ഷാ കഴിഞ്ഞ ദിവസവും എന്റെ വീട്ടില്‍ വന്നിട്ടുണ്ടായിരുന്നു. ക്രിസ്തുമസ് വിളക്കിനു കറണ്ട് കണക്ഷന്‍ കൊടുക്കുവാനായി.ഇവിടെ ആരുടെ വീട്ടിലും കറണ്ട് സംബന്ധിയായ ആവശ്യം വരുമ്പോള്‍ ഷാ ആണ് അത് ചെയ്തു കൊടുക്കാറുള്ളത്. കഴിഞ്ഞ ദസറ കാലത്താണ് ഷായെ ഞാന്‍ ആദ്യമായി കാണുന്നത് . ദാസറ ദിനങ്ങളില്‍ ഇവിടെയുള്ള കൊച്ചു ക്ഷേത്രത്തിലെ ദീപാലങ്കാരത്തിന്റെ മുഴുവന്‍ ചുമതലയും ഷാ ക്കായിരുന്നു. പിന്നീട് വന്ന ദീപാവലിയുടെ അലങ്കാരത്തിനു ചുക്കാന്‍ പിടിച്ചതും അയാള്‍ തന്നെ.
ഷാ എന്നത് അയാളുടെ ടൈറ്റില്‍ പേരാണ്.ടൈറ്റിലില്‍ നിന്നും ഞാന്‍ വിചാരിച്ചിരുന്നത് അയാള്‍ ബംഗാളി ആയിരിക്കും എന്നാണു. സാധരണ ബംഗാളികള്‍ക്കാണ് ഈ ടൈറ്റില്‍ നാമം കേട്ടിട്ടുള്ളത്. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഈദ് പെരുന്നാള്‍ ആയി.അന്നാണ് ഷാ എന്നെ അമ്പരപ്പിച്ചു കളഞ്ഞത്. ഈദിന്റെ അന്ന് ആരോ കോളിംഗ് ബെല്ല് അടിക്കുന്നത് കേട്ട് കതകു തുറന്ന ഞാന്‍ ഷായുടെ പുതിയ രൂപം കണ്ടു ശരിക്കും അതിശയിച്ചു. പരമ്പരാകൃത കാശ്മീരി മുസ്ലിം വേഷത്തില്‍,നല്ല തൂവെള്ള വേഷവും അതിനു മേലെ തിളങ്ങുന്ന നീല വെല്‍വറ്റു ഹാഫ് കോട്ടും സുന്ദരമായ രോമാതോപ്പിയും ധരിച്ചു കൈയ്യില്‍ മധുര പലഹാര പൊതിയുമായി നില്ക്കുന്നു.
“ഈദ് മുബാറക്ക് മാഡം”
കൈയ്യിലുള്ള പൊതി എന്റെ നേരെ നീട്ടിക്കൊണ്ടയാള്‍ പറഞ്ഞു.
“മുബാറക്ക്” ഇനിയും അമ്പരപ്പു മാറാത്ത ഞാന്‍ തിരിച്ചും പറഞ്ഞു.
കശ്മീരി മുസ്ലിങ്ങളുടെ യാതൊരു രൂപവും ഇല്ലാത്ത ഇയാള്‍..? ചിലപ്പോള്‍ വേറെ വല്ല സംസ്ഥാനക്കാരനായിരിക്കും.
ഞാന്‍ ഭര്ത്താവിനടുത്തു സംശയം ചോദിച്ചു .
“ഓ..അയാള്‍ ഈ നാട്ടുകാരന്‍ തന്നെ.” ശ്രീനഗറിനടുത്തുള്ള അയാളുടെ സ്ഥലവും പറഞ്ഞു തന്നു.
പിന്നീട് ഞാന്‍ ഷായെ കണ്ടപ്പോള്‍ അയാളുടെ മുഖം സൂക്ഷിച്ചു നോക്കി.കുറച്ചു പൊക്കം കുറവാണെന്നെ ഉള്ളു. ഇവിടത്തുകാരുടെ പോലെ നല്ല ഉയരവും ഉയര്ന്ന കവിളെല്ലും വല്ലാത്ത വെളുപ്പ് നിറവും ഇല്ലെങ്കിലും ഒരു കാശ്മീരി ലുക്കൊക്കെ ഞാന്‍ ആ മുഖത്ത് കണ്ടു പിടിച്ചു.
