29.1.11

ബ്ലോഗെഴുത്തുകാരുടെ അടിയന്തര ശ്രദ്ധക്ക്‌

പ്രിയ കൂട്ടുകാരെ, തികച്ചും യാദൃശ്ചികമായാണ് ഞാനത് കണ്ടു പിടിച്ചത്‌.ഞാന്‍ ജനുവരി രണ്ട് 2010 നു എന്റെ “റോസാപ്പൂക്കളില്‍” പബ്ലിഷ് ചെയ്ത “കൈതപ്പൂക്കള്‍ പറഞ്ഞത്‌” എന്ന എന്റെ പ്രിയപ്പെട്ട കഥ അതേ വര്ഷം ജനുവരി പതിനേഴു മുതല്‍ മറ്റൊരു ബ്ലോഗില്‍ കിടക്കുന്നു!!!! അതിലെ കഥാ പാത്രമായ നായിക്കനെ(ഒരു പ്രത്യേക സമുദായക്കാരാണവര്‍)പ്പറ്റി ഗൂഗിളില്‍ സെര്ച്ച് ചെയ്‌താല്‍ എന്തെങ്കിലും വിവരം ലഭിക്കുമോ എന്നറിയാന്‍ “നായിക്കന്‍” എന്ന് മലയാളത്തില്‍ എഴുതി സെര്ച്ച് ചെയ്തപ്പോഴാണ് ഈ കാഴ്ച കണ്ടത്‌. “ഒരു വാക്ക്‌”എന്ന ഒരു ബ്ലോഗില്‍ എന്റെ കൈതപ്പൂക്കള്‍ കോപ്പി ചെയ്യപ്പെട്ടു കിടക്കുന്നു..ഉടമസ്ഥന്‍ ഒരു മുഹമ്മദ്‌ റംഷദ്. ഒരു വര്ഷമായി എന്റെ കഥ മറ്റൊരാളിന്റെ ബ്ലോഗില്‍ കിടന്നിട്ടും ഞാന്‍ അറിഞ്ഞില്ലല്ലോ എന്നൊരു വിഷമം.

ഇത് എന്റെ കൈതപ്പൂക്കള്‍
കള്ളന്‍ ഇവിടെയുണ്ട്

അവനവന്റെ കുഞ്ഞിനു മറ്റൊരവകാശി വരുന്നത് പോലെ തന്നെ ഒരു ഗൌരവ പ്രശ്നമായി ഞാനിതിനെ കാണുന്നു. സ്വന്തം കുഞ്ഞിനു ഡി എന്‍ എ ടെസ്റ്റു നടത്തേണ്ടി വരുന്ന ഇക്കാലത്ത്‌ സ്വന്തം കഥക്ക് എന്ത് ടെസ്റ്റു നടത്തണം..? ഒരു നാല് മാസം മുന്പ് ‌ ഒരു മല്‍സരത്തിനു ഈ കഥ ഞാന്‍ അയച്ചിരുന്നു. അപ്പോള്‍ ചില്ലറ എഡിറ്റിങ്ങും നടത്തിയിട്ടുണ്ട്. ഇക്കണക്കിനു പോയാല്‍ ഒരു കഥ എങ്ങനെ ധൈര്യപ്പെട്ടു പോസ്റ്റു ചെയ്യും...? കഥയുടെ നിലവാരം എന്ത് തന്നെയായാലും കാക്കക്ക് തന്‍ കുഞ്ഞു പൊന്കുഞ്ഞല്ലേ. ഇനിയിപ്പോ നല്ല ബ്ലോഗേര്സിന്റെ കഥകള്‍ മോഷ്ടിക്കപ്പെട്ടു ബുക്കായി പബ്ലിഷ് ചെയ്തിട്ടില്ല എന്നും ആര് കണ്ടു..?
എന്റെ ഒരു ബ്ലോഗര്‍ സുഹൃത്തുമായി ഞാന്‍ ഇത് ചര്ച്ച ചെയ്തു.അപ്പോഴാണ്‌ രസം ഈ ബ്ലോഗിലെ മറ്റു സൃഷ്ടികളും മോഷണമത്രേ.. (ആരെങ്കിലും കഥ മോഷ്ടിച്ചിട്ടുണ്ടോ എന്ന് കണ്ടു പിടിക്കുവാനുള്ള സൂത്രവും ഇതോടെ ഞാന്‍ കണ്ടു പിടിച്ചു.നമ്മുടെ കഥയുടെ ഒന്നോരണ്ടോ വാക്കുകള്‍ ഇട്ടു ഒരു സെര്ച്ച് നടത്തുക.)
ഇതിനെതിരെ നമുക്ക്‌ എന്ത് ചെയ്യാന്‍ കഴിയും…? .ഒരു തുറന്ന ചര്ച്ച പ്രതീക്ഷിച്ചു കൊണ്ടു.നിങ്ങളുടെ

സ്വന്തം റോസാപ്പൂക്കള്‍

92 comments:

  1. പ്രമുഖരുടെ അച്ചടിച്ച്‌ വന്ന കൃതികള്‍ വരെ മോഷ്ടിക്കപ്പെടുന്ന ഇക്കാലത്ത് ഒരു ബ്ലോഗു കഥ മോഷണം പോയത് വാര്‍ത്തയല്ലാതായിരിക്കുന്നു.പക്ഷെ അതുകൊണ്ട് ഇതിന്റെ ഗൌരവം ഇല്ലാതാകുന്നുമില്ല..പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും ഉടമസ്ഥന്‍ അറിയാതെ കവരുന്നതാണ് ക്രിമിനല്‍ കുറ്റമായ മോഷണം..ഇവിടെ മോഷ്ടിക്കപ്പെട്ട വസ്തു കഥയായി എന്നെ ഉള്ളൂ ,നടന്നത് ക്രിമിനല്‍ കുറ്റവും നടത്തിയ ആള്‍ മറ്റേതു കള്ളനെയും പോലെ ഒന്നാം തരം ക്രിമിനല്‍ സ്വഭാവമുള്ള മോഷ്ടാവും തന്നെ ..ഇവന്മാരെ യൊക്കെ എന്താ ചെയ്യുക ? സൈബര്‍ നിയമം അനുസരിച്ച് ഇത് ശിക്ഷാര്‍ഹാമാണ് ..

    ReplyDelete
  2. അപാരതൊലിക്കട്ടിയുള്ള കക്ഷികൾ! രമേശ് പറഞ്ഞ പോലെ ഇത് ശിക്ഷാർഹമാണ്‌!

    ReplyDelete
  3. വളരെ കഷ്ടമാണിത്.സ്വന്തമായി എഴുതാൻ കഴിവില്ലെങ്കിൽ മൌനമായിരിക്കുക.മറ്റുള്ളവരുടെ രചനകൾ മോഷ്ടിക്കുന്നത് നാണംകെട്ട ഏർപ്പാടാണ്.

    ReplyDelete
  4. ഹേയ് ഇതുമോഷണമൊന്നുമല്ല. ഒരേ ആശയം ഒരേ വാക്കുകള്‍ സഹിതം ഒരേ സമയത്ത് രണ്ടുപേര്‍ക്കു തോന്നി. ഒരാള്‍ പോസ്റ്റാന്‍ 2 ആഴ്ച വൈകി. അത്രമാത്രം. ചെറിയൊരു മോഷ്ടാവായോരിവനെ കള്ളനെന്നു വിളിക്കല്ലെ.

    ReplyDelete
  5. ഇതിനെതിരായി നാമുക്ക് എന്തു ചെയ്യാന്‍ കഴിയും എന്നു ആലൊചിക്കെണ്ട സമയം അതിക്രമിചു...
    ഇത് ശിക്ഷാര്‍ഹം തന്നെ!!!!

