാല്‍ ചുറ്റുപാടുമുള്ളവര്‍ വിധി എഴുതുന്നു അവള്‍ക്ക് ഭ്രാന്താണെന്ന്, അങ്ങനെ തന്‍റെ മനോഹരമായ ലോകത്ത്‌ നിന്ന് അവളെ പിടിച്ചു കൊണ്ട് പോയി സൈക്യാട്രിസ്റ്റ് നെ കാണിക്കുന്നതും ഭ്രാന്താശുപത്രിയില്‍ അടക്കകയും ചെയ്ത സ്വന്തം കുട്ടികളും ഭര്‍ത്താവും അടക്കമുള്ള സമൂഹത്തിനോട് അവള്‍ക്ക് തോന്നുന്ന വികാരങ്ങള്‍ കഥയില്‍ വിവരിക്കുന്നു. നമ്മുടെ എം.ടി.യുടെ കരിപുരണ്ട ജീവിതം പോലെ ഒരു കഥ.
    കഥ വളരെ നന്നായി.മുംബൈയില്‍ നിന്നുള്ള കഥകള്‍ വരാന്‍ തുടങ്ങിയിട്ടില്ല അല്ലെ?

    ReplyDelete
  11. കാറ്റില്‍ ഒഴുകിവരുന്ന മുല്ലപ്പൂമണം പോലെ ഒരു കഥ.

    ReplyDelete
  12. കാറ്റ് കൊടുങ്കാറ്റ് ആയി മാറുമ്പോള്‍..
    മുരളി സാറിന് കൊടുക്കാനുള്ള ഉത്തരം കണ്ടെത്തിയത്‌...
    നന്നായി അവതരിപ്പിച്ചു.
    ഞാന്‍ പതിവുപോലെ ബൂലോകത്ത് ഉണ്ടല്ലോ.

    ReplyDelete
  13. ആ കുട്ടിക്കാലം തൊട്ട് കൂടുതൽ ഇഷ്ടപ്പെട്ടു...

    കടൽക്കരയിൽ നിൽക്കുമ്പോൾ ഉള്ള കാറ്റുണ്ടല്ലോ, അതാണു കാറ്റ്!!!!

    ReplyDelete
  14. സുപ്രഭാതം...
    പുലരിയില് ആനന്ദം വീശിയ കാറ്റ്..
    പരിസരം നമ്മള്‍ എത്ര മറന്നാലും മൂക്കിന്‍ തുമ്പില്‍ സ്ഥാനം പിടിച്ചിരിയ്ക്കുന്ന മണങ്ങള്‍..
    നമ്മള്‍ അറിയാതെ ഏകാന്ത നിമിഷങ്ങളില്‍ ശ്വസിച്ച് പോകാറുണ്ട് അല്ലേ...
    വളരെ മനോഹരം...ആശംസകള്‍ ട്ടൊ.!

    ReplyDelete
  15. അജിത്തേട്ടന്റെ കമന്റിനു താഴെ എന്റെ ഒരൊപ്പ് !!

    ReplyDelete
  16. കഥ നന്നായി കേട്ടോ..

    >>പൂത്തു നിലക്കുന്ന കുടമുല്ലയുടെ സുഗന്ധം <<<

    പെട്ടെന്ന് നാട്ടില്‍ എതിയപോലൊരു പ്രതീതി..

    ReplyDelete
  17. കാറ്റിനെ സ്നേഹിച്ച പെണ്‍കുട്ടി..

    കന്നുന്നതെന്തിലും അവള്‍ കാറ്റിനെ മാത്രം കണ്ടു. അത് ഭര്‍ത്താവിന്റെ കണ്ണിലായാലും മറ്റേതൊരു ബിംബത്തിലായാലും തന്റെ ജീവന്റെ തന്നെ ഭാഗമായ കാറ്റിനെ മാത്രം. അതവളുടെ മാനസിക താളം ശരിക്കും തെറ്റിച്ചുവോ???

