27.5.13

പുനരുത്ഥാനത്തിനുള്ള തയ്യാറെടുപ്പുകള്‍


“എന്നാലും ആ കുഴിവെട്ടി ആഗസ്തി നമുക്കിട്ടീപ്പണി തരുമെന്നു ഓര്‍ത്തില്ല.”

ആറടി താഴ്ചയില്‍ നിന്നും  മണ്ണ് നിറച്ച കുട്ട മുകളിലേക്ക് കൊടുക്കുന്നതിനിടെ ജോബിച്ചന്‍ കിതച്ചു കൊണ്ടു പറഞ്ഞു.

“അതെ...അതെ...ഇത് വല്ലാത്തൊരു ചെയ്തതായിപ്പോയി.”

മണ്ണ് കുട്ട വാങ്ങുന്നതിനിടെ സാമുവല്‍ അത് ശരി വെച്ചു.

“അവന്‍ എന്നും ആ സിമന്റു പാലത്തിമ്മേക്കൂടെ സൈക്കിളോടിക്കുന്നതല്ലേ. എന്നിട്ടും എങ്ങനെ ആ ചാക്കീരി തോട്ടിലേക്ക്‌ വീണു..?  മഴക്കാലത്ത് തോട്ടില്‍ വെള്ളം നിറഞ്ഞു കിടക്കും എന്നറിയാമ്മേലാഞ്ഞോ..?”

“ആര്‍ക്കറിയാം അവന്‍റെ കാര്യം. ചെലപ്പോ എല്ലാരോടും വെല്യ കാര്യം. ചെലപ്പോ ഒന്നും മിണ്ടാതെ അങ്ങനെ ഒരിരുപ്പ്‌. നമ്മെളെന്തോ ചെയ്ത പോലെ. ചെല നേരത്തെ അവന്‍റെ സ്വഭാവം കണ്ടാല്‍ മിണ്ടാന്‍ കൂടെ തോന്നുകേല.”

 “ഇനീപ്പം വയലിന്‍ വായിക്കാന്‍ അച്ചന്‍ ആരെ കണ്ടു പിടിക്കും..?”

ആഗസ്തി ഇത്ര പെട്ടെന്നു മരിച്ചു പോകുമെന്ന്  ആര് കണ്ടു...?. അല്ലെങ്കിലും മരണം വരുന്നത് ആരാണ് കൃത്യമായി മുന്‍ കൂട്ടി അറിഞ്ഞിട്ടുള്ളത്. അതിന്റെ വരവനുസരിച്ച് മനുഷ്യര്‍ കാര്യങ്ങള്‍ നീക്കുന്നു എന്നല്ലാതെ.

“ഓ...അതിനൊക്കെ ആളു കിട്ടും. ഇപ്പോഴത്തെ കൊച്ചു പിള്ളാര് സ്കൂളില്‍ അതൊക്കെ പഠിക്കുന്നുണ്ടന്നേ. അവരെ ആരെങ്കിലും വിളിച്ചാ പോരെ..?. അവന്റേം അച്ചന്റേം വിചാരം  അവന്‍ തന്നെ വയലിന്‍ വായിച്ചില്ലേല്‍ ആകാശം ഇടിഞ്ഞു വീഴൂന്നല്ലേ.”

ആഗസ്തി പത്താം ക്ലാസ്സിനു മുന്നേ പഠിത്തം നിര്‍ത്തിയില്ലായിരുന്നെങ്കില്‍ അവന്‍ പല മത്സരങ്ങളിലും സമ്മാനം നേടിയേനെ എന്നാണ് അച്ചന്‍ ഇടക്കിടക്ക് പറയാറുള്ളത്. അത് കേള്‍ക്കുമ്പോള്‍  അവന്‍ തല കുനിച്ചുള്ള അവന്റെ പിശുക്ക്‌ ചിരി പുറത്തെടുക്കും.

മരിച്ച ആഗസ്തി പള്ളി ഗായക സംഘത്തിലെ അംഗമായിരുന്നു. ഇടവകക്ക് നഷ്ടപ്പെട്ടിരിക്കുന്നത് ഗായക സംഘത്തിലെ വയലിനിസ്റ്റിനെ മാത്രമല്ല ആകെ ഉണ്ടായിരുന്ന കുഴി വെട്ടുകാരനെ കൂടെയാണ്. കുഴി വെട്ടുകാരന്‍ പിന്ഗാമി ഇല്ലാതെ മരിച്ചതായിരുന്നു ഇടവകയെ കുഴക്കി കളഞ്ഞത്. വികാരി അച്ചന്‍ പറഞ്ഞപ്പോള്‍ ആരുമില്ലാത്ത അവനു വേണ്ടി കുഴി എടുക്കുവാന്‍  ഗായക സംഘത്തിലെ മറ്റംഗങ്ങള്‍  തയ്യാറായി. അവന്‍ മരിച്ചു എന്ന കേട്ട ഞെട്ടലും ദു:ഖവും കുഴി വെട്ടിന്റെ ആയാസത്തില്‍ അവര്‍ മറന്നു. ഏറെ ക്ലേശിച്ചാണ് അവര്‍ അതൊരു കുഴിയുടെ രൂപത്തിലാക്കിയത്. ആരുമില്ലാത്തവനെങ്കിലും അവനും ആ ആറടി മണ്ണിന്റെ അവകാശിയാണല്ലോ.

 ആഗസ്തിയുടെ തണുത്തു മരച്ച മൃതദേഹം ഈ സമയം കൊണ്ടു  സംസ്കാര ശുശ്രൂഷക്കായി പോസ്റ്റ് മാര്‍ട്ടം  കഴിഞ്ഞു വീട്ടില്‍ എത്തിച്ചിരുന്നു. അപ്പനും അമ്മയും മരിച്ചു പോയ അവന്റെ പെട്ടിക്കു ചുറ്റും മരണമറിഞ്ഞു  അന്യനാട്ടില്‍ നിന്നു വന്ന ബന്ധുക്കള്‍ക്കൊപ്പം അയല്ക്കാരും കൂടി നിന്നു.

കുഴിവെട്ടുകാരന്‍ തോമ്മയുടെ മകന്‍  ആഗസ്തി. തോമയുടെ കാല ശേഷം അവന്‍ കുഴിവെട്ടി ആഗസ്തിയായി. തോമക്ക് ആഗസ്തി മാത്രമല്ല മകന്‍. കുറെ കൊല്ലം മുമ്പ് പതിനേഴു വയസ്സില്‍ നാടുവിട്ടു പോയ ജോണപ്പന്‍ കൂടിയുണ്ട്. അവന്‍ ജീവിച്ചിരുപ്പുണ്ടോ എന്ന് പോലും ആര്‍ക്കും  അറിഞ്ഞു കൂടാ. ഒരു പെരുന്നാള്‍ കഴിഞ്ഞതിന്റെ  മൂന്നാം പക്കം പള്ളി ഭാണ്ടാരം കുത്തി തുറന്നായിരുന്നു മഹാ പോക്കിരിയായ ജോണപ്പന്റെ തിരോധാനം. ഇടവക പൊതുയോഗം കൂടി കേസ്സ് കൊടുക്കുകയും വീട്ടുകാരെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തെങ്കിലും  ജോണപ്പന്റെ പൊടി പോലും ആര്‍ക്കും  കണ്ടു പിടിക്കാനായില്ല.

“ആ എരണം കെട്ടവന്‍ ഒരിക്കലും ഗതി പിടിക്കാതെ പോട്ടെ...” എന്ന് കൂടെ കൂടെ തോമയും അവന്റെ അമ്മ ത്രേസ്യായും പ്രാകി കൊണ്ടിരുന്നു.

