13.10.12

ചവിട്ടു നാടകം





ഹോം നേഴ്സ് സുമ ഒലോന്നന്‍ ചേട്ടനെ ചൂടു വെള്ളത്തില്‍ ടര്‍ക്കിഷ് ടവ്വല്‍ മുക്കി ദേഹമാസകലം തുടച്ച ശേഷം വാതില്‍ തുറന്നു പുറത്തേക്കിറങ്ങി. മുറിക്കു മുന്നില്‍ പ്ലമേന  ചേടത്തിയും സംഘവും പള്ളീല്‍ കഴിഞ്ഞു വന്നു നില്‍പ്പുണ്ടായിരുന്നു.
“കഴിഞ്ഞോടീ ..സുമേ..?”
എന്ന് ചോദിച്ച പ്ലമേന ചേടത്തിക്ക് പിന്നാലെ മറ്റുള്ളവരും മുറിയിലേക്ക്‌ കയറി. കട്ടിലില്‍ ഒരു ശ്വാസം മാത്രമായി ഒലോന്നന്‍ ചേട്ടന്‍ കണ്ണുമടച്ചു കിടക്കുന്നുണ്ടായിരുന്നു. മുറിയില്‍ മരുന്നുകളും ലോഷനും ചേര്‍ന്ന സമ്മിശ്രിത ഗന്ധം. ഒലോന്നന്‍ ചേട്ടന്‍ കിടപ്പിലായതില്‍ പിന്നെ പ്ലമേന ചേടത്തിയുടെ ഈ സംഘത്തിന്‍റെ രാവിലെ പള്ളി കഴിഞ്ഞുള്ള സന്ദര്‍ശനം പതിവായിട്ടുണ്ട്.
സംഘമെന്ന് പറയുമ്പോള്‍ അതിലുള്ളത് റിട്ടയേഡ്‌ സ്കൂള്‍ ടീച്ചര്‍ വല്‍സ, മടപ്പറമ്പിലെ മരിച്ചു പോയ കുട്ടിച്ചേട്ടന്‍റെ ഭാര്യ മേരിക്കുട്ടി, കാലിനു മന്തുള്ളതു കൊണ്ട്  കല്യാണം കഴിക്കപ്പെടാതെ പോയ മന്തി കുഞ്ഞുറോത എന്ന കുഞ്ഞുറോത. സംഘത്തില്‍ പ്രായക്കൂടുതല്‍ പ്ലമേന ചേടത്തിക്കു തന്നെ. എഴുപത്തഞ്ചിനടുത്തു പ്രായം. എന്നാലും ഉശിരിന് കുറവൊന്നുമില്ല. കല്യാണ പ്രായമായ പേരക്കുട്ടികള്‍ ഉണ്ടെങ്കിലും മരുമകള്‍ മേഴ്സിയെ ഇപ്പോഴും പേടിപ്പിച്ചു നിര്‍ത്താനുള്ള വൈഭവവും. വല്‍സ ടീച്ചര്‍ റിട്ടയര്‍മെന്റിനു ശേഷം ചേര്‍ന്നതാണീ സംഘത്തില്‍ . ജോലിയുണ്ടായിരുന്ന കാലത്ത് രാവിലെ സ്കൂളിലേക്കു പോകുവാനുള്ള തത്രപാടില്‍ പള്ളീ പോക്കൊക്കെ എങ്ങനെ നടക്കാന്‍ ..? ഇപ്പോള്‍ രണ്ടു ആണ്‍ മക്കളുടെയും  കല്യാണവും കഴിഞ്ഞു. പേരക്കുട്ടികളും ആയി.  ഇഷ്ടം പോലെ സമയവും.

മന്തി കുഞ്ഞുറോത ഒന്നും മിണ്ടാതെ പ്ലമേന ചേടത്തിയുടെ ഓരം പറ്റി അങ്ങനെ നില്‍ക്കുകയേ ഉള്ളു. കാലില്‍ മന്തുള്ള കാരണം ആരോടും മിണ്ടാതെ മാറി നില്‍ക്കുന്നത് പണ്ടേ ഉള്ള ശീലമാണ്. പണ്ട് സ്കൂളില്‍ പഠിച്ചു കൊണ്ടിരുന്ന കാലത്ത് ഉപ്പുമാവുണ്ടാക്കിയിരുന്ന കുഞ്ഞന്നച്ചേടത്തിയുടെ കെട്ടിയവന്‍ മന്തന്‍ കാലന്‍ വറീതിനെ ‘ആനക്കാലാ’ എന്ന് വിളിച്ചത് കൊണ്ടാണ് കാലില്‍ ഇത്രയും വലിയ മന്ത് വന്നതെന്നാണ് കുഞ്ഞുറോത വിശ്വസിക്കുന്നത്. ആ നാട്ടില്‍ പലരും അയാളെ ആനക്കാലാന്ന് വിളിച്ചിട്ടും തനിക്കും മാത്രം മന്ത് വന്നത് എങ്ങനെ എന്ന് ഇടക്ക്‌ ആലോചിക്കാതെയും ഇല്ല. തന്നെ ‘മന്തികുഞ്ഞുറോത’ എന്ന് സംബോധന ചെയ്യുന്നവര്‍ക്ക്‌ മന്ത് വരാത്തതില്‍ കുഞ്ഞുറോതക്ക്  ലേശം കുണ്ഠിതവും ഇല്ലാതില്ല  ആരെങ്കിലും മുഖത്തേക്ക്‌ ഒന്ന് നോക്കിയാല്‍ മതി കുഞ്ഞുറോത പെട്ടെന്ന് സാരി നിലത്ത് മുട്ടിത്തന്നെയല്ലേ കിടക്കുന്നത് എന്ന് ഉറപ്പു വരുത്തും.

ഓഫീസില്‍ പോകാനുള്ള തിരക്കില്‍ ട്രീസയും സണ്ണിക്കുട്ടിയും അവരെ ശ്രദ്ധിക്കുന്നേ ഇല്ല. ഒലോന്നന്‍ ചേട്ടന്‍ കിടപ്പിലായ ആദ്യ ദിവസങ്ങളില്‍ വരുന്നവരുടെ മുന്നില്‍ ചുണ്ടില്‍ ഒട്ടിച്ചു വെച്ച ചിരിയും കപ്പില്‍ ചായയുമായി ട്രീസ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. എന്നുവച്ച് ഇപ്പോള്‍ മാസം ഒന്ന് കഴിഞ്ഞിരിക്കുന്നു ഈ കിടപ്പ് തുടങ്ങിയിട്ട്. രാവിലെ കുട്ടികളില്‍ മൂത്തവളെ സ്കൂളിലും ഇളയതിനെ ഡേ കെയറിലും ആക്കിയിട്ട് വേണം അവര്‍ക്ക് രണ്ടു പേര്‍ക്കും ബാങ്കിലെ ജോലിക്ക് പോകാന്‍ .  ഇളയ കുട്ടിയുടെ വാശി പിടിച്ചുള്ള കരച്ചില്‍ , മൂത്ത കുട്ടിയെ സണ്ണിക്കുട്ടി  കുളിപ്പിക്കുന്ന ബഹളം. രാവിലെ എന്നും എഴരക്കും എട്ടരക്കും ഇടയില്‍  നേരെപറമ്പില്‍ തറവാട്ടിലെ പതിവ് ദൃശ്യങ്ങളാണിതെല്ലാം.

മുറിക്കുള്ളിലെ കസേരകളില്‍ ഇരുന്ന് പ്ലമേന ചേടത്തിയുടെ സംഘം ഒലോന്നന്‍ ചേട്ടന്‍റെ ആരോഗ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ ഹോം നേര്സ്‌ സുമ ട്രീസയെ സഹായിക്കാനായി അടുക്കളയിലേക്ക് പോയി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അടുത്ത പതിവ് സന്ദര്‍ശകനായ കുഞ്ഞിപ്പൈലോ ചേട്ടനും എത്തി. കുഞ്ഞു നാള്‍ തൊട്ടുള്ള ചങ്ങാതിമാരാണ് കുഞ്ഞിപ്പൈലോയും ഒലോന്നനും.