    നനായി പറഞ്ഞ കഥ .. ഇഷ്ട്ടായി

    ReplyDelete
  18. ഒരു ഫ്ലാറ്റുമുറിയില്‍ പുഴയെ കാണുകയും അതിനോട് കിന്നരിക്കുകയും ഒടുവില്‍ പുഴയായി മാറുകയും(?) ചെയ്യുന്ന ഒരു പെണ്ണിന്റെ കഥ മുന്‍പ് എവിടെയോ വായിച്ചതോര്‍ക്കുന്നു. പ്രിയയാണോ സുസ്മേഷാണോ രചയിതാവ് എന്ന് ഓര്‍മ്മയില്ല. അതുപോലെ തോന്നി. കഥ കൊള്ളാം. എങ്കിലും റോസിലിയുടെ പതിവ് കഥന ശൈലിയോളം വന്നില്ല എന്ന് തോന്നി.

    ReplyDelete
  19. കാറ്റിനെ പ്രണയിച്ചവള്‍. മനസ്സിന്റെ പല തലങ്ങളെയും സ്പര്‍ശിക്കുന്ന ഈ കഥ അതിലോലമായ ഒരിടത്തേക്ക് മനസ്സിനെ കൊണ്ട് പോകുന്നു.
    ഒരു സ്ത്രീ മനസ്സിന് ഈ കഥയോട് കൂടുതല്‍ റിലേറ്റ് ചെയ്യാനും നിരൂപിക്കാനും പറ്റും എന്ന് തോന്നു. എങ്കിലും അറിയുന്നുണ്ട് കഥയിലൂടെ പറയുന്ന കാര്യങ്ങളെ.
    കാറ്റ് സ്നേഹം തന്നെയാണ്. നിരന്തരം തേടുന്ന സ്നേഹം. ഹൃദയത്തിന്റെ കണ്ണുകളില്‍ അത് തേടുന്നു. കണ്ടു കണ്ടു സായൂജ്യം കൊള്ളുന്നു. കാണാതാവുമ്പോള്‍ ആധി കൊള്ളുന്നു. എവിടെയെന്നു ചുറ്റിലും തേടുന്നു.
    അതീവ ഹൃദ്യമായി പറഞ്ഞു

    ReplyDelete
  20. പ്രണാമം.....

    പെണ്ണെഴുത്ത് , ആണെഴുത്ത് എന്നിങ്ങനെ എഴുത്തിലെ ലിംഗവിവേചനങ്ങളിൽ കാര്യമുണ്ടെന്നു തോന്നുന്നു. കാരണം, സ്ത്രൈണമനസുകളുടെ സംത്രാസങ്ങളെ ഇത്ര സൂക്ഷ്മമായി വരക്കുവാൻ ഒരു സ്ത്രീക്കല്ലാതെ പുരുഷന് ആവുമെന്നു തോന്നുന്നില്ല.

    അടുക്കും ചിട്ടയുമുള്ള മനോഹരമായ രചന.

    ReplyDelete
  21. മനോഹരമായെഴുതി.. കിണറ്റിന്‍ കരയിലെ കുടമുല്ലപ്പൂവിനെ തഴുകിവരുന്ന കാറ്റിനെ മറക്കാനാവില്ല..

    ReplyDelete
  22. അതിമനോഹരം.
    വായിക്കുമ്പോള്‍ ഇളംകാറ്റിന്റെ സ്നേഹത്തലോടല്‍ പോലെ...
    പറയാനാവാത്ത, എഴുതാനാവാത്ത
    സുഖം...
    കണ്ണിനും മനസ്സിനും ചിന്തക്കും കുളികാറ്റെകിയ
    എഴുത്ത്കാരീ..
    എന്‍റെ ഹൃദ്യാശംസകള്‍...

    ReplyDelete
  23. റോസാപ്പൂവ് വളര്‍ന്ന് വലിയൊരു എഴുത്തുകാരിയായി മാറിക്കൊണ്ടിരിക്കുകയാണു. കാണുമ്പോള്‍ വലിയ ആഹ്ലാദം...

    പ്രിയങ്കയെ അല്‍പം മാനസികാസ്വാസ്ഥ്യമുള്ളവളായി അവതരിപ്പിച്ചത് എനിക്കത്ര ഇഷ്ടമായില്ല.....വ്യത്യസ്തത ആവാമായിരുന്നു.

    വരികള്‍ വളരെ സുന്ദരമാവുന്നു, കേട്ടൊ പൂവേ.

    ReplyDelete
  24. നല്ല കഥ ചേച്ചീ.
    ആശംസകൾ!