    ReplyDelete
  6. ശിഷാർഹം എന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ എങ്ങനെ ശിക്ഷിക്കും എന്ന കാര്യത്തിൽ ഒരു രൂപവുമില്ല.

    ഇതേക്കുറിച്ച്‌ കഴിയുന്നത്ര പ്രചാരം കൊടുക്കുകയാണ്‌ ഒരു വഴി എന്നു തോന്നുന്നു.

    ഇങ്ങനെ ഒരു സംഭവം നടന്നാൽ, ആർക്കാണ്‌ പരാതി കൊടുക്കുകയെന്നറിയില്ല..
    ഞാൻ എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു.

    ReplyDelete
  7. സംഗതി ഗുരുതരം തന്നെ... എന്തായാലും താങ്കളുടെ പോസ്റ്റ്‌ നല്ലത് ആയതിനാല്‍ ആണല്ലോ മോഷ്ടിക്കപ്പെട്ടത്‌ എന്ന് ആശ്വസിക്കാം :(

    ReplyDelete
  8. ബ്ളോഗില്‍ വന്ന് മോഷണം ചെയ്ത് പ്രസിദ്ധീകരിക്കുന്നതു കൊണ്ട് എന്തു നേട്ടമാണുള്ളത്?
    കഥ എഴുതിയവര്‍ അവരുടെ സ്രഷ്ടിയുടെ കാര്യത്തില്‍ ഒരു സംത്രപ്തിബുണ്ടാവും. ആരാന്റെ സ്രഷ്ടികള്‍ മോഷ്ടിച്ചു സായുജ്യമടയുന്നവര്‍ക്കെന്തു ലഭിക്കാനാണ്. ഇത്തരം ശ്രമങ്ങള്‍ അവാസാനിപ്പിക്കണം.
    പക്ഷെ എങ്ങനെ?

    ReplyDelete
  9. മോഷണപരമ്പര തുടരുന്നു!
    മോഷ്ടാക്കള്‍ അനവധിയുണ്ട് ബ്ലോഗിന്റെ പിന്നാമ്പുറങ്ങളില്‍.

    നടപടിപ്രക്രിയകള്‍ ബ്ലോഗിലെങ്ങനെയാണോ ആവോ :((

    ReplyDelete
  10. എന്റെ പല പോസ്റ്റുകളും പലരും മോഷ്ടിച്ചിട്ടുണ്ട്. ചിലത് എനിക്ക് തന്നെ വേറെ പേരില്‍ ഇ-മെയിലായി കിട്ടിയിട്ടുണ്ട്. ആദ്യമൊക്കെ വല്യ സങ്കടമായിരുന്നു.പിന്നെ അതൊന്നും ഇപ്പോള്‍ മൈഡ് ചെയ്യാറില്ല. അവര്‍ക്കും വേണ്ടേ ഒരു ജീവിതം! :)

    ReplyDelete
  11. തന്റെ രചനയും മോഷ്ട്ടിക്കപെട്ടു എന്ന് താങ്കള്‍ക്ക് അഹങ്കരിക്കാം... അത്രേ നടക്കൂ

    മോഷ്ട്ടാക്കളോട്
    ആരാന്റെ കൊച്ചിനെ തട്ടിയെടുത്തിട്ടാണെങ്കിലും സ്വന്തം വീട്ടില്‍ വെച്ച് ഒരു കട്ടിങ്ങ് സെറിമണി(സുന്നത്ത് കല്യാണം) നടത്തണമെന്ന ആഗ്രഹത്തിന് തനിക്ക് നാണിക്കാം :)

    ReplyDelete
  12. ഇത്തരം സംഭവങ്ങള്‍ പലതും ഇതുപോലെ അലി എന്ന ബ്ലോഗര്‍ പലതും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മുന്‍പ്‌ പലരും പറഞ്ഞത്‌ പോലെ കളവ് തന്നെയാണ്. അതിന് എന്ത് ചെയ്യാം എന്നത് സത്യത്തില്‍ ഒരു രൂപവും ഇല്ല എന്നതും ശരി തന്നെ. താല്‍ക്കാലികമായി നമുക്ക്‌ ചെയ്യാം എന്നത് ഇത്തരം പ്രചാരണങ്ങളും തുറന്നുക്കാട്ടലും വഴി ആ കള്ളന്റെ നിറം പുറത്ത്‌ കാണിക്കുക എന്നത് തന്നെ.

    ReplyDelete
  13. മേല്‍പ്പറഞ്ഞ ഈ ബ്ലോഗിലെ പോസ്റ്റുകള്‍ മോഷണമാണെന്ന് കാണിച്ച് നിരക്ഷരന്റെ ഒരു ബസ്സുണ്ടായിരുന്നു. പക്ഷെ തിരക്കിനടിയില്‍ ആ ബ്ലോഗില്‍ പോയി അത് മുഴുവന്‍ നോക്കാന്‍ കഴിഞ്ഞില്ല. മുന്‍പൊരിക്കല്‍ ബ്ലോഗര്‍ ശ്രീ ഒരുവനെ അവന്റെ തുടര്‍ച്ചയായ നാല് പോസ്റ്റുകളിലും അതിന്റെ ഒര്‍ജിനല്‍ പോസ്റ്റിന്റെ ലിങ്ക് കമന്റ് ചെയ്ത് കയ്യോടെ പിടികൂടി. പക്ഷെ യാതൊരു കൂസലുമില്ലാതെ അവന്‍ ചെയ്തത് അഞ്ചാമത്തെ പോസ്റ്റായി ശ്രീയുടെ തന്നെ പോസ്റ്റ് ഇടുകയായിരുന്നു. അതും ശ്രീ തന്നെ കണ്ടുപിടിക്കുകയും പിന്നീട് അവിടെ വെടിവഴിപാട് പോലെ കുറെ തെറിവിളിക്കള്‍ക്കൊടുവില്‍ ആ ബ്ലോഗ് നിറുത്തുകയും ചെയ്തത് ഓര്‍മ്മയുണ്ട്. ഇപ്പോള്‍ റോസിലി പറഞ്ഞ ഈ ബ്ലോഗില്‍ കൂടുതലും കണ്ടത് ലേഖനങ്ങളാണ്. ഈയിടെ ഏതോ ഒരു സായാഹ്ന പത്രത്തില്‍ ഉള്ളിത്തരങ്ങള്‍ എന്ന പേരില്‍ തന്നെ ബെര്‍ളിതോമസിന്റെ ഈയിടെ വന്ന സൂപ്പര്‍ പോസ്റ്റ് ഇന്റര്‍നെറ്റ് ഫലിതം എന്ന പേരില്‍ എഴുത്തുകാരന്റെ പേരില്ലാതെ പോസ്റ്റ് ചെയ്തിരിക്കുന്നു. ഇതിനെതിരെ എന്ത് ചെയ്യാനാവും എന്നത് ചിന്തിക്കേണ്ട ഒരു വിഷയം തന്നെ. ഇത്തരം ഉളുപ്പില്ലാത്തവന്മാരെയൊക്കെ കമന്റിട്ട് കൊല്ലുകയേ നിവര്‍ത്തിയുള്ളൂ. പക്ഷെ അവരാഗ്രഹിക്കുന്നത് അത്തരം ഒരു പബ്ലിസിറ്റി തന്നെയായിരിക്കുകയും ചെയ്യും.

    ReplyDelete
  14. കോപ്പിയടി "പഠിച്ച" കള്ളന്‍.!!

    ReplyDelete
  15. ഹാഷിം പറഞ്ഞത് കണ്ടാല്‍ മോഷണം നിറുത്താന്‍ സാധ്യത കാണുന്നുണ്ട്!! ഹെ ഹെ ഹേ...!