നല്ല പയറു പോലെ ഓടി നടന്നിരുന്ന ഒലോന്നന്‍ ഈ കിടപ്പുകിടക്കുന്നത് കണ്ടിട്ട് കുഞ്ഞിപൈലോ ചേട്ടന് സഹിക്കാനാവുന്നില്ല. ഈ എണ്‍പത്തിഅഞ്ചാം വയസ്സില്‍  കിടപ്പിലാകുന്നത് വരെയും ഒരു നാട്ടു പ്രമാണി തന്നെയായിരുന്നു ഒലോന്നന്‍ . പണ്ടു കാലത്തെ അറിയപ്പെടുന്ന കലാകാരനും. അദ്ദേഹത്തിന്‍റെ ഏഴു മക്കളെ പ്രസവിച്ച ഏലമ്മകുട്ടി ചേടത്തി ഇളയവന്‍ സണ്ണിക്കുട്ടിയുടെ പ്രസവത്തോടെ മരിച്ചതാണ്. പന്ത്രണ്ടാമത്തെ വയസ്സില്‍ ഒലോന്നന്‍റെ ഭാര്യയായി കഞ്ഞിപ്പശ മുക്കി അടുക്കായി ഞൊറിഞ്ഞ മുണ്ടും ചട്ടയും കസവ്  കവിണിയും ഉടുത്ത പള്ളിയില്‍ വന്നു നില്‍ക്കുന്ന എലമ്മക്കുട്ടിയെ കണ്ടാല്‍ ഒരു കൊച്ചു പൂ വിരിഞ്ഞു നില്‍ക്കുന്ന പോലെ തോന്നുമായിരുന്നത്രേ. “ഈ കൊച്ചു പെണ്ണിനെ ഇവിടത്തെ ചട്ടീം കലോം  പൊട്ടിക്കാനാ ഇങ്ങു കൊണ്ടു വന്നത്..?” എന്നാണ് ഒലോന്നന്‍റെ അമ്മ തെയ്യാമ്മ ഏലമ്മക്കുട്ടിയെ കണ്ടപ്പോഴേ ചോദിച്ചത്. ഇരുപത്തി അഞ്ചോളം കൊല്ലം വീടിന്‍റെ വിളക്കായിരുന്ന ഏലമ്മകുട്ടി സണ്ണിക്കുട്ടിയുടെ ജനനത്തോടെ ഒലോന്നന്‍ ചേട്ടനെ വിട്ടു പിരിഞ്ഞു. ജീവിതത്തില്‍ തനിച്ചായ ഒലോന്നന്  തളരാതെ താങ്ങായി നിന്ന് ധൈര്യം കൊടുത്തത് അയല്‍ക്കാരനായ കുഞ്ഞിപൈലോ ആണ്. മക്കളില്‍ സണ്ണിക്കുട്ടി മാത്രമേ ഇപ്പോള്‍ നാട്ടിലുള്ളു. ഏക മകള്‍ സെലീന അടക്കം മറ്റു ആറു പേരും വിദേശത്തു പലയിടങ്ങളില്‍ .
“ആ വായൂ ഗുളിക ഇങ്ങടുത്തേ പ്ലമേനേ ... ഒരണ്ണം അരച്ചു കൊടുക്കാം.”
പ്ലമേന കട്ടിലിനടുത്തുള്ള മേശമേല്‍ നിന്നും വായൂ ഗുളികയുടെ കുഞ്ഞു ഡെപ്പി എടുത്തു കൊടുത്തു. മരുന്നരക്കുന്ന പിഞ്ഞാണത്തില്‍  വായൂ ഗുളിക അരച്ചത് സ്പൂണിലൂടെ വായിലേക്ക് ഇറ്റിക്കുന്നതിനിടെ കുഞ്ഞിപൈലോ ചേട്ടന്‍ പറഞ്ഞു.
“ഈ വലിവിനു ഒരാശ്വാസമാകും.”
“ഒലോന്നാ..എന്നെ മനസ്സിലായോ..ഒലോന്നാ..” കുഞ്ഞിപൈലോ ചേട്ടന്‍ വൃദ്ധന്‍റെ ചെവിക്കരികില്‍ ചെന്ന് ഉറക്കെ ചോദിച്ചു.
ഒലോന്നന്‍ ചേട്ടന്‍ “ഉം...”എന്നൊന്ന് നീട്ടി മൂളി.
ആ മൂളല്‍ കേട്ടപ്പോള്‍ ആദ്യത്തേതിലും ഉച്ചത്തില്‍ കുഞ്ഞിപ്പൈലോ  ഒന്ന് കൂടി ചോദ്യം ആവര്‍ത്തിച്ചു. ഒലോന്നന്‍ ഒന്ന് കൂടി മൂളി.
“ബോധമുണ്ടെന്നാ തോന്നണെ....ദേ...മൂളിയത് കേട്ടില്ലേ.” മന്തികുഞ്ഞുറോത  ഉത്സാഹത്തോടെ പറഞ്ഞു.
“ഹേയ്..അത് വെറുതെ മൂളണതാ..ആരുടെ ഒച്ചകേട്ടാലും ഇങ്ങനെ മൂളണതല്ലേ.” പ്ലമേന ചേടത്തി .
“ഇനി അധികം ദിവസം കാണില്ലെന്നാ തോന്നണേ. ചെന്നിയിലെ ഞെരമ്പ്  തിണര്‍ത്തു വന്നിരിക്കുന്നത് കണ്ടോ.”പ്ലമേന ചേടുത്തി പറഞ്ഞു.
വല്‍സ ടീച്ചര്‍  ഒലോന്നന്‍ ചേട്ടന്‍റെ അടുത്തു ചെന്ന് ചെന്നിയിലെ ഞരമ്പ് പിടച്ചിട്ടുണ്ടോ എന്ന് സൂക്ഷിച്ചു നോക്കി.
മുഖത്ത് കണ്ണാടി വെച്ച വല്‍സയേക്കാള്‍ കാഴ്ച പ്ലമേന ചേടത്തിക്ക് തന്നെ. സൂക്ഷിച്ചു നോക്കിയിട്ടും വല്‍സടീച്ചര്‍ക്ക് ഞരമ്പ് പിടച്ചു കിടക്കുന്നത് കാണാനായില്ല.
“കണ്ടോ..?”എന്ന് പ്ലമേന ചേടത്തിയുടെ ചോദ്യത്തിന് “ഇല്ല” എന്നെങ്ങാനും പറഞ്ഞാല്‍ തര്‍ക്കിക്കാന്‍ വരുന്ന ചേടത്തിയുടെ സ്വഭാവമോര്‍ത്തു “ങാ..” എന്ന് പതുക്കെ  മൂളി.
“ഇനി പ്രാര്‍ത്ഥനേം കൂടി ചെല്ലണം. ആ ചെന്നി ഞെരമ്പ് കണ്ടിട്ടിനി മൂന്നാല് ദിവസത്തേക്കും കൂടെ ഒള്ളെന്നാ തോന്നണെ..”
മുറ്റത്ത്‌  പോയി മുറുക്കാന്‍ തുപ്പി വന്ന  കുഞ്ഞിപൈലോ  ചേട്ടനോട് പ്ലമേന ചേടത്തി പറഞ്ഞു. കുഞ്ഞിപൈലോ ചേട്ടന്‍ വിഷാദത്തോടെ ഒലോന്നന്‍റെ ഉയര്‍ന്നു താഴുന്ന നെഞ്ചിന്‍ കൂടു നോക്കി ആരോടെന്നില്ലാതെ പറഞ്ഞു.
“ങാ..എല്ലാവര്ക്കും ഇങ്ങനെ ഒക്കെ തന്നെ അവസാനം. എങ്ങനെ ഓടി നടന്ന ആളാ...അങ്ങോട്ട്‌ പോകാന്‍ ഓരോ കാരണം വേണ്ടേ..?”