    ReplyDelete
  25. മഴ ,കാറ്റ് ,നിലാവ് .ഈ മനസ്സിനിതെന്താ?നന്നായി പെണ്മനസ്സിനെ ചിത്രീകരിച്ചു .നന്നായി റോസപ്പൂവേ.

    ReplyDelete
  26. കാറ്റിനെ നല്ലോണം ഒബ്സേര്‍വ് ചെയ്തിട്ടുണ്ടല്ലോ... കഥ മനോഹരമായിരിക്കുന്നു.

    ReplyDelete
  27. മറ്റാര്‍ക്കും കാണാനാവാത്ത കാര്യങ്ങള്‍ ഭാവനയില്‍ കാണുന്ന ആളുകളെയല്ലേ നമ്മളൊക്ക മനോരോഗികള്‍ എന്നു വിളിക്കുന്നത്? പക്ഷെ ആ കാഴ്ചകള്‍ അവര്‍ക്കു യാഥാര്‍ത്ഥ്യമാണ്. അതു മനസ്സിലാക്കാനാവാത്തതു നമ്മുടെ തെറ്റ്. എന്താ നിന്‍റെ ഉദ്ദേശം..? തുടങ്ങിയോ പഴയ സൂക്കേട്..? എന്ന മനോജിന്റെ ചോദ്യത്തില്‍ അതു വ്യക്തമാണ്... നല്ല കഥ... ആശംസകള്‍...

    ReplyDelete
  28. Nalla ezhuthu.... kadha assalaayi....bhavukangal....!

    ReplyDelete
  29. കാറ്റിന്റെ തലോടല്‍ പോലൊരു കഥ....
    മനോഹരമായി വര്‍ണ്ണനകള്‍....
    അന്ല്ല കഥക്കെന്റെ അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ :)

    ReplyDelete
  30. സൂക്ഷ്മവും അഴകാർന്നതുമായ ശൈലിയിൽ രചിച്ച ഈ കഥ മനസ്സിൽ മായാത്ത ഇടം കണ്ടെത്തുന്നു.അഭിനന്ദനങ്ങൾ.

    ReplyDelete
  31. തണുതണുത്ത കാറ്റു വീശുന്നു. ഒരു പെണ്ണിന്റെ ലോലമായ മനസ്സിന്റെ മേലെ, ആശകൾക്കു മീതെ,കുളിരുമായി.തല്ലിക്കൊഴിച്ചു പോയോ കാറ്റ് ഒരു ജീവിതം? നല്ല കഥ.

    ReplyDelete
  32. തഴുകി തലോടിയ ഒരു മന്ദമാരുതന്‍ പോലെ ഈ കഥ വേറിട്ട്‌ നില്‍ക്കുന്നു..ആശംസകള്‍

    ReplyDelete
  33. വളരെ മനോഹരമായി എഴിതിയിരിക്കുന്നു.ആശംസകള്‍..

    ReplyDelete
  34. വായനക്ക് നന്ദി
    ഗോപന്‍ കുമാര്‍,അജീഷ്‌,ചന്തുനായര്‍,അനാമിക,ജോസ്‌ലെറ്റ് നാസര്‍,വെട്ടത്താന്‍ ,നാസര്‍,ആരിഫ്‌ സെയിന്‍ .അജിത്‌,റാംജി,സുമേഷ വാസു,ദുബായിക്കാരന്‍,വര്‍ഷിണി,വേണു ഗോപാല്‍ ,മനോരാജ്,സലാം ,പ്രദീപ്‌ കുമാര്‍,ഇലഞ്ഞിപൂക്കള്‍,പ്രദീപ്‌ കുമാര്‍,എച്ചുമുകുട്ടി,കാളിദാസ്,ജയന്‍ ഏവൂര്‍,സിയാഫ്‌,ബെന്ജാലി,ഷബീര്‍,ശലീര്‍,വിജയ കുമാര്‍,ശ്രീനഥന്‍മാഷ്‌,മുഹമ്മദ്‌ ഷാജി,കൈതപ്പുഴ.

    എല്ലാവര്ക്കും കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.