വര്‍ഷങ്ങള്‍ നീങ്ങവേ ജോണപ്പന്‍ എന്നൊരാള്‍ ആ ഇടവകയില്‍ ഉണ്ടായിരുന്നു എന്ന് പോലും നാട്ടുകാര്‍ മറന്നു. ചേട്ടന്‍ പോകുമ്പോള്‍ നാലോ അഞ്ചോ  വയസ്സ് മാത്രം ഉണ്ടായിരുന്ന ആഗസ്തിക്കും അവനേപ്പറ്റി കാര്യമായ ഓര്‍മ്മകളില്ല.

എന്നാല്‍ അഗസ്റ്റിന്‍ എന്ന ആഗസ്തി ഇടവകയുടെ കണ്ണിലുണ്ണിയായിരുന്നു. കുശിനിക്കാരന്‍ വറീത് അവധിക്കു പോകുന്ന ദിവസങ്ങളില്‍ വികാരി അച്ചന് ഹോട്ടലില്‍ നിന്ന് ചായയും ചോറും വാങ്ങി കൊടുത്തും കപ്യാര്‍ അവറാച്ചനെ സഹായിച്ചും അവന്‍ പള്ളി പരിസരത്തു തന്നെ വളര്‍ന്നു.  പക്ഷെ പഠിപ്പില്‍ തീരെ മോശം. ഒന്പതാം ക്ലാസ്സില്‍ പഠിപ്പ് നിര്‍ത്തിയതോടെ  കുഴിവെട്ടിലും അപ്പനോടൊപ്പം കൂടി. പഠിത്തം തീര്‍ന്നതോടെ അവനെ അഗസ്റ്റിന്‍ എന്ന് വിളിക്കുന്നത്‌ അലോഷ്യസ്‌ അച്ചനും ഒന്നാം ക്ലാസു മുതല്‍ കൂടെ  പഠിച്ചിരുന്ന ഗള്ഫുകാരന്‍ ജേക്കബിന്റെ‌ മകള്‍ മെറീനയും മാത്രം.

ഒന്നാം ക്ലാസ്സിലെ ആദ്യ ദിവസം ആരും കൂട്ടില്ലാതെ മെറീന കണ്ണുനീരും ഒലിപ്പിച്ചു ബെഞ്ചിന്റെ ഒരരുകില്‍ പുറത്തേക്ക് നോക്കി ഇരുന്ന സമയത്താണ് അപ്പന്റെ കയ്യില്‍ പിടിച്ചു ആഗസ്തി സ്കൂളിലേക്ക് കയറി ചെന്നത്. തോമായെ കണ്ടതോടെ അടുക്കളകാരി സലോമി ഉറങ്ങാന്‍ കിടക്കുമ്പോള്‍ പറഞ്ഞു കൊടുത്തിട്ടുള്ള കഥകള്‍ ഓര്‍ത്ത് ‌ മെറീന കരയാന്‍ മറന്നു ഭയന്നു വിറച്ചിരുന്നു. തോമാ കുഴി എടുക്കുമ്പോള്‍ നേരത്തെ ആ കുഴിയില്‍ കിടന്നിരുന്നവര്‍ മണ്ണോടലിഞ്ഞു പ്രേതങ്ങളായി മാറി കഴിഞ്ഞിരിക്കും. “എന്റെ് സ്ഥലത്ത് ആരെയാടാ കിടത്താന്‍ പോകുന്നേ..” എന്നലറിക്കൊണ്ട് പ്രേതങ്ങള്‍ കുഴിയില്‍ നിന്ന് പൊങ്ങി വരുമ്പോള്‍ തോമാ അവരെ നിഷ്പ്രയാസം തൂമ്പാ കൊണ്ടു കുഴീലേക്ക് തട്ടി ഇടുമത്രേ

അങ്ങനെയുള്ള തോമായുടെ കൈയും പിടിച്ചു കൊണ്ടു ഒരു ചെറുക്കന്‍ ബട്ടന്‍ പൊട്ടി തുറന്നു കിടക്കുന്ന ഷര്‍ട്ടും  കുറ്റി തലമുടിയും കൈയ്യില്‍ സ്ലേറ്റുമായി ഒന്നാം ക്ലാസിലേക്ക് കയറി വരുന്നു. അവന്റെ കഴുത്തിലെ കറുത്ത ചരടില്‍ വെള്ളി നിറത്തിലെ കാശുരൂപം. തോമാ അവനെ ക്ലാസ്സില്‍ കൊണ്ടിരുത്തി പോകുന്നത് വരെ മെറീന കണ്ണുകള്‍ ഇറുക്കി അടച്ചിരുന്നു. പോയി എന്ന് ഉറപ്പായപ്പോള്‍ കണ്ണു തുറന്നു അടുത്തിരിക്കുന്ന ചെറുക്കനെ പേടിച്ചു പേടിച്ചു നോക്കി. അവന്‍ അവളെ നോക്കി പതുക്കെ ചിരിച്ചു. തോമയുടെ കൈ പിടിച്ചു വന്ന ചെറുക്കനായത് കൊണ്ടു മെറീനക്ക് അവനെയും  പേടിയായിരുന്നു. പിന്നെയും  കുറെ നാള്‍ കഴിഞ്ഞാണ് ചിരിച്ചിട്ട് എപ്പോഴും നിലത്തേക്ക് നോക്കുന്ന അഗസ്റ്റിന്‍ എന്ന ചെറുക്കനെ നോക്കവാനുള്ള ധൈര്യം കിട്ടിയത്. ഒരിക്കല്‍ ക്ലാസ്സിലെ മറ്റു കുട്ടികള്‍  കളിക്കാന്‍ പോയ നേരം അവള്‍ ധൈര്യം സംഭരിച്ചു അടുത്തു ചെന്നു ചോദിച്ചു.

 “നീ കണ്ടട്ടണ്ടോ പ്രേതത്തിനെ തൂമ്പാ കൊണ്ടു തട്ടി കുഴീല്‍ ഇടണത്...?”

“ആര്...?”

“നിന്റപ്പന്‍. കുഴി എടുക്കുമ്പോ. ”

“ആരാ ഇത് പറഞ്ഞെ...?”

“അത് എന്റെ വീട്ടിലെ സലോമിചേച്ചി.”

“മരിച്ചവര്‍ പ്രേതമാകില്ല, സ്വര്‍ഗത്തിലോ നരകത്തിലോ ആയിരിക്കും എന്ന് സണ്ടേ ക്ലാസ്സിലെ സോഫിയാ സിസ്റ്റര്‍ പറഞ്ഞതോ..?”

മെറീന ഉത്തരമില്ലാതെ അവനെ പകച്ചു നോക്കി. ആഗസ്തി അവളെ നോക്കി പതുക്കെ ചിരിച്ചു. അത് കണ്ട മെറീനക്കും ചിരി വന്നു.

വര്‍ഷങ്ങള്‍ നീങ്ങി മുതിര്‍ന്നവരായിട്ടും അഗസ്തിയുടെ ആ പതിഞ്ഞ ചിരി മാത്രം അവന്റെ മുഖത്തു നിന്നും പോയില്ല. ഒന്പതില്‍ തോറ്റു പഠിപ്പ് നിര്‍ത്തിയ ആഗസ്തി പള്ളിക്കവലയില്‍ ഉണ്ടോ എന്ന്  കോളേജില്‍ പോകുന്ന മെറീനയുടെ കണ്ണുകള്‍ പരതി. അവനെ അന്വേഷിക്കുന്ന മെറീനയെ അവനും കാണുന്നുണ്ടായിരുന്നു.