 കുഞ്ഞിപ്പൈലോ ചേട്ടന്‍റെ വാക്കുകളില്‍ മരണ ഭീതിയുണ്ടായിരുന്നു . അത് ചെറുതായി വീശുന്ന കാറ്റ് പോലെ പ്ലമേന ചേടത്തിയിലേക്കും പിന്നീട് വല്‍സ ടീച്ചറിലേക്കും മേരിക്കുട്ടിയിലേക്കും പടര്‍ന്നു. തമ്മില്‍ തമ്മില്‍ നോക്കിയ അവര്‍ ഒടുവില്‍ മന്തി കുഞ്ഞുറോതയെ നോക്കി. “എനിക്ക് അറുപതു കഴിഞ്ഞതേ  ഉള്ളു എന്നെ എന്തിനാ നോക്കുന്നേ” എന്ന ഭാവത്തില്‍ കുഞ്ഞുറോത ആ നോട്ടത്തെ നിസ്സാര വല്ക്കരിച്ചു.
“എന്നാ പറയാനാ..... ബോധം പോയത് ഒരു കണക്കിന് നന്നായി. ഈ കെടപ്പു വല്ലോം ശീലോള്ള ആളാണോ ഇത്....? നാട്ടുകാര്യത്തിനും പള്ളിക്കാര്യത്തിനും മുന്നേ നിന്ന ആളല്ലേ ഈ കെടപ്പ് കെടക്കണേ... പണ്ടു പള്ളി പെരുന്നാളിന്  ഞാനും ഒലോന്നനും അന്നത്തെ കുറെ ആള്‍ക്കാരും ചേര്‍ന്നു നടത്തിയ ചവിട്ടു നാടകം ഇന്നത്തെ പോലെ മനസ്സില്‍ നില്‍ക്കുന്നെന്‍റെ പ്ലമേനേ...”
“ഓ..ഞാനീ നാടകം കളി  കണ്ടിട്ടില്ല കേട്ടോ..എന്നെ കെട്ടി വരുമ്പോ എന്‍റെ അമ്മായിയപ്പന്‍ പറേമായിരുന്നു ഇക്കാര്യങ്ങളൊക്കെ.”
“നിന്നെ കെട്ടി കൊണ്ടു വരുന്ന കാലത്ത് അത് നിന്ന് പോയി പെണ്ണേ. നിന്‍റെ അമ്മായിയപ്പന്‍ വറീതായിരുന്നില്ലേ അന്നത്തെ നാടകത്തിന്‍റെ കൈമണി കൊട്ടുകാരന്‍.  ചെണ്ടക്കാരന്‍ നമ്മുടെ ആലുങ്കലെ വര്‍ക്കി. പാവം അവന്‍ അക്കൊല്ലത്തെ ചവിട്ടു നാടകം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ജ്വരം വന്നു മരിച്ചു പോയി. ഈ മേരിക്കുട്ടീടെ കെട്ടിയവന്‍ കുട്ടിയുടെ ചേട്ടന്‍  അവതച്ചനായിരുന്നു അണ്ണാവി.”
“ങേ...അണ്ണാവിയോ...അതാരാ..?”
“എന്ന് വെച്ചാ..ആശാന്‍ . പിന്നെ അന്നേരം പള്ളീല്‍ ഉണ്ടായിരുന്ന ലൂക്കോസച്ചനും പിറ്റേക്കൊല്ലം എടവകേന്നു സ്ഥലം മാറിപ്പോയി. അങ്ങേര്‍ക്കായിരുന്നല്ലോ ഇതിനെല്ലാം ഉത്സാഹം. ഇപ്പൊ ആ കളിക്കാരില്‍ ഞാനും ഒലോന്നനും മാത്രം മിച്ചം. ഒലോന്നന്‍ ദേ...പോകാനും കിടക്കുന്നു.”
”കുഞ്ഞിപ്പൈലോ നെടുവീര്‍പ്പിട്ടു.
“ഒലോന്നന്‍ ചേട്ടന്‍റെ ആ ചുവടു വെപ്പോക്കെ ഒന്ന് കാണണ്ടതായിരുന്നു. ഞാനും മോശോന്നും ആയിരുന്നില്ല കേട്ടോ..”
കുഞ്ഞിപ്പൈലോ ചേട്ടന്‍ തോളിലെ കുറിയ മുണ്ടെടുത്തു ഒന്ന് നേരെ ഇട്ടു കുറച്ചു ഗര്‍വോടെ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ ഇടക്ക്‌ ശ്വാസം മാത്രമായി കിടക്കുന്ന ഒലോന്നാന്‍ ചേട്ടനെ നോക്കി പ്ലമേന ചേടത്തി വിളിച്ചു പറഞ്ഞു.
 “ആ തൂങ്ങപ്പെട്ട രൂപം ഇങ്ങെടുത്തോ സുമേ.. ഇനി അധികം ദെവസമില്ലല്ലോ. കുറച്ചു നേരം ‘ഈശോ മറിയം’  ചെല്ലീട്ടു പോകാം. അങ്ങേ ലോകത്ത് ചെല്ലുമ്പോ ശുദ്ധികരണ സ്ഥലത്ത് അധികം നാള്‍ കെടക്കാതെ വേഗം സ്വര്‍ഗ്ഗരാജ്യം കിട്ടുമല്ലോ. നമ്മളെ കൊണ്ടു ഇതൊക്കെയല്ലേ ഇനി ചെയ്യാനൊക്കൂ.”
സുമ പ്രാര്‍ഥനാ മുറിയില്‍ നിന്നും ഒരു കൊച്ചു ക്രൂശിത രൂപം പ്ലമേന ചേടത്തിയുടെ കൈയ്യില്‍ കൊണ്ടു കൊടുത്തു വീണ്ടും അടുക്കളയിലേക്ക് പോയി.
“ഈശോ മറിയം ഔസേപ്പേ ഈ ആത്മാവിനു കൂട്ടായിരിക്കേണെ..”
പ്ലമേന ചേടത്തിയും സംഘാങ്ങളും  ഉച്ചത്തില്‍ ചെല്ലുവാന്‍ തുടങ്ങി. കുറച്ചു നേരം കഴിഞ്ഞു എല്ലാവരും മടുത്തു നിര്‍ത്തി.

കുഞ്ഞിപൈലോ പിന്നെയും  ചവിട്ടു നാടകത്തിന്‍റെ ഓര്‍മ്മകള്‍ അയവിറക്കി അവരോടു പറഞ്ഞു കൊണ്ടിരുന്നു. അടുക്കള പണി തീര്‍ത്ത സുമയും കേള്‍വിക്കാരിയായി. ട്രീസയും സണ്ണിക്കുട്ടിയും മക്കളുമായി ഇതിനോടകം പോയിക്കഴിഞ്ഞിരുന്നു.

“കേട്ടോ പ്ലമേനെ..നമ്മട പള്ളി മുറ്റത്ത്‌ ഇപ്പൊ പണിത നേഴ്സറി സ്കൂളിരിക്കുന്ന സ്ഥലത്തായിരുന്നു കളിക്കാനുള്ള തട്ട്. തട്ടുണ്ടാക്കലു തന്നെ മൂന്നാല് ദിവസത്തെ പണിയാ. എന്ന് വെച്ചാല്‍ ഞങ്ങളെല്ലാം കണ്ടത്തിലേം പറമ്പിലേം പണിയൊക്കെ കഴിഞ്ഞു രാത്രീലാ ഇടവകക്കാര് എല്ലാരും ചേര്‍ന്ന് തട്ടൊണ്ടാക്കല്.  അതും ഒരാഘോഷം തന്നായിരുന്നേ. “
ഒലോനന്‍ ചേട്ടന്‍ ഇടക്കിടക്ക് മൂളുന്നുണ്ട്. വെള്ളത്തിനായിരിക്കും എന്ന് വിചാരിച്ചു സുമ സ്പൂണില്‍ ഇടക്കിടെ വെള്ളം ഒഴിച്ച് കൊടുത്തു.
“കേട്ടോടീ..സുമക്കൊച്ചേ....ജെനോവാ ചരിതവും കാറല്‍മാന്‍ ചരിതവും ഒക്കെ ഞങ്ങള്‍ അങ്ങ് കൊടുങ്ങലൂരേം അമ്പലപ്പോഴേലേം പള്ളി പെരുന്നാളിന് ലൂക്കോസച്ചന്‍റെ കൂടെ പോയി കളിച്ചിട്ടുണ്ട്.”
“വില്ലാളി വീരനേ..കാറല്‍മാനേ..”എന്ന് പാട്ട് പാടിക്കൊണ്ട്  എഴുന്നേറ്റു നിന്ന കഞ്ഞിപൈലോ  ചേട്ടന്‍ കുറിയ മുണ്ടെടുത്ത് തലയില്‍ വട്ടത്തില്‍ കെട്ടി ഗാംഭീര്യത്തില്‍ ഒരു നിമിഷം നിന്നു. അയാളുടെ  വാര്‍ധക്യം ബാധിച്ച നരച്ച കണ്പീലികളും പുരികകൊടികളും എഴുന്നു നിന്നു. എന്നിട്ട്  കാലുകള്‍ നിലത്ത് ഉറച്ചു ചവിട്ടി രണ്ടു ചുവടുകള്‍ വെച്ച് കാണിച്ചു.
ഒലോന്നന്‍ ചേട്ടന്‍ വീണ്ടും “ഉം...”എന്ന്  മൂളി. സുമ വേഗം സ്പൂണിലെ വെള്ളം വായിലേക്ക് ഒഴിച്ച് കൊടുത്തു.
"എന്നാ മിന്നണ ഉടുപ്പുകളൊക്കെ ആയിരുന്നെന്നോ രാജവിന്റെം റാണിയുടെ വേഷത്തിനൊക്കെ. പടയാളികള്‍ക്ക് തലേല്‍ കിന്നരി തൊപ്പിയും കൈയ്യില്‍ വാളും കുന്തവും. വേഷം തയിപ്പിക്കാനായി അക്കൊല്ലത്തെ ഇഞ്ചി വിററ കാശു മുഴോം തീര്‍ത്തെന്നും പറഞ്ഞു വീട്ടില്‍ കത്രീനകുട്ടി എന്നോടു ലഹളക്ക് വന്നു. ഇളയോള്‍ ഗ്രേസിമോക്ക്‌ കമ്മല് മേടിക്കാന്‍ വെച്ചേച്ച കാശല്ലാഞ്ഞോ അത്..? പക്ഷെ പിറ്റേക്കൊല്ലം ഇഞ്ചി പറിച്ചപ്പോ ഞാനവക്ക് കമ്മലൊണ്ടാക്കി കൊടുത്തായിരുന്നു കേട്ടോ..”
കുഞ്ഞി പൈലോ ചേട്ടന്‍ തുടര്‍ന്നു...
“പണ്ടത്തെ കുരിശു യുദ്ധോക്കെ ഞങ്ങള്‍ തട്ടേല്‍ അവതരിപ്പിക്കുമ്പോ എന്നാ കയ്യടിയാരുന്നെന്നോ..ഞാനായിരുന്നല്ലോ സൈന്യാധിപന്‍ . ഒലോന്നന്‍റെ കാറല്‍മാന്‍  ചക്രവര്‍ത്തി തട്ടെലോട്ടങ്ങ് തലേം പൊക്കി വരോമ്പോഴത്തെ  ആ കൈയ്യടി... എന്‍റെ പ്ലമേനെ..അതൊന്നു കാണണായിരുന്നു.”
കുഞ്ഞിപൈലോ ചേട്ടന്‍ പഴയ ഓര്‍മ്മയില്‍ നിന്നും വിടുതല്‍ പ്രാപിക്കാനാവാതെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

