9.1.09

മാരി പാസ് ആവു..രെ……


ചിക്ക്കു…ഭാഭി…..ചിക്കൂ…..മീരാ ബെന്‍ എന്നചിക്കുവാലി നീട്ടിവിളിച്ചു.. അവരുടെ വിളികേട്ടാല്‍ തോന്നും എന്റെ പേരു ചിക്കു എന്നാണെന്ന്..അവര്‍ എന്നും അങ്ങനെയാണ്‍.കോളിങ്ങ് ബെല്ല് അടിക്കില്ല..നീട്ടിയൊരു വിളിയാണ്‍..

വാതില്‍ തുറന്നു നോക്കിയപ്പോള്‍ കുട്ട നിറയെ ചിക്കു(സപ്പോട്ട)വുമായി ചിക്കൂവാലി.‍ മുഖത്തു പതിവുള്ള നിറഞ്ഞ ചിരി,.

“ ദസ് കാ ദസ് “ ചിക്കൂവാലി ചോദിക്കാതെ തന്നെ പറഞ്ഞു. ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും ചിക്കുവാലി വരും.കുറച്ചു ദൂരെയുള്ള ദൂമസ് ഗ്രാമത്തിലാണ്‍ അവരുടെ വീട്..ഞാന്‍ ചിക്കുവാലിയോട് ചോദിച്ചു…

“ ഇത്രയും ചിക്കു എവിടെ നിന്നു കൊണ്ടുവരും.? “

“.ഭാഭീ….( അവര്‍ അങ്ങനെയാണ്‍ എന്നെ വിളിക്കുന്നത് ) എന്റെ വീട്ടില്‍ ചിക്കുവിന്റെ തോട്ടമുണ്ട്“

“.പിന്നെന്തൊക്കെ കൃഷിയുണ്ട്?“ ഞാന്‍ വീണ്ടും ചോദിച്ചു..

“.പിന്നെ നാരിയല്‍ ( തേങ്ങ )

“എങ്കില്‍ എനിക്ക് തേങ്ങാ കൊണ്ടുവാ…ഞാന്‍ വാങ്ങാം“

“അയ്യോ തേങ്ങക്കു നല്ല ഭാരമല്ലേ…ഭാഭീ…ഞാന്‍ ബസ്സില്‍ കയറ്റി കൊണ്ടുവരേണ്ടെ…?”

.“ശരി എങ്കില്‍ വേണ്ട“

എനിക്ക് ഇവിടെ പരിചയമുള്ള ഏക ഗ്രാമവാസിയാണ് ഈ ചിക്കൂവാലി.. ഗുജറാത്തിരീതില്‍,സാരി തിരിച്ചുടുത്ത് ,തലപ്പ് തലയിലപുതച്ചാണ്‍ അവരുടെ വരവ്. ആദ്യമൊക്കെ എനിക്കിതൊരു കൌതുകമായിരുന്നു.

പരമ്പരാഗത വസ്ത്രധാരികളായ ചുരുക്കം ചിലരെ ഇവിടെയുള്ളു---അതും വല്ലാപ്പോഴും കാണുന്ന ചിക്കുവാലിയെപ്പോലുള്ള ഗ്രാമീണര്‍.

വൈകുന്നേരങ്ങളില്‍ അപേക്ഷാ ഥാക്കറിനൊപ്പം നടക്കാനിറ്ങ്ങുമ്പോള്‍, .,ഗ്രാമത്തിലേക്കു വഴി ഒരിക്കല് അവള്‍ ‍കാണിച്ചു തന്നു..ആ വഴിയിലൂടെ ഒരു ഗ്രാമീണന്‍,എരുമകളെ തെളിച്ചുകൊണ്ട് പോകുന്നു..തലയില്‍ തുണി പിരിച്ച് പലവട്ടം ചുറ്റിയ കെട്ട്, മുണ്ട് താറുടുത്തിരിക്കുന്നു, കുട്ടിയുട്പ്പുപോലുള്ള മേല്‍ വസ്ത്രം.,.ചെറിയ ക്ലാസ്സിലെ സാമൂഹ്യപാഠ പുസ്തകത്തില് കണ്ടിട്ട് ഈ വേഷം. കയ്യില്‍ എരുമകളെ തെളിക്കുവാനുള്ള വടി..

ചിക്കൂവാലി എനിക്കു വേണ്ടി സപ്പോട്ടകള്‍ എണ്ണിയെടുക്കുവാന്‍ തുടങ്ങി…

എന്റെ മനസ്സിലേക്ക് കുറച്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് കണ്ട “കാഴ്ച“ സിനിമയിലെ കുട്ടി കയറിവന്നു… അവന്റെ ഗ്രാമം……ജുഗുനു…രെ…ജുഗുനു…രെ…മാരി പാസ്സ് ആവുരേ...എന്ന പാട്ട്…അതിലെ ഗ്രാമീണനായ അവന്റെ അച്ഛന്‍....ചിക്കുവാലിയെപ്പോലുള്ള ..അവന്റെ അമ്മ…കുഞ്ഞനുജത്തി…