ഇടവകയിലെ തന്നെ പ്രമാണിയായ കോണ്ട്രാക്ടര്‍ പൌലോസിന്റെ മകന്‍  ജോമോനുമായി അവളുടെ കല്യാണം ഉറപ്പിച്ചപ്പോള്‍ നാളുകള്‍ കൂടി മെറീന അവനോടു സംസാരിച്ചു.

“അപ്പനും അമ്മയും മരിച്ചു പോയ ഒരു കുഴി വെട്ടിയുടെ മകന് ഒരിക്കലും പപ്പാ എന്നെ കെട്ടിച്ചു തരില്ല. പിന്നെ ഒളിച്ചോടി പോകാം എന്ന് വെച്ചാലും നമ്മള്‍ എങ്ങിനെ ജീവിക്കും....? അത് കൊണ്ടു നമ്മളുടെ മനസ്സില്‍ എന്തെങ്കിലും  ആഗ്രഹം ഉണ്ടെങ്കില്‍ അങ്ങ് മറന്നു കളയാം അഗസ്റ്റിന്‍ .”

മുഖവുരയില്ലാത്ത അവളുടെ സംസാരം കേട്ട ആഗസ്തി പകച്ചു പോയി.

”അതിനു ഞാന്‍ നിന്നോടൊന്നും...”

അവനെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ അവള്‍ തുടര്ന്നു

“വെറുതെ കള്ളം പറയേണ്ട അഗസ്റ്റിന്‍ . എങ്കില്‍ എന്റെ മുഖത്ത് നോക്കി പറ എന്നെ ഇഷ്ടപ്പെട്ടിട്ടില്ല എന്ന്...?”

മെറീനയുടെ മുന്നില്‍ കുറ്റവാളിയെപ്പോലെ ഒന്നും ഉരിയാടാനാവാതെ  ആഗസ്തി നിന്നു.

“സങ്കടപ്പെടരുത്.” എന്ന് പറഞ്ഞു അവള്‍ നടന്നകന്നപ്പോള്‍

“അമ്മയ്ക്കും അപ്പനും സ്വന്തം കൈ കൊണ്ടു കുഴി വെട്ടിയ ഈ ആഗസ്തിക്ക് സങ്കടമോ...? എന്ന് ആത്മഗതം ചെയ്ത അവന്‍ ആ പതിഞ്ഞ ചിരി തന്നത്താന്‍ ചിരിച്ചു.


കോട്ടും സ്യൂട്ടും ഇട്ട മണവാളന്‍ ജോമോന്റെ ഇടത് വശത്തു നെറ്റും മുടിയും അണിഞ്ഞു മണവാട്ടിയായി മെറീന അള്‍ത്താരക്ക് മുന്നില്‍ നിന്നു. ഗായക സംഘത്തോടൊപ്പം വയലിനും പിടിച്ചു നിസ്സംഗനായി നിന്ന ആഗസ്തി നോക്കുമ്പോള്‍ അവള്‍ പള്ളിയുടെ ഒത്ത നടുക്കു ശവപ്പെട്ടിയില്‍ കണ്ണും പൂട്ടി കിടക്കുകയായിരുന്നു, ഒരു മണവാട്ടിയുടെ അലങ്കാരത്തോടെ. ആരുടെയും സഹായമില്ലാതെ അഗസ്തി തന്നെ അവളെ ചുമന്നു സിമിത്തേരിയിലേക്ക് നടന്നു. അവളുടെ ഭാരത്തില്‍ വഴിയില്‍ ഉടനീളം അവന്‍ ആയാസപ്പെട്ടു, വിയര്‍ത്തൊലിച്ചു കിതച്ചു. സിമിത്തേരിയില്‍ അവള്‍ക്കായി അവന്‍ തന്നെ സജ്ജമാക്കിയ കുഴിയിലേക്ക്  അരുമയോടെ ഇറക്കി. അത് ആറടി ആഴമുള്ള ഒരു സാധാരണ കുഴിയായിരുന്നില്ല. അതിന്റെ ആഴം അവന്‍ തിട്ടപ്പെടുത്തിയതും ഇല്ല. അത് അത്യഗാധമായ ഒരു ഗര്‍ത്തമായിരുന്നു. ഇനി അവള്‍ക്കൊരു പുനരുത്ഥാനം* ഇല്ല എന്ന തിരിച്ചറിവില്‍ അവന്‍ കുഴി മണ്ണിട്ട്‌ മൂടി സിമിത്തേരിയുടെ വാതില്‍ കൊട്ടിയടച്ചു തിരിഞ്ഞു നോക്കാതെ ധൃതിയില്‍ നടന്നു പോയി.


കുറെ കൊല്ലങ്ങള്‍ക്ക് ശേഷം ഒരു പെരുന്നാള്‍ ദിവസമാണ് പണ്ടത്തെ ഒന്നാം ക്ലാസ്സില്‍ കണ്ണിറുക്കി അടച്ചിരുന്ന മെറീനയുടെ രൂപ സാദൃശ്യമുള്ള ഒരു കൊച്ചു പെണ്കുട്ടി അയാളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ബലൂണ്‍ വാങ്ങുന്നതിന് വേണ്ടി അമ്മയോട് വാശി പിടിക്കുന്ന കുഞ്ഞിനെ  കൌതുകത്തോടെ നോക്കി നിന്നപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്പ് കല്യാണ ദിവസം സംസ്കരിക്കപ്പെട്ട മെറീന അവനു മുന്നില്‍ അത്ഭുതകരമായി പുനരുത്ഥാനം ചെയ്തു. ഒരേ ഇടവകയില്‍ ആയിരുന്നിട്ടും പുനരുത്ഥാനം ഇല്ലാതെ സംസ്കരിക്കപ്പെട്ടവള്‍ ആയിരുന്നതിനാല്‍  ആഗസ്തി അവളെ ഇക്കാലമത്രയും കണ്ടതേ ഇല്ല. അത്രയും കാലം കല്ലറയില്‍ കഴിഞ്ഞതിന്റെ നിസ്സംഗത അവളുടെ കണ്ണുകളില്‍ കാണാമായിരുന്നു. കുഴിയില്‍ നിന്നും ഇറങ്ങി വന്ന പ്രേതത്തെ പോലെ അവള്‍ അവനോടു സംസാരിച്ചു. ഇത്രയും കാലം കാണാതെ ഒഴിഞ്ഞു പോയതെന്തെന്നു പരിഭവിച്ചു.


“അന്ന് എങ്ങോട്ടെങ്കിലും നമുക്ക്‌ ഒളിച്ചോടാമായിരുന്നു അഗസ്റ്റിന്‍ . എങ്കില്‍ ഇന്നീ നരക ജീവിതം എനിക്കനുഭവിക്കേണ്ടി വരില്ലായിരുന്നു.” എന്ന് പറഞ്ഞു  കുഞ്ഞിനെ എടുത്തു ആള്‍ക്കൂട്ടത്തില്‍  മറഞ്ഞ അവളുടെ പുനര്‍സംസ്കാരം ചെയ്യാന്‍ പിന്നീടൊരിക്കലും ആഗസ്തിക്കായില്ല. അവള്‍ക്കായി പല പ്രാവശ്യം അവന്‍ ആദ്യത്തേതിലും ആഴമുള്ള കുഴികള്‍ ഒരുക്കി. എങ്കിലും ഗതി കിട്ടാ പ്രേതമായി കരയുന്ന കണ്ണുമായി അവള്‍ പള്ളിപ്പരിസരത്ത് പല പ്രാവശ്യം അവനു മുന്നില്‍ പ്രത്യക്ഷയായി. ജീവിച്ചിരിക്കുന്നവരെ പുനരുത്ഥാനം ഇല്ലാതെ സംസ്കരിച്ചാലും അനിവാര്യമായ പുനരുത്ഥാനം എപ്പോഴെങ്കിലും സംഭവിക്കും എന്നും വീണ്ടുമൊരു  സംസ്കാരം സാധ്യമല്ല എന്നും അവന്‍ വേദനയോടെ മനസ്സിലാക്കി.