അയാളുടെ വാക്കുകളില്‍ ധീരന്മാരായ രാജാക്കന്മാരും പടയാളികളും അശ്വാരൂഡരായി അട്ടഹസിച്ചു കൊണ്ടു ചീറിപ്പാഞ്ഞു. കാലുകളുടെ മനോഹരമായ ചുവടു വെപ്പില്‍ കാണികള്‍ ഹര്‍ഷാരവം മുഴക്കി. കാലയവനികക്കുള്ളില്‍ മറഞ്ഞ പലരും വിവിധ കഥാ പാത്രങ്ങളായി വന്ന് അരങ്ങു തകര്‍ത്തു. കൊട്ടാരങ്ങളില്‍ രാജാവിന്‍റെ വിളംബരങ്ങളും വീഥികളില്‍ കുതിരക്കുളമ്പടികളും യുദ്ധക്കളത്തില്‍ വാളുകള്‍ തമ്മില്‍ കോര്‍ക്കുന്ന ശബ്ദവും. കാറല്‍മാന്‍ ചക്രവര്‍ത്തി ഭയലേശമെന്യേ   തുര്‍ക്കികള്‍ക്കെതിരെ കുരിശുയുദ്ധം നയിച്ചു. പ്രൌഡരായ റോമാ ചക്രവര്‍ത്തിമാര്‍ പരിവാരങ്ങളുമായി നായാട്ടിനു പോയി. അവരുടെ സുന്ദരിമാരായ റാണിമാര്‍ പരിചാരികമാരുമൊത്ത് ഉദ്യാനങ്ങളില്‍ അലസ ഗമനം ചെയ്തു. തോഴിമാരുമോത്തു നീരാടുന്നതിനിടെ കുളക്കരയില്‍ ഇരുന്നു സംഗീതാലാപനം നടത്തി .
പരിസരം മറന്നുള്ള ആ വിവരണത്തില്‍ കുഞ്ഞുറോതയും വല്‍സ ടീച്ചറും മേരിക്കുട്ടിയും  കുഞ്ഞിപ്പൈലോ ചേട്ടന്‍ കാണാതെ ചുണ്ടമര്‍ത്തി ചിരി അടക്കി. ഒലോന്നന്‍ ചേട്ടന്‍റെ മൂളലും ഇതിനോടൊത്തു കൂടി വന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ മഠത്തിലെ സിസ്റ്റര്‍മാര്‍ ബാര്‍ത്തോലോമയും സില്‍വിസ്റ്റയും എത്തി. അതോടെ കുഞ്ഞിപൈലോ ചേട്ടന്‍ സംസാരം നിര്‍ത്തി. അവരെ കണ്ടപ്പോള്‍ പ്ലമേന ചേടത്തിക്ക് ഉത്സാഹമായി.
ഇനി വര്‍ത്താനം നിര്‍ത്തി ഒന്നൂടെ ഒന്ന് പ്രാര്‍ഥിച്ചേ..”
“ഈശോ മാറിയം ഔസേപ്പേ ..ഈ ആത്മാവിനു കൂട്ടയിരിക്കണേ...”പ്ലമേനയുടെ കൂടെ സിസ്റ്റര്‍ ബാര്‍ത്തലോമയും സില്‍വിസ്റ്റയും ചേര്‍ന്നു. വല്‍സടീച്ചറും മേരിക്കുട്ടിയും കുഞ്ഞുറോതയും അതേറ്റു ചൊല്ലി.”
പ്രാര്‍ത്ഥന സാമാന്യം ഉച്ചത്തില്‍ പുരോഗമിച്ചു കൊണ്ടിരുന്നു.”
ഇടക്കെപ്പോഴോ ഒലോന്നന്‍ ചേട്ടന്‍ ഒന്ന് കണ്ണ് തുറന്നു, അടച്ചു.
“ഉം..കണ്ണ് തൊറക്കണോണ്ട്. ഇനി കണ്ണ് തുറക്കുമ്പോ ആ തൂങ്ങപ്പെട്ട രൂപം അങ്ങ് കാണിച്ചേക്കണം കേട്ടോ മേരിക്കുട്ടി..അവസാന കാഴ്ച തൂങ്ങപ്പെട്ട രൂപമാണെങ്കില്‍ സ്വര്‍ഗ്ഗ രാജ്യം ഉറപ്പാ..”
പ്രാര്‍ത്ഥനക്കിടെ  ചേടത്തി പറഞ്ഞു കൊണ്ടിരുന്നു.
അതാ.. വീണ്ടും ഒലോന്നന്‍ ചേട്ടന്‍ കണ്ണ് തുറക്കുന്നു. മേരിക്കുട്ടി ഉടനെ തൂങ്ങപ്പെട്ട രൂപം ചേട്ടനു നേരെ കാണിച്ചു. പ്രാര്‍ത്ഥനയുടെ ഇടക്കിടക്ക്‌ ചേട്ടന്‍ ഇടക്കിടക്ക് കണ്ണ് തുറക്കുകയും മേരിക്കുട്ടി അതനുസരിച്ച് ക്രൂശിത രൂപം കാണിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇപ്രാവശ്യം കണ്ണ് തുറന്ന ഒലോന്നന്‍ കുറച്ചു നേരം ക്രൂശിലെക്ക് തുറിച്ചു നോക്കി. എന്തോ ഉരുവിട്ടു.
കുഞ്ഞിപ്പൈലോ  സംശയത്തോടെ ചുറ്റുമുള്ള സ്ത്രീകളെ നോക്കി. പിന്നീട് എഴുന്നേറ്റ്‌ കട്ടിലിനരികെ ചെന്ന് ഉച്ചത്തില്‍ ചോദിച്ചു.
“എന്നാ ഒലോന്നാ..ഇങ്ങനെ നോക്കണേ...? ഞങ്ങളെ ഒക്കെ മനസ്സിലായോ..?”
“ഉം...”ഒലോന്നന്‍ ഒന്ന് മൂളി. പിന്നെ ചേട്ടന്‍ തെല്ല് ഉച്ചത്തില്‍ എന്തോ അവ്യക്തമായി പറഞ്ഞു.
“ങേ..എന്നാ ഒലോന്നാ ഒന്നോടെ പറഞ്ഞേ...”
“കുറേപ്പേര് പാട്ട് കാര്.. കുറെപ്പേര് കാട്ടുകാര് *... “ മനുഷേനെ സ്വൈര്യായി കെടക്കാനും സമ്മതിക്കേലേ..”
വാക്കുകള്‍ക്ക് കുഴച്ചില്‍ ഉണ്ടെങ്കിലും ഇത്തവണ ഒലോന്നന്‍ ചേട്ടന്‍ പറഞ്ഞത് എല്ലാവര്ക്കും മനസ്സിലായി.
മേരിക്കുട്ടിയുടെ കയ്യിലെ ഉയര്‍ത്തി പിടിച്ച ക്രൂശിത രൂപം അറിയാതെ മടിയിലേക്ക് താഴ്ന്നു. സിസ്റ്റര്‍ ബാര്‍ത്തോലോമയും സില്‍വിസ്റ്റയും അരുതാത്തതെന്തോ കേട്ടപോലെ ചുറ്റും നോക്കി. എല്ലാ മുഖങ്ങളിലും ഒരു  വല്ലായ്ക. എങ്കിലും മൂളി മൂളി കിടന്ന ആള്‍ കണ്ണ് തുറന്ന് സംസാരിച്ചതിന്‍റെ  സമാധാനവും.
എല്ലാവരെയും സൂക്ഷിച്ചു നോക്കിയ ഒലോന്നന്‍ ചേട്ടന്‍ എഴുന്നേറ്റിരിക്കണം എന്ന്‍ ആഗ്യം കാണിച്ചു.
സുമയും കുഞ്ഞിപൈലോ ചേട്ടനും ചേര്‍ന്ന് അദ്ദേഹത്തെ താങ്ങി ഇരുത്തി.  “കൈ വിട്ടോ പെണ്ണെ. എനിക്ക് കുഴപ്പമൊന്നും ഇല്ല.”
ഒലോന്നന്‍ ചേട്ടന്‍ സുമയെ നോക്കി പറഞ്ഞു. സുമ കൈവിട്ടു ആശങ്കയോടെ ഒലോന്നന്‍റെ അരികില്‍ തന്നെ നിന്നു.
ഇരിപ്പുറച്ച ശേഷം ഒലോന്നന്‍ കുഞ്ഞിപൈലോയെ നോക്കി നല്ലൊരു ചിരി ചിരിച്ചു. എന്നിട്ട് തനിയെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പിടിക്കാന്‍ ചെന്ന സുമയും മറ്റു സ്ത്രീകളെയും തടഞ്ഞു കൊണ്ടു ഒരു മാസത്തോളം  ബോധമറ്റു കിടന്ന ചേട്ടന്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി താനേ എഴുന്നേറ്റു നിന്നു.
അത്ഭുതം മാറാതെ സ്തംഭിച്ചു നില്‍ക്കുന്ന കുഞ്ഞിപൈലോയെ നോക്കി ഒലോന്നന്‍ ചേട്ടന്‍ ഉറക്കെ പറഞ്ഞു.
“വാ...വാടാ...കുഞ്ഞിപ്പൈലോ..നമുക്ക് രണ്ടു ചുവടു നോക്കാം. ”
ചെന്നിയിലെ ആ പിടച്ച്  കിടക്കുന്ന ഞെരമ്പ് അവിടെത്തന്നെ ഉണ്ടോ എന്ന് പ്ലമേന ചേടത്തി സൂക്ഷിച്ചു നോക്കുന്നതിനിടെ “വില്ലാളി വീരനേ...കാറല്‍ മാനേ...”എന്ന്  പാടി ഒലോന്നന്‍ ചേട്ടന്‍ ദുര്‍ബലമായ കാലുകള്‍ ഉയര്‍ത്തി ചുവടു വെച്ചു തുടങ്ങി. പിന്നെ പിടിച്ചു നില്‍കാനായില്ല കുഞ്ഞി പൈലോക്ക്‌.  കാറല്‍മാന്‍ ചക്രവര്‍ത്തിക്കൊപ്പം  സൈന്യാധിപന്‍ ചുവടുകള്‍ ആരംഭിച്ചതേ ഒലോന്നന്‍ കുഴഞ്ഞു വീഴാന്‍ തുടങ്ങി. കട്ടിലിലേക്ക് താങ്ങിപ്പിടിച്ചു കിടത്തിയ സുമ ഒലോന്നന്‍ ചേട്ടന്‍റെ അവസാന ശ്വാസം കണ്ടു വലിയ വായില്‍ കരഞ്ഞെങ്കിലും അതൊന്നും അറിയാതെ  കുഞ്ഞി പൈലോ എന്ന സൈന്യാധിപന്‍ അപ്പോഴും കാറല്‍മാന്‍ ചക്രവര്‍ത്തിയുടെ ആഞ്ജകള്‍ക്കൊപ്പം ചുവടു വെച്ചു കൊണ്ടിരുന്നു. മേരിക്കുട്ടിയുടെ കയ്യിലിരുന്ന ക്രൂശിത രൂപം തല ഉയര്‍ത്തി കുഞ്ഞിപൈലോക്കൊപ്പം ചുവടു വെക്കുന്ന ഒലോന്നനെ നോക്കി നിന്നു.