    ReplyDelete
  35. “മനോജിന്‍റെ ഭാര്യ നോര്‍മല്‍ അല്ല എന്ന് ഇനിയും ആളുകളെ ക്കൊണ്ട് പറയിപ്പിച്ച് എന്നെ നാണം കെടുത്തും നീ..!”
    ഈ ഒരു സംഭാഷണ ശകലത്തിന്റെ പിന്നാമ്പുറം, കാറ്റിനെ കൂട്ടുപിടിച്ച് മനോഹരമായവതരിപ്പിച്ചു..!സ്കൂള്‍തലത്തിലെ അപക്വമായ ആ ‘വിന്‍ഡ്’അട്രാക്ഷനില്‍’നിന്ന് ഫ്ലാറ്റിലെ ഇടുങ്ങിയമുറിയിലെ ഭര്‍ത്തൃമതിയുടെ ‘നോര്‍മല്‍’ ചിന്തകളിലേയ്ക്ക് വായനക്കാരനെ അന്നായാസേന എത്തിക്കാന്‍ എഴുത്തുകാരിക്കു കഴിഞ്ഞു.
    കുടമുല്ലമണമുള്ള വരികള്‍ ഇനിയുമെഴുതാന്‍ കഴിയട്ടെ..
    ഒത്തിരി ആശംസകളോടെ..പുലരി

    ReplyDelete
  36. കാറ്റിനെ സ്നേഹിച്ച പെണ്‍കുട്ടിയുടെ കഥ വായിക്കാന്‍ വൈകി റോസാപ്പൂവേ ...
    മുല്ലപ്പൂമണം വീശിയ കാറ്റിന്റെ കഥ ഇഷ്ടായി ...!

    ReplyDelete
  37. റോസിലി ചേച്ചിയേ, കഥ വായിക്കാന്‍ അല്‍പം വൈകി... മറ്റു ചില ബ്ളോഗേഴ്സിന്‌ പ്രോത്സാഹനം കൊടുക്കുന്നതിനിടെ ചിലരുടെ പോസ്റ്റുകളെല്ലാം വായിക്കാന്‍ വൈകിയെന്ന്‌ പറയുന്നതാവും ശരി... നമ്മുടെ ഹസ്തിന പുരിയിലെ സ്വച്ഛന്ദ മൃുത്യുവടഞ്ഞ ശന്തനുവിന്‌റെ പ്രേതം ശരീരത്തിലേക്കാവാഹിച്ച പഴയ കഥ ഓര്‍ത്തുപോയി.. ചിലപ്പോള്‍ എനിക്ക്‌ തോന്നിയതാവാം...(രണ്ടിലും മനശാസ്ത്രജ്ഞനാണ്‌ ജീവിതത്തിലേക്ക്‌ കൊണ്‌ട്‌ വരുന്നത്‌) കഥയിലെ കഥാപാത്രത്തിന്‌റെ മാനസിക വ്യാപാരങ്ങള്‍ തന്‍മയത്തത്തോടെ വരച്ച്‌ കാട്ടി. കാറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശം അവളെ കാറ്റിനെ പല തരത്തില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു... തന്‌റെ രക്ഷകനായും, ചങ്ങാതിയായുമെല്ലാം കാണുന്ന പെണ്‍കുട്ടിയെ നല്ല രീതിയില്‍ വരച്ചിട്ടു... ആശംസകള്‍

    ReplyDelete
  38. മനോഹരമായി വീശിയടിച്ചൊരു കുളിര്‍കാറ്റേറ്റ പ്രതീതി..സുന്ദരമായ കഥ..

    ReplyDelete
  39. നന്നായിപ്പറഞ്ഞ കഥ...അഭിനന്ദനങ്ങൾ....

    ReplyDelete
  40. ഈ രചന മനോഹരം.. വ്യത്യസ്തമായ ശൈലി.. ഇഷ്ടമായി.ആശംസകള്‍

    ReplyDelete
  41. വളരെ മാനോഹരമായ കഥ ചേച്ചി.പ്രക്രതിയിലെ ഒരോന്നും നമ്മുക്ക് കഥ തരുന്നു.ദേ ഇപ്പോ കാറ്റും..
    കണ്ണുകളിൽ കവിത ഉള്ളതായി കേട്ടിട്ടുണ്ട് ..ഇങ്ങനെ ഒരെണ്ണം ആദ്യായിട്ടാ...റോസ്സാപുഷ്പമേ...ഉഗ്രൻ കഥ തന്നതിനു സന്തോഷം..