 ഇന്നലെ സന്ധ്യ കഴിഞ്ഞപ്പോഴാണ് ഇടവകയില്‍ ആ വാര്‍ത്ത പരന്നത്. കോണ്ട്രാക്ടര്‍ ജോമോന്റെ ഭാര്യ മെറീന വിഷം കഴിച്ചു മരിച്ചത്രേ. ശവമടക്ക് അവളുടെ അപ്പന്‍ ഗള്‍ഫില്‍ നിന്ന് വന്ന ശേഷം. ശവം മോര്‍ച്ചറിയില്‍ വെച്ചിരിക്കുന്നു. പള്ളിക്കവലയില്‍ നിന്നും വാര്‍ത്ത കേട്ട ആഗസ്തി സൈക്കിളില്‍ കയറി വീട്ടിലേക്കു ഒരു പാച്ചിലായിരുന്നു.


മെറീനക്കായി അപ്പോള്‍ തന്നെ ആഗസ്തി ആറടി താഴ്ച്ചയില്‍ ഒരു കുഴി എടുക്കാന്‍ ആരംഭിച്ചു. വിജനമായ പള്ളി  സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ അവളുടെ അമ്മയുടെ പേരെഴുതി വെച്ച മാര്‍ബിളില്‍ തീര്‍ത്ത മൂടി അവന്‍ ശ്രദ്ധാ പൂര്‍വം എടുത്തു മാറ്റി ധൃതിയില്‍ മണ്ണ് നീക്കി തുടങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ കുഴി എടുത്തു തീര്‍ന്ന അവന്‍ കുഴിയുടെ  താഴെ ഏറ്റം മനോഹരമായി ചെത്തി മിനുക്കി. ഈ കുഴിക്കുള്ളിലെങ്കിലും അവള്‍ സ്വസ്ഥമായി ഉറങ്ങട്ടെ. എത്ര ആനായാസമാണ് അവന്‍ അവളെ ചുമന്നു സെമിത്തേരിയിലേക്കെടുത്തത്. ഇവള്‍ പണ്ടത്തെ ഒന്നാം ക്ലാസ്സിലെ ബെഞ്ചില്‍  കണ്ണിറുക്കി അടച്ചിരുന്ന കൊച്ചു കുട്ടിയായി മാറിയോ..? ഇത്ര ഭാരക്കുറവ്. പെട്ടിക്കെങ്കിലും കുറച്ചു ഭാരം കാണേണ്ടതല്ലേ...? ഇതിപ്പോള്‍ ഒരു പക്ഷി തൂവലിന്റെ ഭാരം പോലുമില്ല. പരിമള പുഷ്പങ്ങളും കുന്തിരിക്ക പുകയും ഇല്ലാതിരുന്നിട്ടും എന്ത് സുഗന്ധമാണ് ഇവളില്‍ നിന്ന് വമിക്കുന്നത്. അവളുടെ  സംസ്കാരത്തിന് കാഴ്ചക്കാരാരും ഇല്ലായിരുന്നു. മെറീനയോടുള്ള അവന്റെ സ്നേഹത്തിനും കാഴ്ചക്കാരായി ഭൂമിയില്‍ ആരും ഉണ്ടായിരുന്നില്ലല്ലോ. മെറീന എന്നൊരു കാഴ്ചക്കാരിയെയും അവന്‍ അറിഞ്ഞത്  അവളുടെ കല്യാണ ദിവസങ്ങളിലായിരുന്നില്ലേ. അവള്‍ക്ക്  അന്ത്യ ചുംബനം നല്കുവാന്‍ ആഗസ്തി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ആകാശത്തെ പൂര്‍ണ്ണ ചന്ദ്രന്റെ  നിലാവില്‍ വെള്ള വസ്ത്രമണിഞ്ഞ മെറീന അതി മനോഹരിയായി കാണപ്പെട്ടു. കല്യാണ ദിവസമണിഞ്ഞ അതേ ഗൌണായിരുന്നു അവള്‍ ധരിച്ചിരുന്നത്. അവളുടെ തലയിലെ കിരീടത്തില്‍ നക്ഷത്ര കുഞ്ഞുങ്ങള്‍ പ്രതിബിബിച്ചു തിളങ്ങി. ആഗസ്തി കുനിഞ്ഞു അവളെ അടി മുടി ചുംബിച്ചു. പെട്ടി അടച്ചു ശ്രദ്ധാപൂര്‍വം കുഴിക്കുള്ളില്‍ ഇറക്കി. വളരെ പെട്ടെന്ന്  മണ്ണിട്ട്‌ മൂടി, മാര്‍ബിള്‍ ഫലകം കുഴിക്കു മീതെ എടുത്തു വെച്ചു. അവളുടെ അമ്മയുടെ പേരിനു താഴെ ‘മെറീന’ എന്ന  പേര്‍ മനോഹരമായി കൊത്തി വെച്ചു. ഇപ്രാവശ്യം അവളെ സംസ്കരിക്കുമ്പോള്‍ ഒരു തുള്ളി കണ്ണീര്‍ പോലും അവന്റെ‌ കണ്ണില്‍ നിന്ന് വീണില്ല. അപ്പോള്‍ മുതല്‍ അവനും അവള്‍ക്കൊപ്പം അന്ത്യ ദിനത്തിലെ പുനരുത്ഥാനം കാത്തിരിക്കുന്നവനാണല്ലോ.


സൈക്കിള്‍ ചവിട്ടിയിട്ടും ചവിട്ടിയിട്ടും നീങ്ങാത്തതില്‍ ആഗസ്തി അത്ഭുതപ്പെട്ടു ചാക്കീരി തോടിന്റെ പാലത്തിനു ഇത്ര നീളമോ..? അവന്റെ മനസ്സില്‍ മനോഹരിയായി മരിച്ചു കിടക്കുന്ന മെറീനയുടെ രൂപം തെളിഞ്ഞു നിന്നു. ഇന്ന് തൊട്ടു അവനൊരു കാമുകനാണ്. പൂര്‍ണ്ണത നേടിയ കാമുകന്‍ . സ്വന്തം കാമുകിയെ അവന്റെ  എല്ലാ അവകാശത്തോടെയും ചുംബിച്ചവന്‍ . അവന്‍ ആവേശത്തോടെ മെറീനക്കരികിലേക്ക്  സൈക്കിള്‍ ചവിട്ടിക്കൊണ്ടിരുന്നു.

“കഷ്ടം.... ഒരേ ദിവസം ഇടവകയില്‍ രണ്ടു മരണം. ആ ജോമോന്റെ പെണ്ണിന്റെ ശവമടക്ക് എന്നത്തേനാ...?”

സിമിത്തെരി ഗെയിറ്റ് കടന്നു വന്ന കപ്യാര്‍ അവറാച്ചന്‍ കുഴി വെട്ടുന്നവരോടന്വേഷിച്ചു.

“ആ വെഷം കഴിച്ച പെണ്ണിന്റെയയോ ...?..അത് അവടപ്പന്‍ വന്നിട്ടല്ലേ ...അതിനിപ്പ കുഴി എടുക്കുന്നത് ആരാണോ...?”