    ReplyDelete
  16. ആ ബ്ലോഗില്‍ ഇപ്പോഴും ആ പോസ്റ്റ് കിടപ്പുണ്ടല്ലോ..........
    ഇവന്റെ ഒക്കെ ഒരു തൊലികട്ടി........

    ReplyDelete
  17. അപാരതൊലിക്കട്ടിയുള്ള കക്ഷികൾ!

    ReplyDelete
  18. നല്ല രജനക്ക് മോഷ്ട്ടാക്കള്‍ ഉണ്ടാകും മോഷ്ട്ടിക്കട്ടെ അതുകൊണ്ട് അവര്‍ വളരില്ല

    ReplyDelete
  19. എല്ലാ പോസ്റ്റുകളും മോഷ്ടിച്ചത് ആണെന്നറിഞ്ഞപ്പോള്‍ .... എങ്കില്‍ ഇത് സ്ഥിരം പണിയായിരിക്കും .... ബ്ലോഗ്‌ ലിങ്ക് വര്‍ക്ക്‌ ചെയ്യുന്നില്ല .. ഇനി ഇവിടെ മാത്രമോ എന്നറിയില്ല ... പറ്റുമെങ്കില്‍ ആ ബ്ലോഗിന്റെ പേര് moshana പോസ്റ്റുകള്‍ എന്നാക്കുക എന്നൊരു കംമെന്റെന്കിലും ഇടാല്ലോ എന്ന് കരുതി ...

    ReplyDelete
  20. പ്രതികരണത്തിന് നന്ദി കൂട്ടുകാരെ..
    ഞാന്‍ അയാള്ക്ക് ‌ മര്യാദയുടെ ഭാഷയില്‍ ഒരു മെയില്‍ അയച്ചായിരുന്നു.എന്റെ കഥ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടു കൊണ്ടു.പക്ഷെ പ്രതികരണമില്ല.
    വാഴക്കോടന്‍ പറഞ്ഞപോലെ ആദ്യമായി മോഷ്ടിക്കപ്പെട്ടതുകൊണ്ടായിരിക്കും എനിക്ക് ഇത്ര രോഷം വന്നത്.എന്നാലും ഒരു കൊല്ലമായിട്ടും അറിഞ്ഞില്ലല്ലോ എന്നോര്ക്കുപമ്പോള്‍ ...

    ReplyDelete
  21. റോസിലീ,
    ബ്ലോഗ്‌ പോസ്റ്റ് മോഷണം,ഇപ്പോള്‍ ഒരു സ്ഥിരം പരിപാടിയായിട്ടുണ്ടെന്നാണ് തോന്നുന്നത്.മോഷ്ടിക്കപ്പെട്ട പല പോസ്റ്റുകളും പലരും കാണിച്ചു തന്നിട്ടുണ്ട്. ഇതിനെതിരെ എങ്ങിനെ പ്രതികരിക്കും എന്നാലോചിക്കേണ്ടിയിരിക്കുന്നു.മനോ പറഞ്ഞപോലെ കമന്റ് ഇട്ടു പ്രതികരിക്കുക തന്നെ ഒരു പോംവഴി, എങ്കിലും നാണംകെട്ട ചിലര്‍,അതും പ്രശസ്തിക്കൊരു മാര്‍ഗമായി കണക്കാക്കും ല്ലേ...?

    ReplyDelete
  22. വല്ലവന്റെയും ഗര്‍ഭത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുക്കുന്നതിനു തുല്യം.

    ReplyDelete
  23. ഈ കോപ്പിയടി വീരന്‍ ആളൊരു ബുദ്ധിമാനാ..
    പ്രൊഫൈല്‍ ഹൈഡ്‌ ചെയ്തിരിക്കുകയാ..

    പിന്നെ നിരക്ഷരന്‍ എങ്ങനെയോ അയാളുടെ ഐ.ഡി.തപ്പിയെടുത്തു തന്നു.
    എങ്ങനെയാണെന്ന് എനിക്കും പിടികിട്ടിയില്ല

    പിന്നെ ബ്ലോഗില്‍ തന്നെ "റിപ്പോര്‍ട്ട് ആന്‍ അബ് യൂസ്"ല്‍ ഒക്കെ പോയി നോക്കി.

    ഒന്നും ഗുണകരമായി കണ്ടിയില്ല.യു.എസ്സ്.ല്‍ തന്നെയുള്ള കാര്യമാണെങ്കില്‍ പറ്റുമെന്ന് തോന്നുന്നു.
    ആരെങ്കിലും തപ്പിയിട്ട് എന്തെങ്കിലും ഓപ്ഷന്‍ കാണുകയാണെങ്കില്‍ അറിയിക്കുമല്ലോ.

    ReplyDelete
  24. ഇതിനെതിരെ ശക്തമായി പ്രതികരിക്കുന്നു

    ReplyDelete
  25. കഷ്ടപ്പെട്ട് എഴുതിയുണ്ടാക്കുന്നതിന്റെ ക്രെഡിറ്റ് വല്ലവരും കൊണ്ടുപോവുക എന്നത് ദുഖകരം
    തന്നെയാണ്..ഇതിനെന്താ ഒരു പോംവഴി..? നമ്മുടെ പോസ്റ്റ്‌ ഫോളോവേഴ്സിനു മാത്രമായി തുറന്നു കൊടുക്കേണ്ടിവരുമോ....

    ReplyDelete
  26. നിരക്ഷരന്റെയും ഹംസക്കാന്റെയും വാഴക്കോടന്റെയും എന്റെയും ഒക്കെ ഒറിജിനലിനെ വെല്ലുന്ന വ്യാജനെ വായിച്ചിട്ടുണ്ട്. ചിലത് ദിനപത്രങ്ങള്‍ വരെ അടിച്ചു പോസ്ടിയിട്ടുണ്ട്.
    കാര്യമാക്കണ്ട. നമ്മുടെ രചനകള്‍ അങ്ങനെയെങ്കിലും കൂടുതല്‍ ആളുകള്‍ വായിക്കട്ടെ.
    ആദ്യമായത് കൊണ്ടാ ഇങ്ങനെ തോന്നുന്നത്.

    ReplyDelete
  27. adverse marketing technology എന്ന്
    പറയുന്ന marketing തന്ത്രം ആവും ഇത് ...
    ഇതിപ്പോ നാണം കെട്ടവന്റെ ആസനത്തില്‍ ആല്‌ കിളുര്താലും അത് തണല്‍ എന്ന് kaരുതുന്നവര്കെ ഇത്തരത്തില്‍ ചെയ്യാന്‍ ആവൂ ....

    അവര്‍ക്ക് പ്രശസ്തി (ku) നേടി കൊടുക്കണം നാം ..ബ്ലോഗ്
    name മാത്രം അല്ല ഒറിജിനല്‍ പേരും വിവരങ്ങളും മാക്സിമം
    ബ്ലോഗുകളില്‍ കൊടുത്ത് ഇവരെ സൂക്ഷിക്കുക എന്നൊരു
    പരസ്യവും കൊടുക്കാം ..അതും തണല്‍ എന്ന് കൂട്ടുന്നെങ്കില്‍
    ആകട്ടെ എന്ന് കരുതി വിടുക ...

    ReplyDelete
  28. adverse marketing technology എന്ന്
    പറയുന്ന marketing തന്ത്രം ആവും ഇത് ...
    ഇതിപ്പോ നാണം കെട്ടവന്റെ ആസനത്തില്‍ ആല്‌ കിളുര്താലും അത് തണല്‍ എന്ന് kaരുതുന്നവര്കെ ഇത്തരത്തില്‍ ചെയ്യാന്‍ ആവൂ ....