    ReplyDelete
  42. കാറ്റിന് നല്ല കുളിരുണ്ട് !ആശംസകള്‍!

    ReplyDelete
  43. ഇന്നെവിടെയാണ് കാറ്റ്? ചില മനസ്സുകളില്‍ അല്ലാതെ.... നോര്‍മല്‍ അല്ലാത്ത ചില മനസ്സുകളില്‍.

    ReplyDelete
  44. കാറ്റിന്റെ ഭാവങ്ങള്‍.. കുളിരുള്ള ഓര്‍മകള്‍. അഭിനന്ദനങ്ങള്‍

    ReplyDelete
  45. നോർമലല്ലാതിരുന്ന കാലത്ത് ചെയ്തു കൂട്ടിയതെല്ലാം സാധാരണഗതിയിൽ നോർമലാകുമ്പോൾ ഓർക്കാൻ കഴിയാറില്ല. ഇവിടെ വള്ളിപുള്ളി വിടാതെ ഓർക്കുന്നുണ്ടു താനും. ശരിക്കും നോർമലല്ലാതിരുന്നത് മറ്റുള്ളവരായിരിക്കുമോ..?
    ഒരു പക്ഷെ, അസാധാരരണ പ്രണയമായതുകൊണ്ടാകും ചികിത്സ വേണ്ടിവന്നത്.
    കാറ്റിനെയല്ലെ പ്രണയിച്ചത്...!
    നന്നായിരീക്കുന്നു കഥ...
    ആശംസകൾ...

    ReplyDelete
  46. മനോഹരമായ ആവിഷ്കാരം.... ............ ആശംസകള്‍.................... ......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌..... കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല ............ വായിക്കണേ...............

    ReplyDelete
  47. സൌരഭ്യമുള്ള കാറ്റ് നന്നായി ആസ്വദിച്ചു. ആശംസകള്‍

    ReplyDelete
  48. ഇങ്ങനെ ഒരു കാറ്റ് ഇവിടെ വീശുന്നത് അറിയാന്‍ വൈകി കേട്ടോ..തിരക്കില്‍ ആയിരുന്നു..
    നന്നായി എഴുതി..ആസ്വദിച്ചു വായിച്ചു..നല്ല ഭാഷ..

    മനു..

    ReplyDelete
  49. കാറ്റിനെ കൊണ്ടു വന്നത് ഇഷ്ടപ്പെട്ടു..പക്ഷെ അവസാനം രുചിച്ചില്ല..

    ഹും..മനോജാണല്ലെ ഭർത്താവ് .. :)

    ReplyDelete
  50. വളരെ ഇഷ്ടപ്പെട്ടു കൂടെ കൂടുകയും ചെയ്തു കുറച്ചായി ഇങ്ങോട്ട് ഒന്ന് വരണം എന്ന് കരുതി ഇരിക്കുന്നു , വീണ്ടും വരാം സ്നേഹാശംസകളോടെ സ്വന്തം @ PUNYAVAALAN

    ReplyDelete
  51. അവള്‍ ചുറ്റും കോട്ട തീര്‍ത്തു ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന പര്‍വതത്തെ നോക്കി. അവക്ക്‌ മുകളില്‍ ഇനിയും ഉരുകി തീര്‍ന്നിട്ടില്ലാത്ത മഞ്ഞു പാളികളെ നോക്കി. ..വിദേശ നോവലുകളില്‍ പലപ്പോഴും കാണുന്ന തരം ഫിലോസഫിക്‌ ആയ ഭാഷ ..

    ഭാവുകങ്ങള്‍

    ReplyDelete
  52. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  53. കാറ്റിനെ സ്നേഹിച്ച പെണ്‍കുട്ടി..

    Congratulations for winning prize

    ReplyDelete
  54. ഒരു പാട് കാലംകൂട്യാ ഇങ്ങള്‍ടെ ഒരു കഥ വായിക്കുന്നത്.. കൃത്യായി പറഞ്ഞാ ‘കൂട്ട‘ത്തിലെ എന്‍റെ പൊറുതി അവസാനിപ്പിച്ചേന് ശേഷം..:)

    നല്ല കഥ..
    ഇഷ്ടായി

    ReplyDelete
  55. കഥ വായിച്ചു. കാറ്റിന്റെ ലോല ഭാവങ്ങളെ അതി സൂക്ഷ്മമായി പകര്‍ത്തി. ഒരു നല്ല കഥാകാരിയുടെ നിരീക്ഷണ പാടവം. എന്നാല്‍ കഥാവസാനം തീരെ ദുര്‍ബലമായ പോലെ. കഥയിലേക്ക്‌ വരാന്‍ ഒരു പാട് സമയം എടുത്തു. ഒന്നൂടെ ശ്രദ്ധിക്കാമായിരുന്നു.