“ഓ..അവര് പണക്കാര്‍ക്ക്  കുഴി വെട്ടിക്കാനാ പാട്...? അവരെന്നച്ചാ ചെയ്യട്ടെ. എന്നാലും അത് കൊറച്ചു കടുപ്പമായിപ്പോയി. ഒരു പെണ്കുഞ്ഞിന്റെ തള്ളയല്ലാഞ്ഞോ...?”. ഇവന്‍ ആഗസ്തി ആരോരും ഇല്ലാത്തോനല്ലേ. പാവം .നിങ്ങളിങ്ങനെ ഒരു സല്ക്കര്‍മ്മം  ചെയ്യ്. പുണ്യം കിട്ടും. ”


( * ലോകാവസാന ദിവസം മരിച്ചവരെല്ലാം ഉയിര്‍ത്തെഴുന്നേല്ക്കും  എന്ന ക്രൈസ്തവ സങ്കല്പം)

  (കേരള കൌമുദി  ആഴ്ചപ്പതിപ്പ്‌ -ലക്കം ഏപ്രില്‍-24,2013) 

63 comments:

  1. നല്ല ജീവിതവും നല്ല മരണവും

    നല്ല കഥ

    മരണം വരുമൊരുനാള്‍ ഓര്‍ക്കുക മര്‍ത്യാ നീ

    ReplyDelete
  2. അതെ... ജീവിതവും മരണവും...
    നല്ല കഥ..അഭിനന്ദനങ്ങള്‍.

    ReplyDelete
  3. ഭംഗിയായി പറഞ്ഞു.ഇഷ്ടപ്പെട്ടു.

    ReplyDelete
  4. നന്നായി പറഞ്ഞ നല്ല കഥ .....

    ReplyDelete
  5. എത്ര കുഴിച്ചുമൂടിയാലും മനസ്സില്‍ നിന്നും മായാത്ത ചില ഓര്‍മ്മകള്‍ ഉണ്ടാവുമല്ലേ, നാം മരിക്കുന്നത് വരെ നമ്മോടൊപ്പം കഴിയുന്ന ഓര്‍മ്മകള്‍?

    ReplyDelete
  6. വിമര്ശന ബുദ്ധിയോടെ കഥകളെ സമീപിക്കുന്ന വൃത്തികെട്ട ഒരേർപ്പാട് എനിക്കുണ്ട് :) . ഇവിടെ ഞാൻ പരാചയപ്പെട്ടു ... എന്നാലും ഞാൻ പറയും ... കലാകൌമുദി പ്രസിദ്ധീകരിച്ചാലും ശിഹാബ് മദാരിക്ക് പറയാനുള്ളത് പറയേണ്ടേ ? ആ പുനരുത്ഥാന ആവര്ത്തനം ഒരു ശങ്ക ഉണ്ടാക്കിയതൊഴിച്ചാൽ ... റോസിലീജി .. കൈ കൂപ്പുന്നു . :)

    ReplyDelete
  7. ഈ കഥയ്ക്ക്‌ പറ്റിയ ശൈലിതന്നെ. ഒരോഴുക്കോടെ പറഞ്ഞിരിക്കുന്നു.

    ReplyDelete
  8. വെൽ ഡൻ ..
    മനുഷ്യനു മരണം ലാഭം !!

    ReplyDelete
  9. rosili chechi,

    വളരെ നന്നായിരുന്നു....ജീവിതവും നിശബ്ദമായ പ്രണയവും...പിന്നെ മരണവും.....ആഖ്യാന ശൈലി മനോഹരമായിരിക്കുന്നു.....എന്നാ ഭാവുകങ്ങളും നേരുന്നു........................

    ReplyDelete
  10. നല്ല രചന .. അഭിനന്ദനങ്ങൾ

    ReplyDelete
  11. വളരെ നന്നായിരിക്കുന്നു കഥ.

    ReplyDelete
  12. ഇവിടെ വായിക്കുമ്പോള്‍ .....
    മറ്റൊരു ലോകമാണ് .. ഒരു പാടിഷ്ടം .. ചേച്ചീ

    ReplyDelete
  13. മനോഹരമായ അവതരണ രീതി.. ഒഴുക്കോടെ വായിച്ചു തീർത്തു.. ഭാവുകങ്ങൾ നേരട്ടെ... :)

    ReplyDelete
  14. വായിച്ചു.ആസ്വദിച്ചു.ആശംസകള്‍

    ReplyDelete
  15. ബ്ലോഗിൽ എഴുതിയതുകൊണ്ട് ഇത് നല്ല കഥയല്ലെന്ന് ആരും പറയില്ലല്ലോ. ഇതിപ്പോൾ അച്ചടിമാധ്യമത്തിനും നല്ലതെന്നു തോന്നിയല്ലോ. നല്ല കഥ. ആശംസകൾ!

    ReplyDelete
  16. മനോഹരം !! മനുഷ്യന്‍റെ ഉള്ളറിഞ്ഞ എഴുത്ത് ,,,,,

    ReplyDelete
  17. കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ച ഈ കഥ നന്നായിരിക്കുന്നു ..എങ്കിലും എവിടെയൊക്കെയോ ചില പോരായ്മകള്‍ അത് മോശം എന്ന് പറയുവാനാവില്ല ...അഭിനന്ദനങ്ങള്‍....

    ReplyDelete
  18. കയ്പ്പുറ്റ യാഥാര്ത്ഥ്യങ്ങളുടെ പ്രത്യക്ഷലോകത്തേയും വിചാര-വികാര-ചിന്താ-സ്വപ്ന- സ്മൃതികളുടെ ആന്തരലോകത്തേയും ഔചിത്യപൂര്‍വ്വം മിശ്രണം ചെയ്ത് രചനാപാടവം പ്രകടമാക്കിയ ഈ കഥ മനോഹരമായിരിക്കുന്നു

    ReplyDelete
  19. പ്രണയവും,ജീവിതവും, മരണവും, പ്രാര്‍ത്ഥനകളും, സംഗീതവുമെല്ലാം പരശ്ശതം കഥകളിലായി പരന്നു കിടക്കുന്നു. പറഞ്ഞു പതിഞ്ഞ കാര്യങ്ങളുടെ പുത്തന്‍ പെര്‍മ്യുട്ടേഷനുകളും, കോമ്പിനേഷനുകളും കണ്ടെത്തുന്നിടത്താണ് കഥാകൃത്തിന്റെ മിടുക്ക്. ഈ കഥയില്‍ അത് അനുഭവിക്കാനാവുന്നു. പുതിയൊരു പാശ്ചാത്തലത്തില്‍ പുതുയൊരു പ്രണയകഥ.അതില്‍ ജീവിതവും, മരണവും, സംഗീതവും, സൗമ്യമായ ആത്മനൊമ്പരങ്ങളും, ഫാന്റസിയും എല്ലാം ഇടകലരുന്നു....

    നല്ല വായനാനുഭവം......