    അവര്‍ക്ക് പ്രശസ്തി (ku) നേടി കൊടുക്കണം നാം ..ബ്ലോഗ്
    name മാത്രം അല്ല ഒറിജിനല്‍ പേരും വിവരങ്ങളും മാക്സിമം
    ബ്ലോഗുകളില്‍ കൊടുത്ത് ഇവരെ സൂക്ഷിക്കുക എന്നൊരു
    പരസ്യവും കൊടുക്കാം ..അതും തണല്‍ എന്ന് കൂട്ടുന്നെങ്കില്‍
    ആകട്ടെ എന്ന് കരുതി വിടുക ...

    ReplyDelete
  29. കൂട്ടുകാരെ ഇതിനെതിരായി ശക്തമായി പ്രതികരിക്കുക..കൂട്ടത്തിലെ ഒരു സുഹൃത്തിന്‍റെ
    കഥ കൌമുദിയില്‍ പ്രസിദ്ധീകരിക്കുകയും
    അവസാനം കേസും വഴക്കും ആയതായി കേട്ടിട്ടുണ്ട്

    ReplyDelete
  30. Naanamillaathavan. Vallavanum ezhuthiyundakkiya post nu kittunna comments kandu aahladikkuna ivanteyokke manasikaavastha! Ini verum publicity kku vendiyanu ee thenditharamenkil publicity kku vendi avan vacha photo or address eduth police complaint cheyanam.

    ReplyDelete
  31. ഒരു മാറ്റവും പ്രതീക്ഷിക്കേണ്ട. ഇത് ഇനിയും തുടരും.
    എന്റെതും ഒന്ന് അടിച്ചു മാറ്റിയിരുന്നു. ഞാനൊരു പോസും ഇട്ടു. പക്ഷെ ആ പോസ്റ്റ്‌ ഇപ്പോഴും ആ ബ്ലോഗ്ഗില്‍ അതെ പോലെ കിടപ്പുണ്ട്.

    ReplyDelete
  32. ഞാനിപ്പോള്‍ ആ മോഷ്ടാവിന്റെ ബ്ലോഗ്‌ വരെ പോയി പക്ഷെ കമന്റ്‌ ഇട്ടില്ല കാരണം ആ ലിങ്ക് ഉപയോഗിച്ച് അയാള്‍ എന്റെ ബ്ലോഗിലും വന്നാലോ...പേടിക്കേണ്ട വിഷയം തന്നെ...

    ReplyDelete
  33. ചിലതൊന്നും പരിഹാരമാര്‍ഗമില്ലാതെ തുടരും.

    അവഗണിക്കയെ നിവൃത്തിയുള്ളുവെന്നാണ് തോന്നുന്നത്.

    ReplyDelete
  34. ബൂലോകത്തെ മോഷണത്തിന് എന്താണ് പരിഹാര മാർഗ്ഗം എന്ന ബ്ലോഗ് പ്രൊവൈഡ് ചെയ്യുന്ന അധികാരികളോട് തന്നെ ചോദിക്കേണ്ടി വരും. പിന്നെ ഇത്തരം ആളുകളെ കണ്ടെത്തി പരമാവധി പ്രചാരം കൊടുക്കുക ആ ബ്ലോഗിൽ പോകാതിരിക്കാനായി. അടുത്തത്, ഇയാൾ എവിടെയും കമന്റാൻ വരില്ലല്ലോ. പ്രധാനമായും കമന്റ് വഴിയല്ലേ നാം മറ്റു ബ്ലോഗുകളിൽ പോവുക..?

    പിന്നെ പൊതു ബ്ലോഗുകളിൽ അനുവദിക്കപ്പെട്ടവർക്ക് മാത്രമേ പോസ്റ്റിടാൻ കഴിയൂ. അതുപോലെ മറ്റുള്ളവരുടെ ബ്ലോഗിൽ പോയി കോപ്പി ചെയ്യാൻ കഴിയാത്ത ഒരു സെക്ക്യൂരിറ്റി സിസ്റ്റം വരണം. അതു വന്നാൽ ഇത്തരം നല്ല അഛനു പിറക്കാത്തവർ മോഷണം എന്ന കല തനിക്ക് പറ്റിയതല്ല എന്ന് മനസ്സിലാക്കി വാലും ചുരുട്ടി നെടുവീർപ്പിട്ട് വീട്ടിലിരിക്കും.

    ReplyDelete
  35. എന്റെ "കൈ വെട്ടിയവനു ഒരവാര്‍ഡ്" എന്ന പോസ്റ്റ് ഏതൊക്കെ ബ്ലോഗ്ഗില്‍ / ഗ്രൂപ്പുകളില്‍ ഏതൊക്കെ പേരില്‍
    വന്നുവെന്നറിയാന്‍ ഗൂഗിളില്‍ ഞാനൊന്നു സേര്‍ച്ച് ചെയ്തു..കടപ്പാടോടേയും 'പാടി'ല്ലാതേയും ഒത്തിരി കണ്ടു ഞാന്‍ കണ്ണു തള്ളി..ഒടുവില്‍ അതങ്ങ് നിര്‍ത്തി..അറ്റമില്ലാത്ത തിരയലു...

    ചിലര്‍ എവിടെയും കേറി അലമ്പ് കമന്റ് ഇട്ട് ശ്രദ്ധേയരാവാന്‍ ശ്രമിക്കും..
    ചിലര്‍ ഇതു പോലെ കട്ട് / പേസ്റ്റ് ചെയ്ത് സായൂജ്യമടയും..

    പിന്നാലേ പോയിട്ട് കാര്യമില്ല..
    നമ്മുടെ സമയം പോകും എന്നല്ലാതെ അവരീ പണി നിര്‍ത്തില്ല..
    അല്ലെങ്കില്‍ മറ്റൊരാള്‍ രംഗത്തുവരും..

    എഴുതാന്‍ കഴിവുള്ളവര്‍ എഴുതുക...
    കമന്റോ ഫോള്ളോവേഴ്സിന്റെ എണ്ണമോ ഒന്നും കഴിവുള്ളവനു ബാധിക്കുന്ന പ്രശ്നമല്ല..
    തുടക്കത്തിലെ ഒരു പ്രചോദനമെന്നതിലുപരി അതൊന്നും നേടിത്തരുന്നില്ല..

    അതു പോലെ തന്നെയാണു ഇത്തരം പണി ചെയ്യുന്നവന്മാരോടുള്ള സമരവും....

    ReplyDelete
  36. puthiya maargam എന്ന നിലയില്‍ കണ്ടു പിടിക്കണം ...ബ്ലോഗു പോസ്റ്റുകള്‍ കോപ്പി ചെയ്യാന്‍ പറ്റാത്ത രൂപത്തിലാക്കാന്‍ ..പറ്റുമോ?നമ്മുടെ ഇടയില്‍ കുറെ സോഫ്റ്റ്‌ വെയര്‍ എന്ജിനീര്‍ ഉണ്ടല്ലോ കണ്ടു പിടിക്കാമോ?

    ReplyDelete
  37. ഇതിനെതിരെ നമ്മളൊരുമിച്ചു ശക്തമായി പ്രതികരിക്കണം.....

    ReplyDelete
  38. ലോകം തുടങ്ങിയ കാലം മുതലുള്ള ഒരു പണിയാണ് മറ്റുള്ളവരുടെ മുതലുകൾ അപഹരിക്കുക എന്നത്....
    ആർക്കും തടയാൻ പറ്റാത്ത ഒരു പ്രതിഭാസം..!

    ഇവിടെ ആംഗലേയ ബ്ലോഗർമാർ വരെ ഇത്തരം നാണമില്ലാത്ത കോപ്പി-പേസ്റ്റ് കാരുടെ മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ്..കേട്ടൊ റോസെ

    ReplyDelete
  39. ഒരു ചെറിയ മരുന്ന് കൊടുക്കാനാ തോന്നിയത്. അതു കൊടുത്തിട്ടുണ്ട്. നിശാസുരഭി സദയം ക്ഷമിയ്ക്കുക.