    ReplyDelete
  56. വായനക്ക് നന്ദി
    പ്രഭന്‍കൃഷ്ണന്‍,കൊച്ചുമോള്‍,ആര്‍.കെ,മൊഹിയുദ്ദീന്‍,,ശ്രീക്കുട്ടന്‍,ലീല.എം.ചന്ദ്രന്‍,പൈമ,നാസു,മിനിപി.സി.,മിനിഎം.ബി,അഷറഫ്‌,വി.ക്കെ,ജയരാജ്‌,വി.പി അഹമ്മദ്,മാനു,വിഡ്ഢിമാന്‍,
    പുണ്യവാളന്‍,കവിഭാഷ,കഥ പച്ച,സമീരന്‍,അക്ബര്‍

    ഒരു സന്തോഷ വാര്‍ത്ത കൂടി പ്രിയ വായനക്കാരുമായി പങ്കു വെക്കുന്നു . ഈസ്റ്റ്‌ കോസ്റ്റ് നടത്തിയ കഥാ മത്സരത്തില്‍ ഈ കഥ രണ്ടാം സമ്മാനത്തിനു അര്‍ഹമായിട്ടുണ്ട്. അതിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു
    http://www.facebook.com/photo.php?fbid=424619077575687&set=a.357716120932650.72966.320398764664386&type=1&permPage=1

    ReplyDelete
  57. കഥ നന്നായിട്ടുണ്ട്.

    ReplyDelete
  58. ഞാന്‍ കുറച്ചു നാളായി ഇവിടേയ്ക്ക് വന്നിട്ട്. ക്ഷമിക്കണം, കുറച്ചു തിരക്കുകള്‍.പിന്നെ ഈ കഥയെക്കുറിച്ച്. കാറ്റിന്‍റെ ആരും കാണാത്ത ഭാവങ്ങള്‍ നീരീക്ഷിച്ചു അവതരിപ്പിച്ചതില്‍ കഥാകാരി പ്രശംസ അര്‍ഹിക്കുന്നു. ആരും അസൂയപ്പെടുന്ന ഭാഷ. പക്ഷെ, ഭാഷയും കാറ്റും മാറ്റി നിര്‍ത്തിയാല്‍ , പ്രേമം,പരാജയം,വിവാഹം,ഭ്രാന്ത്‌ ഇവയെല്ലാം ആവര്‍ത്തിക്കപ്പെട്ടില്ലേ എന്ന് സംശയം.

    ReplyDelete
  59. balakrishnanAugust 28, 2012

    kattinte nombaram sharikkum arinju.

    happy onam

    Balakrishnan
    Mumbai.

    ReplyDelete
  60. കാറ്റ് പൊഴിച്ചിട്ട വാക്കുകള്‍ തഴുകി കടന്നുപോയ പോലെ മനോഹരം..ആശംസകള്‍..

    ReplyDelete
  61. This comment has been removed by the author.

    ReplyDelete
  62. എല്ലാരും ഇപ്പോഴും വാചാലമാകുന്നത് സ്ത്രികളുടെ മഴയോടുള്ള പ്രനയത്തെക്കുരിച്ച്ചാണ്. പക്ഷെ എനിക്കും കാട്ടിനോടാണ് ഇഷ്ടം പ്രണയം :) നല്ല കഥ് ചേച്ചീ, ശെരിക്കും ഒരു ശീതക്കാറ്റ് ഏറ്റ പോലെ! :)

    ReplyDelete
  63. സത്യസന്ധമായി പറയുകയാണ്.. ഇതുവരെ ഞാന്‍ വായിച്ചിട്ടുള്ള റോസിലിച്ചേച്ചിയുടെ കഥകളില്‍ ഏറ്റവും മികച്ചത്! ആദ്യത്തെ കഥകളില്‍നിന്നൊക്കെ ഒരുപാട് മാറിപ്പോയിരിക്കുന്നു.. (ഇനിയും അങ്ങനെ മാറട്ടെ എന്ന് ആശംസിക്കുന്നു.)