    ReplyDelete
  20. പ്രിയ റോസാപ്പൂക്കള്‍ റോസിലിജി ,

    കഥ വായിച്ചു ബോധ്യപ്പെട്ടു. സമമല്ലാത്ത സാമൂഹിക വ്യവസ്ഥയിലുള്ള ആണിനും പെണ്ണിനുമിടയിലെ പ്രേമം വളരെ പഴകിയ പ്രമേയം ആണെങ്കില്‍ കൂടി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. എങ്കിലും ചില സംശയങ്ങള്‍ എന്നിലെ വായനക്കാരന് ഉണ്ട്. "ജീവിച്ചിരിക്കുന്നവരെ പുനരുത്ഥാനമില്ലാതെ സംസ്കരിച്ചാലും അനിവാര്യമായ പുനരുത്ഥാനം എപ്പോഴെങ്കിലും സംഭവിക്കുമെന്നും വീണ്ടുമൊരു സംസ്കാരം സാധ്യമല്ലായെന്നും അവന്‍ വേദനയോടെ ഓര്‍ത്തു." ഈ വാക്കുകള്‍ പേര്‍ത്തും പേര്‍ത്തും വായിച്ചിട്ടും പിടിതരുന്നില്ല. പുനരുത്ഥാനം എന്നത് ഉയിര്‍ത്തെഴുന്നെല്‍പ്പ്‌ എന്നുള്ളതാണെന്നിരിക്കെ, 'ജീവിച്ചിരിക്കുന്നവരെ ഉയിര്‍ത്തെഴുന്നേല്‍പ്പില്ലാതെ സംസ്കരിച്ചാലും തീര്‍ച്ചയായും വേണ്ടുന്ന ഉയിര്‍ത്തെഴുന്നേല്‍പ്പ് എപ്പോഴെങ്കിലും സംഭവിക്കുമെന്നും അതിനെ വീണ്ടും കുഴിച്ചുമൂടുക ( സംസ്കരിക്കുക) സാധ്യമല്ലെന്നും " ഈ രീതിയില്‍ ആവില്ലേ ആ വരികളുടെ അര്‍ത്ഥമടര്‍ത്തിയുള്ള വായന ? ഇതില്‍ ജീവിച്ചിരിക്കുന്നവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പില്ലാത്ത സംസ്ക്കരണം എന്നുള്ളത് ഒട്ടും മനസ്സിലാക്കുവാന്‍ കഴിയുന്നില്ല. പിന്നീട് പല കഥകളിലും 'സുഗന്ധം വമിക്കുക' എന്നൊരു പ്രയോഗം കാണുന്നു.. അതൊക്കെ ഇനിയും ഉപേക്ഷിക്കാറായില്ലേ എന്ന് സംശയം. 'ഗര്‍ത്തം ' എന്നുള്ളതിനെ 'ഗര്‍ധം' എന്നെഴുതികണ്ടു. എന്നിരുന്നാലും കഥയുടെ ചിന്താഗതി നന്നായിട്ടുണ്ട്.. ഇടയ്ക്കു ആ ജോണിയുടെ ജീവിതപരാമര്‍ശം അനാവശ്യമായി കടന്നു വന്നതൊഴിച്ചാല്‍..!

    ReplyDelete
  21. നന്നായി പറഞ്ഞ ഒരു കഥ .. നല്ല പശ്ചാത്തലം .
    ജോണപ്പൻ നാട്ടിൽ നിന്നും ഒളിച്ചോടിയ പോലെ കഥയിൽ നിന്നും ഒളിച്ചോടി .
    മറീനയെ വീണ്ടും കണ്ട് ആഗസ്തി കുഴഞ്ഞപോലെ ഞാനും വായനയിൽ അല്പ്പം കുഴഞ്ഞു എന്നും കൂട്ടത്തിൽ പറയട്ടെ .

    ReplyDelete
  22. സാധാരണമായ കഥാ തന്തുവിനെ മനോഹരമായ ഭാഷകൊണ്ട് തിളക്കിയിരിക്കുന്നു. അഭിനന്ദനങ്ങൾ.

    ReplyDelete
  23. നല്ല അവതരണം. ആശംസകള്‍

    ReplyDelete
  24. AnonymousMay 28, 2013

    മനോഹരമായ അവതരണ ശൈലി പ്രണയവും ജീവിതവും മരണവുമെല്ലാം നന്നായി വരച്ചു കാട്ടിയിരിക്കുന്നു

    ReplyDelete
  25. വ്യത്യസ്തമായ ഭാവം നല്കി ഒഴുക്കോടെ കാര്യങ്ങൾ പറഞ്ഞു മരണവും ജീവിതവും പ്രണയവും അതിൽ വിഷയമായപ്പോൾ വായനക്കാർക്ക് നല്ലൊരു സന്ദേശം ലഭിക്കുന്നു ....
    ആശംസകൾ ....

    ReplyDelete
  26. വായനക്ക് നന്ദി
    അജിത്‌.എച്ചുമു കുട്ടി,വെട്ടത്താന്‍,നിധീഷ്‌ കൃഷ്ണന്‍,നിഷ,ശിഹാബ്ദാരി,അനീഷ്‌ കാത്തി,ജസ്റ്റിന്‍ വില്ല്യംസ്‌,കല്യാണികുട്ടി,വില്ലെജ്മാന്‍,
    ഡാനിഷ് കെ ഡാനിയല്‍,ശലീര്‍ അലി,ഫിറോസ്‌,മുഹമ്മദ്‌ ആറങ്ങോട്ടുകര,
    സജിം തട്ടത്തുംമല,ബ്ലെസ്സി സിബി,
    അബ്ദുള്ള തളിക്കുളം,ഉസ്മാന്‍ പള്ളിക്കരയില്‍,പ്രദീപ്‌ കുമാര്‍,അംജത്‌,കണക്കൂര്‍,നാസര്‍ അമ്പഴീക്കല്‍,വി പി അഹമ്മദ്‌,
    ടോംസ് കോനുമഠം,ആര്‍ട്ട്‌ ഓഫ് വേവ് .

    അംജത്‌,ജീവിച്ചിരിക്കുന്നവര്‍ക്ക് സംസ്കാരമേ ഇല്ലല്ലോ."ജീവിച്ചിരിക്കുന്നവരെ പുനരുത്ഥാനമില്ലാതെ സംസ്കരിച്ചാലും അനിവാര്യമായ പുനരുത്ഥാനം എപ്പോഴെങ്കിലും സംഭവിക്കുമെന്നും വീണ്ടുമൊരു സംസ്കാരം സാധ്യമല്ലായെന്നും അവന്‍ വേദനയോടെ ഓര്‍ത്തു"എന്ന് ഉദ്ദേശിച്ചത് മെറീനയെ മറന്നു കളഞ്ഞിട്ടും അവള്‍ ആഗസ്തിയുടെ മുമ്പില്‍ വന്നു,പിന്നെ ഒരിക്കലും അവനു മറക്കാനായില്ല എന്നാണു. എന്തോ ഞാന്‍ ഉദ്ദേശിച്ചത് വായനക്കാര്‍ മനസ്സിലാക്കിയില്ലേ എന്നൊരു സന്ദേഹം ഇപ്പോള്‍ തോന്നുന്നു. സുഗന്ധം,പരിമള പുഷ്പങ്ങള്‍,കുന്തിരിക്കം ഇതൊക്കെ ക്രിസ്ത്യന്‍ പ്രാര്‍ഥനകളില്‍ കടന്നു വരുന്ന വാചകങ്ങളാണ്.പ്രത്യേകിച്ച് ശവ സംസ്കാരവുമായി ബന്ധപ്പെട്ടതാണ്.അതും വായനയില്‍ ഉള്‍ക്കൊണ്ടില്ല എന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. എഴുതിയതു വിവരിച്ചു തരേണ്ടി വരിക എന്നത് എഴുത്തിന്റെ പരാജയമായി കണക്കാക്കി ക്ഷമ ചോദിക്കുന്നു.
    അക്ഷര തെറ്റ് ചൂണ്ടിക്കാട്ടിയതിനു നന്ദി,തിരുത്തിയിട്ടുണ്ട്

    ReplyDelete
  27. മനസ്സില്‍ തട്ടിയ വായന.നിസ്സാരമായ ചില ജീവിതങ്ങളെ കുറിച്ച് ......അവനും ഒരു കുഴി വേണമല്ലോ.അമര്‍ത്തിപ്പിടിച്ച ഒരു പെണ്ണിന്റെ നിലവിളിയും...

    ReplyDelete
  28. മനസ്സില്‍ തട്ടിയ വായന.നിസ്സാരമായ ചില ജീവിതങ്ങളെ കുറിച്ച് ......അവനും ഒരു കുഴി വേണമല്ലോ.അമര്‍ത്തിപ്പിടിച്ച ഒരു പെണ്ണിന്റെ നിലവിളിയും...