    മീറ്റിന്റെ ലോഗോ പൊക്കിയെടുത്ത് ബ്ലോഗിലു വച്ച് അതുമായി മീറ്റില്‍ ഒന്നു പങ്കെടുത്തൂടെ....?

    ReplyDelete
  40. സ്വന്തം വ്യക്തിത്വത്തില്‍ സംശയിക്കുന്നവരുടെ ഒരു ന്യൂനതയാണ് ഈ സ്വഭാവം.
    ഇങ്ങിനെ ചെയ്യുന്നവര്‍ സ്വന്തത്തെ ചതിക്കുന്നു എന്ന് തിരിച്ചറിയുക
    മറ്റുള്ളവരുടെ ചിന്തയെ മോഷ്ടിക്കുന്നവര്‍.
    കഥാകൃത്തിന്റെ പേരെങ്കിലും വെക്കാമായിരുന്നു.

    ReplyDelete
  41. This comment has been removed by the author.

    ReplyDelete
  42. This comment has been removed by the author.

    ReplyDelete
  43. This comment has been removed by the author.

    ReplyDelete
  44. ആ ബ്ലോഗു വിസിറ്റ് ചെയ്യാതെ, ബ്ലോഗിന്റെ പേര് നല്‍കാതെ, ബ്ലോഗരുടെ പേര് വെച്ച് പ്രതിഷേധിക്കുക !

    ReplyDelete
  45. ചേച്ചീ... ഇതു പുതുമയുള്ളതല്ല...... മോഷണം എല്ലാ മേഖലയിലും ഉള്ളതുപോലെ ബ്ലോഗിങ്ങ് രംഗത്തും ഉണ്ട്..... നിലവാരത്തിന്റെ കാര്യത്തില്‍ വലിയ അവകാശവാദങ്ങള്‍ ഇല്ലാത്ത എന്റെ ബ്ലോഗൂകള്‍ പലതവണ മോഷ്ടിക്കപ്പെട്ടിരിക്കുന്നു.... ഈയിടെ ഒരു സോഷ്യല്‍ നെറ്റ്കര്‍ക്കില്‍ രബീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്തമായ ഒരു കാവിത അടിച്ചുമാറ്റി അതിന്റെ ചുവട്ടില്‍ നാലുവരി കൂടി ചേര്‍ത്ത് അത് തന്റെ പഴയക്കാല പ്രേയസിയെ ഓര്‍ത്ത് രചിച്ച കവിതയാണെന്ന് അവകാശപ്പെട്ട് ഒരുവന്‍ പോസ്റ്റിയിരിക്കുന്നത് കണ്ടു.... അത് ചൂണ്ടിക്കാട്ടിയവരെ ചീത്ത വിളിക്കുന്നതും കണ്ടു.....ആ പോസ്റ്റില്‍ 100ല്‍ അധികം കമന്റുകള്‍ വന്നതിനു ശേഷമാണ് മാ‍ന്യദേഹം ആ പോസ്റ്റ് ഡിലീറ്റിയത്..... അതില്‍ കൂടുതല്‍ എന്തു പറയാനാണ്....

    ReplyDelete
  46. സമാന സംഭവങ്ങള്‍ വേറെയും കേട്ടിട്ടുണ്ട്.
    ഏതായാലും വളരെ മോശം.
    ഇങ്ങനെ ബ്ലോഗ്ഗെര്‍ ആകുന്നത് എന്തിനു വേണ്ടിയാണെന്നാ മനസ്സിലാകാത്തത്.

    ReplyDelete
  47. @@
    ഇവരെന്താ 'കല്ലിവല്ലി'യിലെ കണ്ണൂരാന്റെ പോസ്റ്റുകള്‍ മോഷ്ട്ടിക്കാത്തത്..!
    (അങ്ങനെയെങ്കിലും കണ്ണൂരാന്‍ അറിയപ്പെടട്ടെ. ഹഹഹാ..)

    ഛെ! ഷെയിം ഷെയിം..!

    **

    ReplyDelete
  48. ivanmaarkkenthaa http://baijuvachanam.blogspot.com/ കോപ്പിയ്യടിച്ചാല്‍?

    ReplyDelete
  49. കാര്യമാക്കേണ്ട റോസിലി ചേച്ചീ.പയ്യെ ശീലമായിക്കോളും :)
    മുകളില്‍ ആരോ പറഞ്ഞ പോലെ താങ്കളുടെ പോസ്റ്റും അടിച്ചു മാറ്റി എന്നതില്‍ അഭിമാനിച്ചോളൂ.നല്ലതല്ലേ ആള്‍ക്കാര് ചൂണ്ടൂ.ഇതില്‍ മറ്റൊന്നും ചെയ്യാനില്ലെന്നേ.ബൂലോകത്ത് ഇത്തരത്തിലുള്ള മോഷണകഥ ഇതിപ്പോള്‍ എത്രാമത്തെ തവണയാ കേള്‍ക്കുന്നതെന്നു പോലും എനിക്കോര്‍മ്മയില്ല.അത്രക്കുണ്ട്.

    ReplyDelete
  50. ഇവന്മാരൊക്കെ കൈനനയാതെ മീന്‍ പിടിക്കാനുള്ള ശ്രമമാണോ? കോപ്പി പേസ്റ്റിനെതിരെ പ്രതികരിക്കുക തന്നെ വേണം.

    ReplyDelete
  51. ചുരുങ്ങിയ പക്ഷം താങ്കളുടെ ബ്ലോഗിലുള്ളത് കോപ്പിയടിക്കുന്നത് താങ്കൾക്ക് ഇഷ്ടമില്ലെന്നു ബ്ലോഗിൽ എവിടെയെങ്കിലും എഴുതി വെക്കൂ
    ഇല്ലെങ്കിൽ നിയമ നടപടിക്കു പോലും സാധുത ഉണ്ടാവില്ല.
    ഇല്ലെങ്കിൽ താഴെ പറയുന്ന് സൈറ്റിൽ പോയി രജിസ്ത്രർ ചെയ്യൂ. അവർ പറഞ്ഞു തരും ആരെങ്കിലും താങ്കളുടെ കണ്ടന്റ് കോപ്പി ചെയ്യുന്നുണ്ടോ എന്ന്.
    http://www.copyscape.com/

    ReplyDelete
  52. Be Cautious !

    ഇത് (പരസ്യം) കൊടുക്കേണ്ടിയിരുന്നില്ല. ആ ബ്ലോഗിന് ചിലവില്ലാതെ പബ്ലിസിടിയായി. അത് മാത്രമാണ് ആ ബ്ലോഗരുടെ ലക്‌ഷ്യം.
    ആ ബ്ലോഗിലെ ഹിറ്റ് കൂടുകയും, അത് വഴി പരസ്യ വരുമാനത്തിന് സാധ്യത നല്‍കുകയുമാണ് ഇതിലൂടെ നടന്നത്.
    രോഗി ഇചിച്ചതും, വൈദ്യന്‍ കല്‍പ്പിച്ചതും......

    ഹിറ്റ് ദാരിദ്ര്യമുള്ളവര്‍ക്ക് വഴികാട്ടിയാണോ ഈ മോഷണം !

    All to be wise....

    ReplyDelete
  53. കഷ്ട ബ്ലോഗ്ഗര്‍ കട്ട് ബ്ലോഗും മാനിഷാദാ......................