    ഭ്രാന്തിന്റെ നിര്‍വചനങ്ങള്‍ മറ്റുള്ളവര്‍ പ്രിയങ്കയുടെ ചലനങ്ങള്‍ക്ക് നല്‍കുന്നതില്‍ യാതൊരു കുഴപ്പവുമില്ല. കാരണം നമ്മുടെ അനുഭൂതികള്‍ മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ ഭ്രാന്തായി തോന്നാം. യഥാര്‍ഥത്തില്‍ അത് ഭ്രാന്തല്ലെന്ന് നമ്മള്‍ മാത്രമറിയുന്നു. അതും ഒരു ത്രില്ലാണ്. എനിക്ക് ആകെമൊത്തം ഇഷ്ടപ്പെട്ടു. (വെറുതെ മുഖസ്തുതി അല്ല.‌)

    ReplyDelete
  64. ഭാഷയുടെ സുന്ദരമായ തഴുകി തലോടല്‍.. അവസാനം ഒരു മരണമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതുണ്ടായില്ല :)

    ReplyDelete
  65. ഈ കഥയുടെ സുഗന്ധം ഇവിടെയെല്ലാം ഒഴുകിനടക്കുന്നു. അഭിനന്ദനങ്ങൾ

    ReplyDelete
  66. ഇവിടെ കാറ്റിനു സുഗന്ധം. അതു മായാതിരിക്കട്ടെ

    ReplyDelete
  67. കഥയില്‍ കാറ്റ്‌ ഒരു കഥാപാത്രത്തെപ്പോലെ തന്നെ നമ്മളിലേക്ക് ആവാഹിക്കപ്പെടുന്നു. ഹൃദയത്തില്‍ തൊടുന്ന അപൂര്‍വ്വം കഥകളില്‍ ഒന്ന്. കഥയേക്കാള്‍ ശൈലി ഇഷ്ടമായി, അവതരണവും. വൈകിയെങ്കിലും ഈ കഥ വായിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. ആശംസകള്‍ !

    ReplyDelete
  68. ഈ വായനയുടെ സുഖം മനസ്സില്‍ നനുത്ത കുളിര്‍ കാറ്റായി അനുഭവപെട്ടു..!
    ഇഷ്ടാമായി...മഴയും കാറ്റും എന്നും എനിക്ക് പ്രിയപെട്ടതാണ് !
    ആശംസകളോടെ
    അസ്രുസ്.

    ഞാനെയ്‌ ...ദേ ഇവിടെയൊക്കെതന്നെയുണ്ട് !
    ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
    ഇങ്ങോട്ടൊക്കെ ഒന്ന് വാട്ടോ..!!
    കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
    http://asrusworld.blogspot.com/
    http://asrusstories.blogspot.com/

    ReplyDelete
  69. ഈ വായനയുടെ സുഖം മനസ്സില്‍ നനുത്ത കുളിര്‍ കാറ്റായി അനുഭവപെട്ടു ഇഷ്ടാമായി..ആശംസകളോടെ

    ReplyDelete
  70. പുതിയ കഥ എവിടെ റോസാപ്പൂവേ?

    ReplyDelete
  71. ഈ കഥ വായിച്ച് തീര്‍ന്നപ്പോള്‍ കണ്‍കോണിലുറഞ്ഞ ശൈത്യം ..അതും കാറ്റാണു മനസ്സിലാക്കി തന്നത്...കാറ്റിന്റെ സാന്ത്വനം ..വിങ്ങുന്ന ഹൃദയങ്ങളില്‍ അതെത്തും ...ഈ നല്ല രചനക്ക് ആശംസകള്‍ !!!

    ReplyDelete
  72. നല്ല കഥ, കാറ്റിനെ സ്നേഹിച്ച കുട്ടി, അവളുടെ തലയിലെ ഓളങ്ങള്‍ കാറ്റടിച്ചു തന്നെ അല്ലെ?
    കൊടുംകാറ്റ് കപ്പലിനെ അമ്മനമാട്ടുന്നതും പേടിച് കഴിഞ്ഞ ചില നാളുകള്‍ ഓര്‍ക്കുന്നു, എനിക്കുമുണ്ട് ഒരുപാട് കാറ്റ് പറയുന്ന കഥകള്‍ !