പിന്നെ ഞാന്‍ എന്റെ സാങ്കല്പിക ലോകത്താണ്‍..എട്ടുവറ്ഷം മുന്‍പുള്ള ഗുജറാത്ത് ഭൂഗമ്പം…ചിക്കൂവാലിയുടെ ഗ്രാമവും ഭൂകമ്പത്തില്‍പ്പെടുന്നു….....ചിക്കുവാലി യുടെ ചെറിയ വീടും സപ്പോട്ടമരങ്ങല്ലൂം തെങ്ങുമെല്ലാം ആടിയുലയുന്നു….....ചിക്കുവാലി സപ്പോട്ടകള്‍ പറിച്ചുകൊണ്ടിരിക്കുകയാണ്‍ ചിക്കു പിറക്കി കുട്ടയില്‍ അടുക്കിക്കൊണ്ടിരുന്ന ചിക്കുവാലിയുടെ മകന്‍…കാഴ്ചയിലെ കൊച്ചുണ്ടാപ്പിരി..ഭയവിഹ്വലനായി വീടുവിട്ടോടുന്നു…ഗ്രാമീണരെല്ലാം തലങ്ങും വിളങ്ങും ജീവനുവേണ്‍ടി പായുകയാണ്‍. വീടിനകത്തേക്കു പാഞ്ഞു തൊട്ടിലില്‍ കിടന്നുറന്നുറങ്ങുന്ന കുഞ്ഞിനെ എടുത്തു വെളിയില്‍ വന്ന ചിക്കുവാലി കൊച്ചിണ്ടാപ്പിരിയെ കാണാതെ നിലവിളിക്കുന്നു..കരഞ്ഞു കൊണ്ട് ഗ്രാമം മുഴുവന്‍ അവനെ തേടി അലയുന്നു…

.മാസങ്ങളുക്കുശേഷം .അവന്‍ എങ്ങനെയൊക്കെയോ…മമ്മൂട്ടിയുടെ കയ്യില്‍ എത്തപ്പെടുന്നു… ഒടുവില്‍ മമ്മൂട്ടി അവനെ ഗുജറാത്തിലെ പുനരധിവാസ കേന്ദ്രത്തില്‍ തിരിച്ച് ഏല്‍പ്പിക്കുന്നു….നാളുകള്‍ക്ക് ശേഷം ചിക്കുവാലിക്ക് അവനെ തിരിച്ചു കിട്ടുന്നു…കണ്ണുനീര്‍ പൊഴിച്ചുകൊണ്ട്

ചിക്കുവാലി അവനെ “മാരി പാസ് ആവു…രെ..“എന്നു പറഞ്ഞു മാറോടണക്കുന്നു…

“ഭാഭി…എന്താ ആലോചിച്ചു നില്‍ക്കുന്നത് …?ചിക്കൂ വാങ്ങുന്നില്ലേ..?“

ചിക്കുവാലിയുടെ ശബ്ദം എന്നെ ചിന്തയില്‍നിന്നും ഉണര്‍ത്തി.

ഞാന്‍ ‍ഒരു ചെറുചിരിയോടെ ചിക്കുവാലിയുടെ കണ്ണുകളിലേക്കു നോക്കി..അതില്‍ മകനെ തിരിച്ചു കിട്ടിയതിലുള്ള ആനന്ദാശ്രുക്കള്‍ തങ്ങി നില്‍ക്കുന്നുണ്ടോ….?

7 comments:

 1. റോസിലി ചേച്ചിയാണോ

  ReplyDelete
 2. അതെ...ദീപക്

  ReplyDelete
 3. ബൂലോകത്തേയ്ക്ക് സ്വാഗതം

  ReplyDelete
 4. സലീഷ്ഭരത് ആസ്ഥാന ബുജി ഇവിടെ ഉണ്ഡ് ട്ടോ

  ReplyDelete
 5. കാഴ്ച്ച സിനിമയ്ക്കൊരു രണ്ടാം ഭാഗം മെനയാനുള്ള വകുപ്പുണ്ടല്ലോ ഇതില്‍ ? ചിക്കൂവാലിയേയും സിനിമയേയും ബന്ധിപ്പിച്ച ആ ത്രെഡ് ഇഷ്ടായി.

  ഓഫ് ടോപ്പിക്ക്:‌- ബൂലോകത്തിന് വെളിയില്‍ ഒരിടത്ത് വെച്ച് കുറച്ചുനാള്‍ മുന്‍പ് പരിചയപ്പെട്ടിരുന്നു. ഓര്‍മ്മയുണ്ടോ ആവോ :)

  ReplyDelete
 6. വ്യത്യസ്തമായ ചിന്തയും എഴുത്തും.
  മനോഹരമായി.

  ReplyDelete
 7. ശൊന്നാല്‍ ശൊന്നപടി ശെയ്‌വേന്‍...

  ഒരടിയ്ക്കുള്ള സ്കോപ്പ് ഇല്ല
  എന്നാല്‍ ഒരു കണ്‍ഗ്രാറ്റ്സിനുള്ള സ്കോപ് ഉണ്ട്.

  ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