    ReplyDelete
  29. പ്രീയ റോസാപൂക്കള്‍ ,
    വിങ്ങുന്ന , പുറത്തേക്ക് വരാനാകാത്ത ഒരു തേങ്ങലുണ്ട്
    ഈ വരികളിലുടനീളം ,കൈയ്യടക്കത്തിന്റെ മിടുക്കുണ്ട് .
    കല്യാണ സമയത്ത് മനസ്സില്‍ നിന്നും ഇറക്കി വിട്ട മെറിന .
    അവനൊറ്റക്ക് ചുമന്ന് മനസ്സില്‍ നിന്നും എടുത്ത് സംസ്കരിച്ചവള്‍ ..
    ഒരു പുനുരുത്ഥാനത്തിനും അവസരം കൊടുക്കാതെ
    കാലം നഷ്ടപെട്ട കാമുകന്റെ ഹൃദയവേദനയോടെ അവന്‍ ..
    അവന് കാലം പിന്നെയും സമ്മാനിച്ച അവരുടെ മകള്‍ ..
    പക്ഷേ മരണമെന്നത് , നമ്മേ തേടി വരും നാം തേടി പൊകും
    ഒന്നിച്ച് പൂക്കാന്‍ അനുവദിക്കാത്ത മനസ്സുകള്‍ക്ക് , കാലമെന്ന
    ചക്രം നോവിന്റെ മണ്ണ് സമ്മാനിക്കുമ്പൊള്‍ , ആ മണ്ണിലേക്ക്
    എത്തിപെടുന്നതും എത്ര വേഗത്തിലാണല്ലേ .
    മനസ്സ് ഒന്ന് ഇടക്ക് ചിതറി പൊയെങ്കിലും അവസ്സാനം അത്
    ഒരുമിച്ച് കൂടി ഒരു ചിത്രം പകര്‍ന്നു .. പുനരുത്ഥാനത്തിന്റെ

    ReplyDelete
  30. നന്നായിരിക്കുന്നു കഥ. ആഗസ്തിയെ ആര്‍ക്കും മനസസിലാക്കാന്‍ കഴിയില്ല.

    ReplyDelete
  31. ബൂലോഗം വിട്ട് ഇപ്പോൾ
    മാധ്യമങ്ങളിലാണ് കളി അല്ലേ
    നന്നായി അവതരിപ്പിച്ചിട്ടുണ്ട് കേട്ടോ റോസിലിഉൻ

    ReplyDelete
  32. അതെ അവിടെയാണ് ആ കഥയുടെ പരാജയം റോസിലി. കാരണം കുഴിച്ചുമൂടുവാന്‍ മാത്രം ആഴത്തില്‍ മെറീനയുടെ പ്രേമം അഗസ്റ്റിനെ സ്പര്‍ശിച്ചതായി കഥയില്‍ പരാമര്‍ശിക്കുന്നില്ല , അല്ലെങ്കില്‍ ആ പ്രേമാഴങ്ങള്‍ വായനക്കാരന് വായനയില്‍ ലഭിക്കുന്നില്ല അങ്ങിനെ ചിന്തിക്കുവാനായി ( പ്രതീകാത്മകമായി ) നന്ദി റോസിലി.

    ReplyDelete
  33. ജീവിതമുള്ള കഥ റോസിലിച്ചേച്ചി, നിശബ്ദവും ശുദ്ധവുമായ ഒരു പ്രണയം, അത് കഥക്ക് കൂടുതൽ മിഴിവേകി.
    ചിലർ അങ്ങനെയാണ്, എത്രത്തോളം വേദനിച്ചാലും അഹ്ലാദിച്ചാലും അത് മറ്റൊരാളെപ്പോലും കാണിക്കാതെ, അറിയിക്കാതെ മനസിലടക്കിപ്പിടിച്ച് ജീവിക്കുന്ന പ്രകൃതം
    കഥ ഇഷ്ടമായി... ആശംസകൾ...

    ReplyDelete
  34. വായന മുഷിയാതെ എഴുതിയ ഒരു നല്ല കഥ, ഈ കഥയിലെ പ്രമേയം ഒരു പ്രണയമാണ് എങ്കിലും അതിനേക്കാള്‍ മനസ്സു മുഴുവന്‍ സഞ്ചരിച്ചത് ആഗസ്റ്റിയുടെ കൂടെയാണു, ചില സ്ഥലങ്ങളില്‍ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു ഇതിലെ ചില കഥാപാത്രങ്ങള്‍, ചില പോരായ്മകള്‍ ഉണ്ടാവാം എന്നാല്‍ ഈ കഥ പരാജയമാണ് എന്ന് എനിക്കഭിപ്രായമില്ല.

    ReplyDelete
  35. നല്ല കഥ ..ഇഷ്ടായി റോസേ
    അഭിനന്ദനങ്ങള്‍.

    ReplyDelete
  36. ചില നഷ്ടപ്പെടലുകളുടെ നൊമ്പരം, അതെത്ര ആഴങ്ങളിലും സംസ്കരിക്കാനവില്ല. നല്ല അവതരണം.

    ReplyDelete
  37. Cheriya oru kadhayil ithrayadhikam jeevithaanubhavangal???
    I am at point Blank.... enikkariyilla enthokke parayanam ennu... Kuttikkaalam - Premam - Viraham - Vivaham - Nairashyam - Pratheekshakal - Maranam (ella vedanakaludeyum avasanam)!!!!
    Suspense undennu kaanikkaatha oru suspense (ennu paranjaal mathiyaakumo?)

    ReplyDelete
  38. കലാ കൌമുദി വാങ്ങിച്ച് ഈ കഥ വായിക്കണമെന്ന് വളരെ ആഗ്രഹിച്ചു ...അത് പറ്റിയില്ല .നന്നായി പറഞ്ഞിരിക്കുന്നു !എല്ലാ ആശംസകളും !

    ReplyDelete
  39. ഇത് വായിച്ചപ്പോൾ ഞാൻ ഈ ലോകം മറന്നു...
    പ്രയോഗിച്ച വാക്കുകളുടെ മായാജാലം

    അഭിനന്ദനങ്ങൾ റോസേ

    ReplyDelete
  40. നല്ല കഥ.
    അഭിനന്ദനങ്ങൾ, ചേച്ചീ!

    ReplyDelete
  41. കഥ ഇഷ്ടപ്പെട്ടു. ശിഹാബ് പറഞ്ഞതു പോലെ 'പുനരുത്ഥാനം' ഒരു കല്ലുകടിയായി അനുഭവപ്പെട്ടു..

    ReplyDelete
  42. എഴുതിയത് മനസിലാക്കാനും ഒരു കഴിവു വേണം ..
    എഴുതുന്നയാൾ എത്ര ശ്രമിച്ചാലും അത്രയ്ക്ക് താഴാനും സിമ്പിൾ ആക്കാനും പറ്റണം എന്നില്ല ..
    വായിക്കുന്നവരും കുറച്ചു ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു ..
    താങ്കളെപോലെ വലിയ കലാകാരെ കുറ്റം പറയാൻ ആർക്കാണ്‌ ഇതിൽ അർഹത ??
    എല്ലാവർക്കും ദൈവം ആ തിരിച്ചറിവ് നൽകട്ടെ ..ആശംസകൾ ..

    ReplyDelete
  43. വ്യത്യസ്തമായ ഒരു കഥാതന്തു ഭംഗിയായി വികസിപ്പിച്ചെടുത്തു.