(ഒക്ടോബര്‍ ലക്കം 'വാചിക'ത്തില്‍ പ്രസിദ്ധീകരിച്ചത്)
       **************************************************************

ചവിട്ടു നാടകം: അന്യം നിന്നു പോയ ഒരു ക്രിസ്ത്യന്‍ കലാരൂപം. യൂറോപ്പില്‍ പ്രചാരമുള്ള ഓപ്പറയുടെ ഒരു പകര്‍പ്പാണ് ഇതെന്നു വേണമെങ്കില്‍ പറയാം.ബൈബിള്‍ കഥകള്‍, റോമാ ചക്രവര്‍ത്തിമാരുടെ കഥകള്‍, പണ്ടത്തെ കുരിശു യുദ്ധം ഇവയൊക്കെ ആയിരുന്നു വിഷയം.

കാട്ടുകാര്‍ --കാട്ടുന്നവര്‍,കാണിക്കുന്നവര്‍


58 comments:

  1. വേറിട്ട രീതി .കൊള്ളാലോ :) എവിടെയൊക്കെയോ സാറാ ജോസെഫിന്റെ "മാറ്റാത്തി" യെ ഓര്പ്പിമിച്ചു . യാഥാസ്ഥിതിക ക്രിസ്റ്റ്യന്‍ കുടുംബത്തെ വരച്ചുകാണിക്കുന്നതില്‍ ഒരു പരിധി വരെ വിജയിച്ചു .വായിച്ചു പോകാന്‍ രസമുണ്ട് .

    ReplyDelete
  2. കൊള്ളാം ചേച്ചി, വായന രസമുണ്ട് ഒഴുക്കും... നല്ലൊരു കഥ

    ആശംസകള്

    ReplyDelete
  3. കഥ ഇഷ്ടമായി.

    ReplyDelete

  4. ഓലന്നാനെ കൊല്ലാതിരിക്കായിരുന്നു.. കലയിലൂടെ ജീവന്‍ തിരികെ കിട്ടിയിരുന്നേല്‍...
    കഥാകാരിയുടെ സ്വതന്ത്രത്തില്‍ കൈയ്യിടാനല്ലേ ഈ പറഞ്ഞെ...

    ReplyDelete
  5. ഒഴുക്കോടെ പറഞ്ഞ നല്ല ഒരു കഥ
    എല്ലാ കഥാപാത്രങ്ങളും മനസ്സിലേക്ക് തെളിഞ്ഞു വന്നു

    ആശംസകള്‍

    ReplyDelete
  6. ശൈലി മാറ്റം ഗംഭീരമായി .റോസിലിയുടെ ഏറ്റവും നല്ല കഥകളില്‍ ഒന്ന്

    ReplyDelete
  7. നല്ല ഒരു കഥ കൂടി വായിച്ചു .. നന്ദി ടീച്ചര്‍ :)

    ReplyDelete
  8. അസ്സലായിരിക്കുന്നു ..
    റോസാപ്പൂക്കളില്‍ മികച്ച കഥകള്‍ക്കിടയില്‍ ഒരെണ്ണം കൂടി ....

    കഥയുടെ അവസാന ഭാഗം വളരെ ഇഷ്ട്ടായി!!

    ആശംസകള്‍

    ReplyDelete
  9. Good one. eeyaduth beechil chavitt nadakam undayirunnu. nalla rasamundayirunnu kanan. rasichu kandu parayanath onnum sarikk manasilayillenkilum we like it.