    ReplyDelete
  54. അങ്ങനെ ഒരു സംഭവം ഉണ്ടാകില്‍ തീര്‍ച്ചയായും വല്ലതും ചെയ്തെ പറ്റൂ,

    ReplyDelete
  55. പറഞ്ഞു പിന്തിരിപ്പിക്കൽ അല്ലാതെ മാർഗ്ഗമൊന്നുമില്ല.

    ReplyDelete
  56. http://banners.copyscape.com/images/cs-bk-3d-120x60.gif

    ഇതൊന്നു ട്രൈ ചെയ്തു നോക്ക് , എത്രത്തോളം ഫലപ്രദമെന്നു അറിയില്ല .

    ReplyDelete
  57. ivaneyoke paranju manasilakan pattumennu thonnunnilla.cyber laws onnum ille ivide?itentha vellarikapattanamo?

    ReplyDelete
  58. വിലകിട്ടുന്നതല്ലേ മോഷ്ടിക്കൂ എന്നോര്‍ത്ത് ആഹ്ലാദിക്കൂ.

    ReplyDelete
  59. ആദ്യമായത് കൊണ്ടാണ്...കുറച്ച് കഴിയുമ്പോ ശീലമായിക്കോളും..

    ReplyDelete
  60. എന്റമ്മോ ഏതൊക്കെ തരത്തിലാ കള്ളന്മാർ.. എങ്ങിനെ ധൈര്യം വരുന്നു മറ്റുള്ളവരുടെ കുട്ടിയെ സ്വന്തമെന്നു പറയുവാൻ...

    ReplyDelete
  61. കഥാകള്ളനു്‌ അഭിവാദ്യങ്ങള്‍!..എന്തുകൊണ്ടെന്നാല്‍ അവാര്‍ഡ്‌ അവനുള്ളതല്ലൊ.

    ReplyDelete
  62. ബ്ലോഗ് ഒരു അംഗീകൃത ഇ - മാദ്ധ്യ
    മമായി അംഗീകരിക്കപ്പെട്ട സാഹചര്യ
    ത്തില്‍ സാഹിത്യ ചോരണം തടയാന്‍
    നടപടി വേണം.

    ReplyDelete
  63. ഇതൊക്കെ ബൂലോകത്ത് പതിവാണ് ചേച്ചീ... അറിവോടെയും അറിവില്ലായ്മ കൊണ്ടും കോപ്പി പേസ്റ്റ് ചെയ്യുന്നവരുണ്ട്...

    ReplyDelete
  64. മോഷ്ടാക്കൾക്ക് മാത്രമായി ഒരു കൂട്ടായ്മ ബ്ലോഗ് ഉണ്ടാക്കിയാൽ നന്നാകും എന്ന് തോന്നുന്നു. ബൂലോകത്തെ ഓരോ പുതിയ മോഷണവും അവിടെ ലിസ്റ്റ് ചെയ്യുക, പ്രദർശിപ്പിക്കുക. അക്കൂട്ടത്തിൽ വലിയ മാദ്ധ്യമ അണ്ണന്മാരുടെയും കോപ്പിയടികൾ ആവാം. അല്‍പ്പമെങ്കിലും നാണവും മാനവും ഉള്ളവർ ആ സ്പേസിൽ സ്വന്തം പേര് വരുന്നത് കാണുമ്പോൾ ഡിലീറ്റ് ചെയ്ത് പോകുമായിരിക്കും. ഇനി അഥവ ഡിലീറ്റ് പോയില്ലെങ്കിലും ഒരു കോപ്പിയടി ഡാറ്റാബേസ് ഉണ്ടായിക്കിട്ടുമല്ലോ !

    ReplyDelete
  65. What 'acharyan' said is a great idea. You shouldnt let it go lightly,its frustrating.

    ReplyDelete
  66. എന്തിനധികം പറയുന്നു എന്റെ വേറെ പോസ്റ്റ്‌ മോഷ്ടിക്കപെട്ടിട്ടുണ്ട് ..
    ഇത് പോലെ വിളിച്ചു പറയുന്നത് തന്നെ പ്രതിവിധി

    ReplyDelete
  67. നാണമില്ലാത്തവന്മാര്‍

    ReplyDelete
  68. കുറച്ചു കാലം മുൻപ് മോഷണത്തേപ്പറ്റി കുറേ പ്രശനങ്ങളുണ്ടായതോർക്കുന്നു. ഇപ്പോൾ മോഷ്ടാക്കാൾ മോഷണം നിർത്തി എന്നു കരുതി. ഇല്ലാ‍, അല്ലേ?

    നമ്മളെഴുതിയുണ്ടാക്കുന്നതു് മറ്റൊരാൾ എടുത്ത് സ്വന്തം പേരിലിടുന്നതു സങ്കടകരം തന്നെ. എന്താ ഇതിനൊരു പ്രതിവിധി.

    ReplyDelete
  69. ഇത് തികച്ചും നിന്ദനിയം തന്നെ
    ഇവിടെയും മോഷണം കലയായി
    സ്വീ കരിച്ചിട്ടു എന്ത് കിട്ടുവാന്‍
    കാലം മാറി കഥ മാറി
    ഇതായിരിക്കുമോ കലിയുകം എന്ന്
    പഴമകാര്‍ പറഞ്ഞിരുന്നതിന്‍ ലക്ഷണം

    ReplyDelete
  70. സമാനമായ മറ്റൊരു മോഷണ ബ്ലോഗിന്റെ കഥ ഇന്ന് പോണു ബോയി പോസ്ടാക്കി യിട്ടിട്ടുണ്ട് .ഇതില്‍ ഒരു വ്യത്യാസമുണ്ട്
    ഇതിലുള്ള പോസ്റ്റുകള്‍ മുഴുവന്‍ നിങ്ങള്‍ മറ്റേതെങ്കിലും ബ്ലോഗില്‍ വായിച്ചിട്ടുണ്ടാകും .ഞാന്‍ എന്റെ ഓര്‍മ്മകള്‍ പകര്‍ത്തിയ ഒരു സ്കൂള്‍ പ്രണയത്തിന്റെ ഓര്‍മകളില്‍ എന്ന പോസ്റ്റും അവിടെ ഉണ്ടായിരുന്നെന്ന്
    ബ്ലോഗ്ഗര്‍ അഞ്ജുവും , ബ്ലോഗ്ഗര്‍ നമൂസും അറിയിച്ചതനുസരിച്ച് ഞാനും അവിടെ ചെന്ന് നോക്കി . പക്ഷെ വിവരം അറിഞ്ഞ പഹയന്‍ അപ്പോഴേക്ക് കോപ്പി പേസ്റ്റ് കള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട് . അവിടെ ഉണ്ടായിരുന്ന ചില കോപ്പി pastukal
    പോണി ബോയി യുടെ ചിറകൊടിഞ്ഞ കിനാവ്‌
    അക്ബര്‍ ഇക്കയുടെ ,പ്രവാസിയുടെ തുറക്കാത്ത കത്ത്
    എന്റെ സ്കൂള്‍ കാലത്തെ പ്രണയം
    വി.കെ ,റഫീഖിന്റെ വേശ്യയുടെ മകന്‍
    എന്നിവ ഇതില്‍ ഉള്‍പെടുന്നു , ബാക്കിയുള്ള പോസ്റ്റുകളും കോപ്പി അല്ലെന്നാര് കണ്ടു ? വേറെ വല്ലവരുടെയും പോസ്റ്റിന്റെ കോപ്പി
    http://thewinterboy.blogspot.com/2011/01/blog-post_31.html
    ഇത് വായിക്കൂ