    നാട്ടില്‍ ആയിരുന്നു. ലീവ് കഴിഞ്ഞു എത്തിയ ശേഷം വായിച്ച ഒരു നല്ല കഥ.. ആശംസകള്‍ റോസ്

    ReplyDelete
  44. കഥയുടെ ഇതിവൃത്തം വളരെ നന്നായിട്ടുണ്ട്. വളരെ ലളിതമായ രീതിയിൽ എഴുതിയിരിക്കുന്നത് കൊണ്ട് ആർക്കും പെട്ടന്ന് മനസിലാകും. ഞങ്ങളുടെ പ്രിയ കൂട്ടുകാരിക്ക് എന്റേയും എന്റെ കുടുംബത്തിന്റെയും അഭിനന്ദനങ്ങൾ

    ReplyDelete
  45. കഥയും നന്നായി.തലക്കെട്ടും നന്നായി.ഭാവുകങ്ങള്‍ .

    ReplyDelete
  46. കഥ, മനസ്സിൽ നിറക്കുന്ന നോവുകൾ തൊട്ടറിയുന്നു രോസാപ്പൂവേ ...

    അഭിനന്ദനങ്ങൾ ...!

    ReplyDelete
  47. നീണ്ടു പോയെങ്കിലും മനോഹരമായ കഥ. ആശംസകള്‍

    ReplyDelete
  48. കഥ എനിക്കിഷ്ടപെട്ടു. അഭിനന്ദനങ്ങള്‍.

    മരണം ഒരു നീണ്ട വേര്‍പാടാണ്. പക്ഷെ മരണാനന്തര ജീവിതം ഉണ്ടെന്നുള്ളതാണ് നമുടെ ജീവിതത്തിന് അര്‍ഥംനല്കുന്നത്.

    ഇന്ന് രാവിലെ എന്‍റെ അയല്‍പക്കത്ത് ഒരു ചെറുപ്പക്കാരി, പൂര്‍ണ്ണഗര്‍ഭിണി തന്‍റെ കടിഞ്ഞൂല്‍പ്രസവത്തിനിടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് മരണപ്പെട്ടു. അവളുടെ ഭര്‍ത്താവും, അവളുടെ സഹോദരിയും, ഭര്‍ത്താവും, അവളുടെ അമ്മയുടെ കൂടെ ഒരുവീട്ടിലാണ് അവര്‍ ജീവിച്ചിരുന്നത്. ആ വീട്ടിലെ താഴെയുള്ള മകളായിരുന്നു അവള്‍. ഒത്തിരിയൊത്തിരി സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഈ ആളുകളുടെ ഇടയില്‍നിന്നും അവള്‍മാത്രം..... ഇനിയും ജനിച്ചിട്ടില്ലാത്ത തന്‍റെ പിഞ്ചോമനയുമായ്..... അനശ്വരതയിലേക്ക് അപ്രത്യക്ഷയായി. :(

    ഓര്‍ക്കുംതോറും എനിക്ക് നല്ല ദുഖം തോന്നുന്നു.

    ReplyDelete
  49. എലിന വന്നപ്പോഴാണ് കഥക്ക് ഒഴുക്ക് കിട്ടിയതെന്ന് തോന്നി.വളരെ ലളിതമായി പറഞ്ഞിരിക്കുന്നു.അഭിനന്ദനങ്ങള്‍.

    ReplyDelete
  50. പ്രണയവും മരണവും ഒക്കെക്കൂടി ഞാനെന്ന രമണനെ പേടിപ്പെടുത്തുന്നു!
    ചേച്ചീടെ നല്ല കഥ ഇത് തന്നെ.

    ReplyDelete
  51. pala bloggukal ingane odichchu vayikkunna koottaththil kannil petta oru kadhayanu ith ....... pakshe enne pidichchiriththi kalanju
    nannayi ezhuthi manoharam aasamsakal

    ReplyDelete
  52. അഭിനന്ദങ്ങൾ

    സത്യം പറയട്ടെ, പുതുമയില്ലാത്ത കഥ. എനിക്ക് കഥ ഇഷ്ടമായില്ല. അതുകൊണ്ട് ഒട്ടും വായനാസുഖം കിട്ടിയില്ല. എന്നിട്ടും ഞാൻ മുഴുവൻ വായിച്ചു തീർത്തു, കാരണം, ഈ കഥാകാരിയുടെ മുമ്പുള്ള കഥകൾ എനിക്ക് മികച്ച വായനാനുഭവം നൽകിയിട്ടുണ്ടായിരുന്നു. ആരെക്കൊയോ എഴുതി വലിച്ചെറിഞ്ഞ ആശയവും, പദപ്രയോഗങ്ങളും വീണ്ടും എടുത്തു ഉപോയോഗിക്കുന്ന ഒരു പ്രതീതിയാണ് കഥയിൽ ഉടനീളമുള്ള സംഭാഷണ സകലങ്ങളിൽ നിന്ന് എനിക്ക് കിട്ടിയ വായനാനുഭവം.

    ReplyDelete
  53. കഥ നന്നായിരിക്കുന്നു.
    ആശംസകൾ..

    ReplyDelete
  54. ഒഴുക്കോടെ വായിച്ചു തീർത്തു..
    നല്ല കഥ. ആശംസകൾ!

    ReplyDelete
  55. വളരെ ഇഷ്ടപ്പെട്ടു ...

    ReplyDelete
  56. അഭിനന്ദനങ്ങൾ..
    മരണം..
    ആ ശുഭമുഹൂ൪ത്തത്തിലേക്കുള്ള കാത്തിരിപ്പി൯റെ സുഖം....
    നന്ദി..


    ReplyDelete
  57. പുതിയ രീതിയിലുള്ള എഴുത്ത് ഇഷ്ട്ടമായി.ജീവിച്ചിരുന്നപ്പോൾ തന്നെ കാമുകിയെ അടക്കിയതും, ആ പുനരുത്ഥാനവും ഏറെയിഷ്ട്ടമായി. കഥാന്ത്യവും ഏറെ ഹൃദ്യം.

    ReplyDelete
  58. നല്ല കഥ,,,,ചേച്ചിയുടെ കഥകള്‍ വീണ്ടും വീണ്ടും എന്നെ ഇങ്ങോട്ട് വരുത്തുന്നു,,,,

    ReplyDelete
  59. ezhutthinte shaili ,,,, vismayippikkunnu............valare nalla rachana.....
    .........aashamsakalode ..............................
    ....................................eessa

    ReplyDelete
  60. ഒരിക്കലും മരിക്കാത്ത പരിശുദ്ധ പ്രണയത്തിന്റെ ഒടുവിലെ രക്തസാക്ഷി അഗസ്റ്റിനു പ്രണാമം....

    കഥ മനോഹരം...

    ReplyDelete
  61. എവിടോ ഒരു കണ്‍ഫ്യൂഷൻ.. :( ഒന്നൂടെ വായിക്കാം :)

    ReplyDelete
  62. രണ്ട്‌ തവണ മെറീനയെ അടക്കിയതെന്തിനാന്ന് ആലോചിച്ച്‌ കൊണ്ട്‌ വായിച്ചു.വായന തീരാറായപ്പോൾ എനിക്ക്‌ മനസിലായി എന്റെ വായനാരീതിയുടെ കുഴപ്പമാണെന്ന്...

    നല്ല ഇഷ്ടായി ചേച്ചീ..പാവം ആഗസ്തി...
    (((ഒരു കുറ്റം പറഞ്ഞിട്ട്‌ പൊക്കോട്ടേ.അസൂയ കൊണ്ടാ. ആഗസ്തിക്ക്‌ മെറീനയൊടുള്ള വികാരവായ്പ്‌ എനിക്ക്‌ ശരിക്ക്‌ മനസിലായില്ല...)))

    ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