    ReplyDelete
  10. ഈ പ്രത്യേക ശൈലിയിലുള്ള കഥ ആസ്വദിച്ചു. അഭിനന്ദനങ്ങള്‍

    ReplyDelete
  11. റോസ്.. കഥ നന്നായിരിക്കുന്നു. ചെറുപ്പത്തില്‍ വല്യപ്പച്ചന്‍ വയ്യാതെ കിടക്കുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്ന തിക്കും തിരക്കും ബഹളങ്ങളും ഓര്‍മിപ്പിച്ചു. എന്നാല്‍ ഈ ചവിട്ടു നാടകം പരിച്ചയമില്ലാട്ടോ. ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങളില്‍ വായിച്ചിരുന്നു..ഈ കാറല്‍മാന്‍ ചരിതത്തെക്കുരിച്ച്... അറ്റുപോകുന്ന പലതിനെയും വരുംതലമുറയുടെ ഓര്‍മ്മക്കായ് എടുത്തു വെക്കാന്‍ സാഹിത്യം തന്നെയാ നല്ല വഴി.
    അഭിനന്ദനനഗ്ല്‍

    ReplyDelete
  12. കൊള്ളാലോ ചേച്ചീ. ഇഷ്ട്പെട്ട്.
    കുട്ടിസ്രാങ്കിലെ ചില സീനുകൾ ഓർമ്മ വന്നു

    ReplyDelete
  13. സംഭാഷണങ്ങള്‍ കത്തിക്കയറി അതിന്റെ ആവേശം മൂത്താല്‍ പിന്നെ പരിസരം മറക്കുക എന്നതാണ്.
    രസമായി.

    ReplyDelete
  14. വേറിട്ട രചനരീതിയും പേരുകളും പശ്ചാത്തലവും എല്ലാം നന്നായിരിക്കുന്നു ആശംസകള്‍ ..

    ReplyDelete
  15. നന്നായി റോസിലി ചേച്ചി..പുതിയ ഒരാളെ വായിച്ചതു പോലെ..

    ReplyDelete
  16. ഒരു നല്ല കഥ കൂടി വായിക്കൻ പറ്റി.

    ReplyDelete
  17. പഴയൊരു കാലം.
    അതിന്റെ പ്രതിനിധികൾ...!
    നന്നായി അവതരിപ്പിച്ചു ചേച്ചീ!

    ReplyDelete
  18. ഉള്ളില്‍ കഥയുണ്ടെന്നത് നിഷേധിക്കുന്നില്ല .സാറാജോസഫിനെ വായിക്കുക,സങ്കടങ്ങളും ഹാസ്യവും ഇഴ പിരിയുന്നത് നിങ്ങള്‍ അനുഭവിക്കും.ഭാഷ ഒന്ന് കൂടി മിനുക്കണം.ഭാവുകങ്ങള്‍.!!!!!.
    .!!!!!

    ReplyDelete
  19. നല്ല കഥ!

    നര്‍മ്മത്തിന് മുന്‍ തൂക്കം കൂടിയോ എന്നു മാത്രം സംശയം. ഈ സംശയം തികച്ചും വ്യക്തിപരമാകാം. താഴെ പറയുന്ന സന്ദര്‍ഭം വായിച്ചാല്‍ ഞാന്‍ ഉദേശിച്ചത് റോസിന് മനസിലാകും.

    പ്രമേഹരോഗിയായിരുന്ന എന്റെ അപ്പച്ചന്റെ കാല്‍വിരലുകള്‍ മുറിച്ച് മാറ്റേണ്ട ഒരു സാഹചര്യം ഉണ്ടായി. പ്രായാധിക്യം കൊണ്ടും, ക്ഷീണിച്ച ശരീരപ്രകൃതി കൊണ്ടും അപ്പച്ചന് അനസ്തേഷ്യയില്‍ നിന്ന്‍ ഉണരുമോ എന്ന്‍ ഡോക്ടര്‍മാക്ക് ഉറപ്പില്ലായിരുന്നു. സര്‍ജറി കഴിഞ്ഞു റൂമിലേക്ക് മാറ്റിയ അപ്പച്ചന്‍ ഉണരുന്നതും കാത്തു കാല്‍‍ക്കീഴില്‍ തന്നെ ഞാന്‍ ഉണ്ടായിരുന്നു. പത്രവായനക്കിടയില്‍ ഞാനും മയങ്ങി പോയി. എന്നെ ഉറക്കത്തില്‍ നിന്നുണര്‍ത്തിയത് അപ്പച്ചന്റെ നേര്‍ത്ത ശബ്ദമാണ്...."ഡാ, ഫ്രാന്‍സ് ഇന്നലെ ജയിച്ചോ?"
    പത്രത്തിന്റെ സ്പോര്‍ട്ട്സ് പേജിലെ ലോകകപ്പ് ഫുട്ബോള്‍ തലക്കെട്ടും, ചിത്രവും കണ്ട് അനസ്തേഷ്യയില്‍ നിന്നുണര്‍ന്ന അപ്പച്ചന്റെ ആദ്യത്തെ ചോദ്യം!

    താല്പര്യമുള്ള വിഷയങ്ങള്‍ സംസാരീക്കുന്നതും കേള്‍പ്പിക്കുന്നതും രോഗികളുടെ മനോബലം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന്‍ വാസ്തവം.

    അഭിനന്ദനങ്ങള്‍!

    ReplyDelete

  20. റോസാപൂക്കള്‍
    പുതിയ കാല്‍ വൈപ്പ്
    നന്നായി കഥക്കല്‍പ്പം നീളം കൂടിപ്പോയപോലെ തോന്നിയെങ്കിലും
    വായിച്ചു പോകാന്‍ സുഖമുണ്ടായിരുന്നു. അന്യം നിന്നുപോകുന്ന
    ഈ കലാ രൂപം ഇന്ന് പലര്‍ക്കും അന്യമായിക്കൊണ്ടിരിക്കുന്നു
    അതെപ്പറ്റി ചിലതെല്ലാം കൂടി മറ്റൊരു ബ്ലോഗില്‍ പറയുമല്ലോ?
    ആശംസകള്‍

    ReplyDelete
  21. കൊള്ളാം!

    അവസാനം ഒലോന്നന്‍ പയറുപോലെ എഴുനേറ്റു നടക്കുന്ന ഒരു ട്വിസ്റ്റ്‌ ആണ് പ്രതീക്ഷിച്ചത്.

    പിന്നെ ഒരു ചെറിയ നോവ്‌ ആയത് - അവസാന ശ്വാസത്തില്‍ പോലും ചവിട്ടു നാടകവും സൌഹൃദവും ഒലോന്നന്റെ മനസ്സില്‍ ഉണ്ടായല്ലോ എന്നതാണ്. അത് അനുഭവിച്ചു തന്നെ മരിക്കാന്‍ കഴിഞ്ഞ ഭാഗ്യവാന്‍ !

    നല്ല കഥ. അതാണ്‌ എന്റെ അഭിപ്രായം.

    ReplyDelete
  22. കൊള്ളാം ചേച്ചി നല്ലൊരു കഥ. ഇങ്ങനെയൊരു കഥ പശ്ചാത്തലം ആരും ബ്ലോഗില്‍ ഉപയോഗിച്ചതായി കണ്ടിട്ടില്ല. ആശംസകള്‍ !

    ReplyDelete
  23. ഈ വേറിട്ട രചന ഒത്തിരിയിഷ്ടായി. ജീവശ്വാസം പോലെ മനസ്സില്‍ കൊണ്ടുനടക്കുന്ന ചില ഇഷ്ടങ്ങള്‍ക്ക് ജീവിതത്തില്‍ വലിയ സ്വാധീനമുണ്ട്.. പുതിയൊരാളെ വായിച്ചതുപോലെ.. അഭിനന്ദനങ്ങള്‍..

    ReplyDelete
  24. മാറ്റിച്ചവിട്ടിയ 'ചവിട്ടുനാടകം' അരങ്ങുതകര്‍ത്തു...!
    ഇഷ്ടായി...

    ReplyDelete
  25. ഇഷ്ടായി.. പറയാനുള്ളതെല്ലാം മുകളിലുള്ള കമന്റുകളിലുണ്ട്... ആശംസകള്‍ :)

    ReplyDelete
  26. മനോഹരമായി പറഞ്ഞു തീർത്ത കഥ...

    ReplyDelete
  27. കഥയുടെ ആത്മാവ് അവതരണത്തില്‍ ആണ് എന്ന് ഒരിക്കല്‍ കൂടെ തെളിയിക്കുന്നു. കലാരൂപങ്ങള്‍ക്ക്‌ മനുഷ്യരെ ഒരുപാട് പ്രചോദിപ്പിക്കാന്‍ ഉള്ള കഴിവുണ്ട്. പ്രമേയവും നന്നായിട്ടുണ്ട്.ശൈലിമാറ്റങ്ങളിലൂടെ കൂടുതല്‍ കൂടുതല്‍ കഥകളുടെ ലോകത്ത് വിജയിക്കാന്‍ കഴിയട്ടെ .. സ്നേഹാശംസകള്‍

    ReplyDelete
  28. നല്ല കഥ..അഥവാ മനുഷ്യ ജീവിതത്തില്‍ നിന്നും പറിച്ചെടുത്ത ഒരേട്..അന്യം നിന്ന കലാരൂപത്തെ പരിചയപ്പെടുത്തുന്നതോടൊപ്പം ഒരു തലമുറയില്‍ ഇത്തരം കലാരൂപങ്ങള്‍ ചെലുത്തിയ സ്വാധീനം ..അവസാന ശ്വാസം വരെ അവരെ ഏത് സാഹചര്യത്തിലും ഊര്‍ജ്ജസ്വലരാക്കുമെന്ന് കാണിച്ച് അവസാനിപ്പിച്ച നല്ലൊരു കഥക്ക് എഴുത്തുകാരി അഭിനന്ദനമര്‍ഹിക്കുന്നു...നല്ല നിലവാരമുള്ള ഈ എഴുത്തിനു എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു..!!!