    ReplyDelete
  71. ഇതിപ്പോ ചേച്ചിക്ക് ആദ്യാനുഭവം ആയതോണ്ടായിരിക്കും ഒരു അമ്പരപ്പ്...! ഇതുപോലെ കുറെ അമ്പരന്നു..ഇപ്പോള്‍ ഒരമ്പരപ്പുമില്ലാതെ..നമ്മുടെ സൃഷ്ടികള്‍ തന്നെ മറ്റൊരു ബ്ലോഗില്‍.. ഒന്നിലല്ല.. ഒരുപാട് ബ്ലോഗുകളില്‍ ഒരേ സൃഷ്ടി തന്നെ പോയി വായിച്ചു നിര്‍വൃതിയടഞ്ഞിട്ടുണ്ട്...എന്‍റെ സൃഷ്ടി ഞാന്‍ വേറൊരു ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അതു മോഷണമെന്ന് പറഞ്ഞു കളിയാക്കിയവരുണ്ട്.. അതുവരെ.. ഒന്നും മിണ്ടാതിരുന്ന ഞാന്‍ അങ്ങിനെ പറഞ്ഞപ്പോള്‍ മാത്രമാണ് തെളിവ് കൊടുത്തത്.അയാള്‍ സോറി പറഞ്ഞു പോയി.. അതുപോലെ ഒരുപാട് സൃഷ്ടികള്‍ മെയിലായി വന്നിട്ടുണ്ട്.. അതൊക്കെ എന്‍റെ കൂട്ടുകാര്‍ കണ്ടുപിടിച്ച് പറഞ്ഞിട്ടുമുണ്ട്.. കാരണം,... ഞാന്‍ അനാവശ്യമായി ഒരുപാട് കുത്തുകളും.. ആശ്ചര്യചിഹ്നങ്ങളുമൊക്കെ എന്‍റെ രചനയിലുണ്ടായിരിക്കൂം.. അതുപോലും മാറ്റാതെയാണ് അവര്‍ ബ്ലോഗിലിടുന്നത്..!!അതുകൊണ്ട് ഇതെനിക്ക് പുതുമയുള്ള കാര്യമല്ല.. ചേച്ചിക്ക് ആദ്യായതുകൊണ്ട് ഒരമ്പരപ്പ്.. ഇനി ശീലമായിക്കൊള്ളും...!
    http://nostalgia-mkkunnath.blogspot.com/2009/01/blog-post_16.html (ഇതെന്‍റെ പഴയ ബ്ലോഗ്സ്പോട്ട്)
    ഇനി തുടര്‍ന്നു വരുന്ന ബ്ലോഗുകളിലെല്ലാം തന്നെ എന്‍റെ “പ്രവാസി” പോസ്റ്റ് ചെയ്തിരിക്കുന്ന്നതു കാണാം.....!! അതുകൊണ്ടെനിക്ക് വിഷമമൊന്നുമില്ല.. എന്‍റെ സൃഷ്ടി കൂടുതല്‍ ആളുകള്‍ വായിക്കുന്നു.....!!!

    1)http://pravassi.blogspot.com/2009_10_01_archive.html#5176935129525162444

    2)http://ithuentelokam.blogspot.com/2010/08/blog-post_5668.html

    3) http://ourkottakkal.blogspot.com/2010/08/blog-post_26.html

    ReplyDelete
  72. മോഷ്ടത്തരം, അത് രക്തത്തില്‍ അലിഞ്ഞു ചേരുന്ന
    ഒരു കലയാണ്‌. നമുക്കാര്‍ക്കും അത് തടയാനാവില്ല. അതിന്നു സമയം നഷ്ടപ്പെടുത്തിയതുകൊണ്ടും കാര്യമില്ല.

    ഒരു പത്ര വാര്‍ത്തയെ അടിസ്ഥാനമാക്കി "കൂട്ട"ത്തില്‍ ഞാനൊരു ലേഖനമിട്ടു.പുറത്തുപോയി വന്നു സൈറ്റില്‍ നോക്കിയപ്പോള്‍,എന്റെ പോസ്റ്റില്‍, എഴുത്തിലെ അക്ഷരത്തെറ്റുപോലും ശ്രദ്ധിക്കാതെ
    മറ്റൊരു പേരില്‍ എന്റെ ലേഖനം.

    മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അടിച്ചുമാറ്റി,
    കമെന്റുകളില്‍,തിളങ്ങുന്ന മോഷ്ടാവിന്റെ മുന്‍പില്‍,
    ഞാന്‍ ആയുധമെടുക്കാതെ കീഴടങ്ങി,എന്റെ പോസ്റ്റ്‌ ഞാന്‍ ഡിലീറ്റ്‌ ചെയ്തു.

    ഒരു ഒത്തുകളി പ്രസ്ഥാനമായി മാറിയ കൂട്ടത്തില്‍ പിന്നെ ഒന്നും ഞാന്‍ എഴുതാറില്ലാതായി.

    പ്രശസ്തര്‍ തന്നെ മോഷ്ടാക്കളായി, പലപ്പോഴും പരസ്പരം പഴിചാരാറൂള്ള സാഹചര്യത്തില്‍
    അക്ഷര മോഷണവും, മാന്യതയായി, കഴിവായി കരുതുന്നവരുണ്ടാകും.

    തന്‍കുഞ്ഞ് വിരൂപിയായാലും,അതിനെ മറ്റൊരാള്‍ കവര്ന്നെടുക്കുന്നതോ,തട്ടിക്കൊണ്ടു പോകുന്നതോ
    ആര്‍ക്കും സഹിക്കാനാവില്ല.

    റോസിലി ചേച്ചിയുടെ വേദന മനസ്സിലാക്കാം.
    ഇത്തരം മോഷണ സ്വഭാവത്തിനെതിരെ, സാങ്കേതികമായി എന്ത് ചെയ്യാന്‍ കഴിയുമെന്നു
    ഐ.ടി.രംഗവുമായി കൂടുതല്‍ അറിവുള്ളവര്‍
    ചിന്തിക്കട്ടെ.

    --- ഫാരിസ്‌

    ReplyDelete
  73. മുമ്പ് ആരോ എന്നെ ഇതൊന്ന് വായിക്കൂ എന്ന് പറഞ്ഞ് മെയില്‍ അയച്ചത് ഓര്‍മ്മ വരുന്നു.ഞാന്‍ ചെന്നത് ഏതോ ഒരു ബ്ലോഗില്‍, കണ്ടത് ഞാന്‍ എഴുതിയ ഒരു കഥ-അബ്ദുള്ള കണ്ട ജിന്ന്!
    പിന്നെ ആരെങ്കിലും മോഷ്ടിച്ചോ ഇല്ലേ എന്നൊന്നും ഇതുവരെ നോക്കിയിട്ടില്ല.

    ReplyDelete
  74. ഇത്തരക്കാരെ പൊതുജനമദ്ധ്യത്തില്‍ തുറന്നുകാട്ടുക അതാണ്‌ ഒരു നല്ല മരുന്ന്.

    ReplyDelete
  75. വേറെ ആരുടെയെങ്കിലും രചനകള്‍ മോഷ്ടിച്ച് ബ്ലോഗില്‍ ഇങ്ങനെ ഇടുവാന്‍ സമയം ഉള്ളവരും, അതില്‍ സന്തോഷിക്കുന്നവരും ഇക്കാലത്ത് ഉണ്ട്. എന്തെങ്കിലും സ്വന്തമായി എഴുതി പഠിക്കുവാന്‍ അവരെ ഉപദേശിക്കുക, മോഷണം തെറ്റാണെന്ന് എഴുതി അവരെ ഓര്‍മ്മിപ്പിക്കുക. അങ്ങനെ അവര്‍ക്ക് മാറ്റമുണ്ടാകുമായിരിക്കും.

    ReplyDelete
  76. മൂല്യമുള്ളത് കൊണ്ടാണ് മോഷ്ടിക്കപ്പെട്ടത്.മോഷ്ടാവ് മൂല്യമില്ലാത്തവനും.