    ReplyDelete
  73. “എന്താ നിന്‍റെ ഉദ്ദേശം..? തുടങ്ങിയോ പഴയ സൂക്കേട്..? എത്ര നാള്‌ ചികില്സിച്ചിട്ടാ ഒന്ന് നേരെ ആയതെന്ന് മറന്നോ..?” ഇതു വായിച്ച്പ്പോള്‍ കാറ്റിനെ പ്രണയിച്ച ,പ്രണയിനിയോട് അല്‍പ്പം അകല്‍ച്ച തോന്നി. അതൊരു അസുഖമാകേണ്ടിയിരുന്നില്ല. നല്ല എഴുത്ത്..

    ReplyDelete
  74. ഈ കാറ്റില്‍ കുളിരാന്‍ വൈകിട്ടോ.....
    കാറ്റിന്‍റെ തഴുകല്‍ പോലെ ഭാഷയും...
    പലരും പറഞ്ഞ പോലെ ആ മനോരോഗം വേണ്ടായിരുന്നു എന്ന് തോന്നി.... അത് കഥാകാരിയുടെ ഇഷ്ടമാണല്ലോ...
    ഭാവുകങ്ങള്‍....

    ReplyDelete
  75. നല്ല കഥ. നല്ല കുളിര്‍ കാറ്റ്. എന്നാലും ചോദിച്ചോട്ടെ, ഭ്രാന്ത് ഒരു പെണ്ണവസ്ഥയാണോ ? പലേടത്തും ഈ രീതിയല്‍ ഉള്ള കഥകള്‍ വായിക്കുമ്പോള്‍ തോന്നിപ്പോകുകയാണ്.. ഇത്ര അധികം creative imagination ഭ്രാന്താണ് എന്നുള്ള ഒരു ചിന്താഗതി ശേരികും സമൂഹത്തില്‍ ഉണ്ടോ? അതോ അതൊരു തമാശ മാത്രമോ? അവള്‍ക്കു വട്ടാണ് എന്ന് സ്നേഹത്തോടെ പറയുന്ന ഒരുപാടു കാമുകന്മാരെ ഓര്‍ത്തുകൊണ്ട്‌ ചോദിക്കയാണ്.. എന്താണ് ചേച്ചിയുടെ അഭിപ്രായം??

    ReplyDelete
  76. pinne, gambheera katha aayathukondanu (sherikum) inganeyulla oru response undakunnathu.. njan vayikkunnathil pathil onninu mathram comment cheyyunna oraalanu. ee katha enik
    ishtmaayi.

    ReplyDelete
  77. മനോഹരമായി എഴുതി....ഒരു നോവുകാറ്റ്‌ മനസ്സിനെ തൊട്ട് കടന്നുപോയി....

    ReplyDelete
  78. മനോഹരമായി എഴുതി ... മനസ്സും ശരീരവും കാറ്റായും ,മഴയായും ,മലയായും നമ്മെ അനുഭൂതികളുടെ ഒരു ലോകത്തേക്ക് പലപ്പോഴും കൈപിടിച്ച് നടത്താറുണ്ട്‌ ..അതിന്നിടയിൽ ഓർമ്മകൾ ഒരു തുലാവർഷ രാവുപോലെ പെയ്തൊഴിയും ..കഥ മനോഹരമായി , ഒരു കാൻവാസിൽ വരച്ച ചിത്രം പോലെ....മനസ്സിൽ എന്നും തങ്ങി നില്ക്കും ...ആശംസകൾ ..

    ReplyDelete
  79. ചുറ്റുമുള്ള പ്രഷറുകളിൽ ഒറ്റപ്പെട്ടു ഒരത്താണി തേടുന്നൊരു മനസ്സ്. കൊള്ളാം. മുമ്ബ് വായിച്ചിട്ടുണ്ടോ എന്നോർക്കുന്നില്ല. ആശംസകൾ. നന്ദി!

    ReplyDelete
  80. മനസ്സിന്റെ വ്യാകുലതകൾ മുഴുവൻ
    വരച്ച് കാട്ടിയ ഈ കഥ ഇന്നാണ് ഞാൻ വായിച്ചത്

    ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