    ReplyDelete
  29. നല്ല കഥ ചേച്ചീ... വ്യത്യസ്തമായ ഒരു വായനാനുഭവം... ആശംസകള്‍

    ReplyDelete
  30. റോസ്സപ്പൂക്കൾ.. കഥ വലരെ നന്നായിരിയ്ക്കുന്നു... അന്യം നിന്നുപോയ കലാരൂപങ്ങളേയും, പഴയകാല മനുഷ്യരുടെ ജീവിതങ്ങളിൽ അവയ്ക്കുണ്ടായിരുന്ന സ്വാധീനം എത്രയെന്നും വായനക്കാരനെ മനസ്സിലാക്കുന്നതിൽ തീർച്ചയായും വിജയിച്ചിരിയ്ക്കുന്നു.. ആശംസകൾ.

    ReplyDelete
  31. ആവിഷ്കാര മികവ് കൊണ്ട് നല്ല വായനാസുഖം തന്ന നല്ലൊരു കഥ. ചവിട്ട് നാടകം എന്ന കലാരൂപാന്തരീക്ഷം ഈ കഥക്ക് മേളക്കൊഴുപ്പുണ്ടാക്കുന്നൂ.നാടകവും ജീവിതവും ഇഴചേർത്ത് തുന്നിയ ഈ കഥ എനിക്ക് വളരെ ഇഷ്ടമായി.കഥാകാരിക്ക് എല്ലാ ഭാവുകങ്ങളും.. ചവിട്ട നാടകങ്ങൾ ഹിന്ദുക്കളും അവതരിപ്പിക്കും..

    ReplyDelete
  32. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

    ReplyDelete
  33. നല്ല, വ്യത്യസ്തമായ ശൈലി. നന്നായിരിക്കുന്നു, വളരെ ഇഷ്ടപ്പെട്ടു. ആശംസകള്‍.

    ReplyDelete
  34. റോസിലിച്ചേച്ചീ..

    കഥ വായിച്ചു. കഴിഞ്ഞ കുറേ കഥകളായി ചേച്ചി ഒരുപാട് മാറുന്നു. അതൊക്കെയും നല്ല, സന്തോഷിപ്പിക്കുന്ന മാറ്റങ്ങളാണ്. കഥ വെറുതെ പറഞ്ഞുപോകുന്നതിനുപകരം ക്രാഫ്റ്റും ശലിയും ഓരോ തവണയും മാറ്റിയും മെച്ചപ്പെടുത്തിയും കൂടുതല്‍ തെളിയുകയാണ്. ഈ കഥയും അതിനൊരു ഉദാഹരണം. ഉലോന്നന്‍, പ്ലമേന എന്നൊക്കെ പേര് കണ്ടപ്പോഴേ കൌതുകമായി. ഒരു മദ്ധ്യതിരുവിതാംകൂര്‍ നസ്രാണിക്കഥയുടെ മണമടിച്ചു. (സാറാജോസഫിന്റെ കഥകള്‍ പോലെ). എന്റെ നാടിന്റെ ഗന്ധമാണത്. അതുകൊണ്ട് എനിയ്ക്കതിനോട് ഗൃഹാതുരമായൊരു വൈകാരിക അടുപ്പമുണ്ട്. അതുകൊണ്ടാവണം എനിയ്ക്കിത് കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണം. കഥയ്ക്ക് നിലപാടുതറയായ ചവിട്ടുനാടകം.. പിന്നെ, കഥയുടെ അവസാനം... വെറുതെ പറയുകയല്ല, ഒരു വിമര്‍ശനാത്മകബുദ്ധിയോടെയാണ് ഞാന്‍ കഥകള്‍ വായിക്കാനിരിയ്ക്കുക. പക്ഷേ എനിയ്ക്കിതില്‍ കുറവുകളൊന്നും കാണാന്‍ സാധിച്ചില്ല. ചവിട്ടുനാടകത്തെ കുറിച്ചുപറയുന്ന ഒരു വാചകത്തില്‍ അതുവരെയുള്ളതില്‍നിന്ന് വ്യത്യസ്തമായി കുഞ്ഞിപ്പൈലി ഉലന്നനെ ഉലന്നന്‍ ചേട്ടന്‍ എന്ന് പരാമര്‍ശിച്ചതൊഴിച്ചാല്‍. ഇഷ്ടപ്പെട്ടു. :)

    ReplyDelete
  35. റോസാപ്പൂക്കളിലെ നല്ല ഒരു കഥ കൂടി വായിച്ചു ...
    വ്യത്യസ്തമായ വായനാനുഭവം..

    ReplyDelete
  36. അനാമിക,റൈനി ഗ്രീംസ്,ഹസീന്‍,ബിജിത്‌,ഗോപന്‍ കുമാര്‍,സിയാഫ്‌,സലീര്‍,വേണു ഗോപാല്‍,മുല്ല,വി.പി. അഹമ്മദ്‌,കാടോടി കാറ്റ്,സുമേഷ വാസു,കാത്തി,റാംജി,ചീരാ മുളക്,ജയന്‍,ഏവൂര്‍,ഹുസൈന്‍ അബ്ദുള്ള,ബിജു ഡേവിസ്‌,പി. വി.ഏരിയല്‍, വിഷ്ണു ഹരിദാസ്‌,ദുബായിക്കാരന്‍,ഇലഞ്ഞിപൂക്കള്‍,റിയാസ്‌, കാര്ന്നോര്‍,നിസ്സാര്‍,അബുള്ള,നിസ്സാരന്‍,നീല കുറിഞ്ഞി,തിരിചിലാന്‍,ചിപ് തോവാള,ചന്തു നായര്‍,സുരേഷ് കുറുമുള്ളൂര്‍ ,ശ്രീജിത്ത് ,ബിനു,കൊച്ചുമോള്‍,നാമൂസ്‌

    ReplyDelete
  37. ഒരു പുതിയ രീതിയില്‍ പരീക്ഷിച്ചു നോക്കിയതാണ് ഈ കഥ.കൂട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
    ബിജിത്‌ ഇപ്പോള്‍ എനിക്കും തോന്നുന്നു ഒലോന്നനെ കൊല്ലണ്ടായിരുന്നു എന്ന്.മുല്ല.ഞാന്‍ ചവിട്ടു നാടകം കണ്ടിട്ടില്ല.കേട്ടറിവേ ഉള്ളു.
    സുമേഷ്‌ വാസു കുട്ടി സ്രാങ്ക് സിനിമ ഞാന്‍ കണ്ടിട്ടില്ല.ഒന്ന് കാണണം എന്ന് ഇപ്പോള്‍ തോന്നുന്നു.തൊമ്മനും മക്കളും എന്ന സിനിമയില്‍ രാജന്‍ പി ദേവ് ഒരു പാട്ടില്‍ ഈ ചുവടുകള്‍ വെക്കുന്നുണ്ട് .ഇതിലെ മിക്ക കഥാ പാത്രങ്ങളും എന്റെ നാട്ടില്‍ ഉള്ളവര്‍ തന്നെ. അവരെ എല്ലാവരെയും നിങ്ങള്‍ സ്വീകരിച്ചതില്‍ അതിയായ സന്തോഷം.ഇതിലെ ഒലോന്നന്റെ ഭാര്യയെപ്പോലെ എന്റെ വലിയമ്മചിയും പന്ത്രണ്ടു വയസ്സില്‍ വിവാഹം കഴിഞ്ഞ ആളാന്ന്.പന്ത്രണ്ടു വയസ്സുള്ള ഒരു വധുവിനെ ഏറ്റവും നന്നായി ഉപമിക്കാന്‍ കഴിയുന്നത് വിടര്‍ന്നു നില്കുന്ന ഒരു കൊച്ചു പൂവിനോടാണ്.കാരണം അവളുടെ കണ്ണില്‍ നിറയെ കൌതുകം ആയിരിക്കും .മരിക്കാന്‍ കിടന്നപ്പോള്‍ ക്രൂശു രൂപം കാട്ടി ഈശോ മറിയം ചൊല്ലിയവരോടു ഒലോന്നന്‍ പറഞ്ഞ ഡയലോഗ് പറഞ്ഞ ഒരു വലിയപ്പനും എന്റെ നാട്ടില്‍ ഉണ്ടായിരുന്നു

    ReplyDelete
  38. വ്യത്യസ്തമായ ഒരു കഥയായി തോന്നി
    'പ്ലമേന' എന്ന പേര് ആദ്യമായി കേള്‍ക്കുകയാ
    ആശംസകള്‍

    ReplyDelete
  39. കഥ നന്നായല്ലോ. അഭിനന്ദനങ്ങള്‍.