    ReplyDelete
  77. ഇത് മനപ്രയാസമുണ്ടാക്കുന്ന ഒരു കാര്യമാണ്. എന്താണ് പ്രതിവിധി എന്നു നിശ്ചയമില്ല. ഈ നോട്ടീസ് പോസ്റ്റ് വളരെ നന്നായി .

    ReplyDelete
  78. എന്റെ വീട്ടിലെ അടുക്കളയിലുള്ള കാര്യം, എന്റെ സ്വന്തം അമ്മായിഅമ്മയെ കുറിച്ച്, മരുമകളായ ഞാൻ സ്വന്തമായി എഴുതിയത് ‘ആണൊരുത്തൻ???’ അവന്റെ പേരിൽ ഒരു ഗ്രൂപ്പ് ബ്ലോഗിൽ പോസ്റ്റ് ചെയ്തിരിക്കുന്നു!!!!!

    ReplyDelete
  79. rosily chechi,
    ithu sthiram sambhavamanu.ithinethire blogspot avarude security develop cheyyunnathaarikkum better...like orkut foto albums.athonnum ippol copy cheyyaan pattilla...allathe vere oru margavum illa....

    ReplyDelete
  80. റോസിലിയുടെ ഈ ലേഖനം ഒട്ടും ലാഘവത്തോടെ കാണരുത്...‘കഥയുടെ നിലവാരം എന്ത് തന്നെയായാലും കാക്കക്ക് തന്‍ കുഞ്ഞു പൊന്കുഞ്ഞല്ലേ... എന്നുള്ള കഥാകാരിയുടെ ആത്മരോദനം ശ്രദ്ധിക്കുക, അവനവന്റെ കുഞ്ഞിനു മറ്റൊരവകാശി വരുന്നത് ഒരു കോടതിയും മാപ്പ് കൊടുക്കില്ലാ... ഇവിടെ ഒത്തൊരുമയാണു ആവശ്യം, ഇതൊക്കെപ്പറയാൻ കാരണമുണ്ട്... ഞാൻ ഒരു തിരക്കഥാ രചയിതാവാണ്,പലരൊടും പലപ്പോഴും കഥകൾ പറയേണ്ടി വന്നിട്ടുണ്ട്,അക്കൂട്ടത്തിൽ.. എന്റെ നാലു കഥകൾ മോക്ഷണം പോയി അവ സൂപ്പർഹിറ്റുകളായി വെള്ളിത്തിരയിൽ ഓറ്റിത്തകർത്തു...തെളിവുകൾ ഹാജരാക്കാൻ പറ്റാത്തത് കൊണ്ട്..ഒന്നും പറയാൻ കഴിയാതെ മുറിയിൽ കതകടച്ചിരുന്ന് കരഞ്ഞു, ( ഇതു മുനൊആയിരുന്നു)പിന്നീടാണ്, എനിക്കൊരൾ പറഞ്ഞു തന്ന പ്രകാരം, കഥകളെല്ലാം നോട്ടറി വഴി ഹൈക്കോടതിയിൽ രജിസ്റ്റർ ചെയ്റ്റു വച്ചൂ.. അതുപൊലെ എന്തെങ്കിലും രീതിയിൽ ബ്ലൊഗ് എഴുത്തുകാർക്ക് ഒരു സംവിധാനം ഏർപ്പെടുത്തണം

    ReplyDelete
  81. ചേച്ചിയുടെ സര്‍ഗ ശേഷി ആര്‍ക്കും മോഷ്ട്ടിക്കാന്‍ കഴിയില്ല എന്നോര്‍ത്തു സമാധാനിക്കു.

    ReplyDelete
  82. ee postu vaayikkunna vare ingane oru pedi illaayirunnu. orikkal ente oru cheru katha ente oru suhrutthu thanne adichu maati, kathaapaathrangalude peru maatti prasidheekarichappol, sharikkum manassu nondathaa.

    ippol blog post cheythal udan thanne, athinte link ettavum adutha kurachu koottukarkku ayachu kodukkum.

    rosili paranja pole kakkaykkum than kunju ponkunjalle..katha ethra kollaathathaayaalum...

    ReplyDelete
  83. റോസിലി പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു. ഇത് വെറുതെ തമാശ പറയാനുള്ള ഒരു വിഷയം അല്ല.
    സ്വന്തം സൃഷ്ടികള്‍ കോപ്പി അടിച്ചിരിക്കുന്നത്‌ കാണുമ്പോള്‍ ഉണ്ടാകുന്ന വിഷമം അനുഭവിച്ചു തന്നെ അറിയണം. പക്ഷെ ഇങ്ങനെ പ്രതിഷേധിക്കാന്‍ അല്ലാതെ എന്താ ചെയ്യാന്‍ പറ്റുക എന്നറിയില്ല

    ReplyDelete
  84. മോഷണം. അതും ഒരു കലയാണ്.
    പക്ഷേ ഈ മോഷണത്തിനെതിരെ നമുക്ക് എന്തു ചെയ്യാന്‍ പറ്റുമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  85. മോഷണത്തിന്റെ ഇരകളില്‍ ഒരാളാണ് ഞാനും. ആദ്യമൊക്കെ വല്ലാതെ വിഷമിപ്പിച്ചെങ്കിലും ഇപ്പൊ പ്രതികരിക്കാന്‍ തോന്നുന്നില്ല. വരുണ്‍ പറഞ്ഞപോലെ സര്‍ഗശേഷി ആര്‍ക്കും മോഷ്ടിക്കാന്‍ കഴിയില്ലല്ലോ... മോഷ്ടിച്ചവര്‍ക്ക് എനിക്ക് കിട്ടിയതിനേക്കാള്‍ കൂടുതല്‍ കമന്റ് കിട്ടിയിരിക്കുന്നു. ഒരാള്‍ക്ക് 131 മറ്റേ ആള്‍ക്ക് 112. ഞാന്‍ കമന്റ് എല്ലാം വായിച്ചു. കൊപ്പി അടിച്ചവനെ കുറേപേര്‍ പുകഴ്ത്തുന്നു, പുകഴ്ത്തിയവര്‍ക്ക് അവന്‍ നന്ദി പറയുന്നു, വല്ലാത്ത പ്രഹസനം തന്നെ.

    എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു, ഒപ്പം മോഷ്ടിക്കാന്‍ പ്രേരിപ്പിച്ച കഥ രചിച്ചതിന് അഭിനന്ദനങ്ങളും.

    ReplyDelete
  86. നല്ല പോസ്ടാവുന്നത് കൊണ്ടാണ് മോഷണമുണ്ടാവുന്നത്. അതില്‍ നിങ്ങക്കഭിമാനിക്കാം
    ഇവന്മാരെയൊക്കെകയ്യില്‍ കിട്ടിയാലുണ്ടല്ലോ...എന്റമ്മോ..

    ReplyDelete
  87. ബ്ലോഗ് മോഷ്‌ടിക്കുന്നവനെ പാമ്പുകടിക്കും !

    ReplyDelete
  88. എന്റെ പോസ്റ്റുകള്‍ ആരു വേണോങ്കിലും മോഷ്ടിച്ചോ.... അങ്ങനെ മോഷ്ടിക്കാനായെങ്കിലും എന്നെ കൂടാതെ മറ്റൊരാള്‍ കൂടി ആ പോസ്റ്റ് വായിക്കുമല്ലോ

    ReplyDelete
  89. I KNOW ONE IDEA WE CAN PROHIBIT.
    RIGHT CLICK CPOIYING
    I SUGGEST YOU TO VISIT
    INDRADHANUSS.BLOGSPOT.COM MULLOORKKARAN HAS POSTED ONE TRICK TO
    BAN HOW TO PROTECT COPYING IN BLOG

    BY NISAM NEERAD

    ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