    ReplyDelete
  40. നന്നായിട്ടുണ്ട്.

    ReplyDelete
  41. വളരെ നന്നായി... കഥയും അവതരണവും . ആശംസകള്‍
    കഥ വെറുതെ പറയാതെ അവതരിപ്പിച്ചു കാട്ടുകയായിരുന്നു . അതാണ്‌ ഈ കഥയുടെ വിജയം.
    (ചവിട്ടുനാടകം പല സിനിമയിലും വിഷയം ആയിട്ടുണ്ട് .
    കുട്ടിസ്രാങ്കില്‍ കാറല്‍മാന്‍ ചരിതം അല്പം അവതരിപ്പിക്കപെടുന്നു .
    സിനിമകള്‍ അത്യാവശ്യം ഏച്ചുകെട്ടുകള്‍ നടത്തിയേക്കാം.
    എങ്കിലും ഈ കലാരൂപത്തിനെ അല്പം നീതിയോടെ അതില്‍ അവതരിപ്പിച്ചതായി തോന്നി.
    ഇത്തരം കലാരൂപങ്ങള്‍ മാഞ്ഞുപോകുന്നതില്‍ വല്ലാത്ത വിഷമം തോന്നുന്നു )

    ReplyDelete
  42. നന്നായിട്ടുണ്ട് മനസ്സിലെ ബാല്യം ആ അബോധാ വസ്തയിലും അയാളെ എഴുനെല്‍പ്പിച്ചു

    ReplyDelete
  43. നന്നായിട്ടുണ്ട് മനസ്സിലെ ബാല്യം ആ അബോധാ വസ്തയിലും അയാളെ എഴുനെല്‍പ്പിച്ചു

    ReplyDelete
  44. " മേരിക്കുട്ടിയുടെ കയ്യിലിരുന്ന ക്രൂശിത രൂപം തല ഉയര്‍ത്തി കുഞ്ഞിപൈലോക്കൊപ്പം ചുവടു വെക്കുന്ന ഒലോന്നനെ നോക്കി നിന്നു.".നല്ല ക്ലൈമാക്സ്. ഒരു ക്രിസ്ത്യന്‍ കുടുംബ പശ്ചാത്തലം നന്നായി എഴുതി ഫലിപ്പിച്ചു.

    ReplyDelete
  45. നല്ല കഥയായിരുന്നു. അവസാനം ഒലോന്നന്‍ ചേട്ടന്‍ എഴുന്നേറ്റ് വരുന്ന രംഗങ്ങള്‍ വായിച്ചപ്പോള്‍ അറിയാതെതന്നെ ആവേശപ്പെരുക്കത്തിലെത്തി വായന.

    തിരുവാതിരയ്ക്കും ഒപ്പനയ്ക്കും ഒപ്പം നിര്‍ത്തേണ്ട കലാരൂപമായ മാര്‍ഗംകളിയെ പക്ഷെ അവഗണിക്കുകയാണ് പൊതുവെ, ഇപ്പോള്‍ സ്കൂള്‍ യുവജനോത്സവങ്ങളില്‍ മാത്രം കാണുമായിരിക്കും ഇത്.

    ReplyDelete
  46. കഥ ഇഷ്ടമായി..
    ഒഴുക്കുണ്ടായിരുന്നുവെന്നതാണ് ഒരു പ്ലസ് പോയിന്റ്..

    ReplyDelete
  47. ഒലോന്നന്‍ ചേട്ടന്‍ എഴുന്നേറ്റ് വരും എന്ന് തന്നെ ആയിരുന്നു എന്റെ കണക്കു കൂട്ടല്‍. ഷാജി എന്‍ കരുണിന്റെ കുട്ടിസ്രാങ്ക് എന്ന പടത്തില്‍ ചവിട്ടു നാടകം നന്നായി കാണിച്ചിട്ടുള്ളത് കൊണ്ട് കഥ വായിക്കുമ്പോള്‍ എല്ലാം മനസ്സില്‍ കാണാന്‍ ആയി. കഥ പറച്ചില്‍ വളരെ നന്നായി. മരണ വീട് ചിത്രം പോലെ മുന്നില്‍ തെളിഞ്ഞു നിന്നു. അഭിനന്ദനങ്ങള്‍.

    ReplyDelete
  48. നല്ലതുണ്ടല്ലോ...

    ReplyDelete
  49. ഒലെനാന്‍ ചേട്ടന്റെ മരണം ആഗ്രഹിച്ചു അടുത്ത് കൂടി യ ചേട്ടത്തി ശെരിക്കും ചിരിപ്പിച്ചു ,മരണം ഉടനെയുണ്ടാകും എന്ന് കരുതി ലക്ഷണം പറയുന്ന ഭാഗങ്ങള്‍ നര്‍മ്മമാണ് എങ്കിലും കഥയില്‍ കൂടി ചില പുതിയ അറിവുകള്‍ കൂടി നല്‍കി ,കൂടാതെ ഒരു പാരമ്പര്യ ക്രസ്ത്യന്‍ കുടുമ്പത്തിലെ ചില ആചാരങ്ങളും വരികളില്‍ കൂടി ആസ്വദിച്ചു .അടുത്ത റോസാപ്പൂ വിരിയുന്നതും കാത്ത് ആകാംക്ഷയോടെ.

    ReplyDelete
  50. കഥാപാത്രങ്ങളുടെ പേരുകള്‍ ഇഷ്ടമായി. പേരുകള്‍ ഭാവനാസൃഷ്ടിയാണോ? ഓലോന്നന്‍ എന്ന് എവിടന്നു വന്നു? കഥ നന്നായിട്ടുണ്ട്. ചെന്നിയിലെ പിടപ്പ് ജീവിത വാസന തന്നെ. മനുഷ്യഗാധകള്‍ക്ക് മരണമില്ലലോ!

    ReplyDelete
  51. ചവിട്ടുനാടകം എന്ന കലാരൂപം അന്യം നിന്നുകൊണ്ടിരിക്കുന്നു. തന്റെ പ്രദേശത്ത് പരിചിതമായ പുരാതനമായൊരു കലാരൂപത്തെ കഥയുടെ പാശ്ചാത്തലത്തിൽ കൊണ്ടുവന്നപ്പോൾ കഥ തിളക്കമുള്ളതായി....

    വാചികത്തിന്റെ കോപ്പി മനോരാജ് അയച്ചു തന്നിരുന്നു. കഥ പ്രിന്റ് ആയി വായിച്ചിരുന്നു. ഇവിടെ ഇപ്പോൾ അഭിപ്രായം കുറിക്കുന്നു....

    ReplyDelete
  52. വളരെ നല്ല കഥ... നല്ല ബ്ലോഗ്‌ ഡിസൈന്‍.. ഈ കഥയെല്ലാം കൂടി ഒരു ബുക്ക് ആക്കിക്കൂടെ???

    ReplyDelete
  53. വായനക്ക് നന്ദി,
    ഇസ്മൈയില്‍
    എച്ചുമുകുട്ടി
    കുമാരന്‍
    കണക്കൂര്‍
    കൊമ്പന്‍
    തുമ്പി
    അജിത്‌
    വാല്സ്യായനന്‍
    ഭാനു കളരിക്കല്‍
    പടന്നക്കാരന്‍
    സൂര്യന്‍
    പ്രദീപ്‌ മാഷ്‌
    അനന്തന്‍

    ReplyDelete
  54. നല്ലയൊരു ശൈലീ വല്ലഭയായി തന്നെ രസമായി അവതരിപ്പിച്ചിരിക്കുന്നൂ..കേട്ടൊ റോസ്

    ReplyDelete
  55. നന്നായി ..

    ഉപ്പൂപ്പ ഇങ്ങനെ തളര്ന്നു കിടന്നപ്പോൾ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്, സ്വപ്നം കണ്ടിട്ടുണ്ട് ഇത് പോലെ എണീറ്റ്‌ നിന്ന് ആ പഴയ തിരുവിതാങ്കൂർ കഥകൾ പറഞ്ഞു തരുന്നത് ..!!

    ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