ഇവിടെയുള്ള മനുഷ്യര്ക്ക് പ്രത്യേകിച്ച് മുസ്ലീമുകള്‍ക്ക് കൂടുതലും ഒരു മധ്യേഷ്യന്‍ ച്ഛായയാണ്. മെലിഞ്ഞ ശരീരവും നീണ്ട മുഖവും ഉയര്ന്നു കവിളെല്ലുമൊക്കെയായി. കൊച്ചു കുട്ടികളാണെങ്കിലോ ചെമ്പന്‍ മുടിയും പൂച്ച കണ്ണുമൊക്കെയായി തനി വിദേശി കുഞ്ഞുങ്ങളെപ്പോലെ. ഇവിരെ നിരീക്ഷിച്ചതില്‍ നിന്ന്. എനിക്ക് തോന്നുന്നത് തുര്ക്കികള്‍ ഇന്ത്യയില്‍ വന്ന കാലത്തോ മറ്റോ വന്നവരായിരിക്കും എന്നാണു. ഹിന്ദുക്കള്ക്ക് വേറൊരു ച്ഛായ. അവര്ക്കും ഒരു ആര്യന്‍ ലുക്ക് തന്നെ. ചെമ്പന്‍ മുടി നല്ല നിറം പിന്നെ മുന്തിരിക്കണ്ണുകളും. പിന്നെയും കുറെപ്പേരുണ്ട് ഷായെപ്പോലെ ശരീര പ്രകൃതിയുള്ളവര്‍. അവര്ക്ക് ഭയങ്കര വെളുപ്പൊന്നും ഇല്ല. മല നിരകളില്‍ താമസിക്കുന്നവരുടെ ഒരു പ്രകൃതമാണ്.
പിന്നെയും കുറച്ചു നാള്‍ കഴിഞ്ഞു സിക്ക് കാരുടെ ആഘോഷ ദിനമായ ഗുരുപൂര്ണ്ണിമ വന്നു. അന്ന് ഗുരുദ്വാരയില്‍ പ്രത്യേക പ്രാര്ഥനയും ഭജനും ഒക്കെ ഉണ്ടാകും. കഴിഞ്ഞ വര്ഷങ്ങളിലെപ്പോലെ സുഹൃത്തുക്കളായ സര്ദാര്ജിമാര്‍ ഞങ്ങളെ ഈ വര്ഷവും ഗുരുദ്വാരയിലെ പ്രാര്ഥനക്കും അതിനു ശേഷമുള്ള “ലങ്കര്‍”( നേര്ച്ച സദ്യ)നും പങ്കെടുക്കുവാന്‍ ക്ഷണിച്ചു. ഈ ലങ്കറിനു ഒരു പ്രത്യേകതയുണ്ട്. അതിനു സഹായിക്കുന്നത് ഒരു പുണ്യ പ്രവൃത്തിയായാണ് കണക്കാക്കുന്നത്. യാതൊരു വലിപ്പ ചെറുപ്പവും നോക്കാതെ ജനങ്ങള്‍ ജോലി ചെയ്യുന്ന ഒരു സ്ഥലമാണ് ഗുരുദ്വാരകള്‍.. കുറേപ്പേര്‍ ഭക്ഷണം ഉണ്ടാക്കുന്ന ജോലി ഏറ്റെടുക്കും. മറ്റു ചിലര്‍ ഭക്ഷണം വിളമ്പുന്ന പ്ലേറ്റുകള്‍ കഴുകുന്ന ജോലിയിലായിരിക്കും. ചിലര്‍ വിളമ്പ് ജോലിയും. കുറേപ്പേര്‍ വരുന്നവരുടെ ചെരുപ്പുകള്‍ ശേഖരിച്ചു സൂക്ഷിച്ചു വെക്കും. ചിലപ്പോള്‍ അത് തുടച്ചു വൃത്തിയാക്കിയും വെച്ചിരിക്കും.
ഈ വര്ഷത്തെ ഗുരു പൂര്ണ്ണിമയും കിസ്തവാറിലെ മുസ്ലിം ദര്ഗയായ സിയരാള്‍-അസ്രാര്‍-ഉദ്-ദിന്‍ സാഹിബ് ല്‍ അടക്കംചെയ്തിരിക്കുന്ന ഷാ ഫരീദ്-ഉദ്-ദിന്‍ എന്ന പുണ്യാത്മാവിന്റെ ചരമ ദിനവും ഒരേ ദിവസമായിരുന്നു.( ആ പുണ്യാത്മാവിനെക്കുറിച്ച്-ഔറംഗസേബിന്റെ കാലത്ത് ബാഗ്ദാദില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന മത പ്രചാരകാനാണ് ഷാ ഫരീദ്-ഉദ്-ദിന്‍. രാജാ ജയ്സിംഗിന്റെ കാലത്ത് സ്വതന്ത്ര രാജ്യമായിരുന്ന കിഷ്തവാറില്‍ താമസമാക്കിയ അദ്ദേഹം മഞ്ഞു മൂടിയ മലകളിലൂടെയും കഠിനമായ ചുരങ്ങളിലൂടെയും സഞ്ചരിച്ച് പ്രവാചകന്റെ സന്ദേശം ജനങ്ങളില്‍ എത്തിച്ചു. ആ പുണ്യാത്മാവിന്റെ ഓര്മ്മക്കായി പണിത ഈ ദേവാലയം എല്ലാ മത വിശ്വാസികള്ക്കും ഒരു തീര്ഥാടന കേന്ദ്രമാണ്.)
ഷാ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ ഈ ദര്ഗയിലും അന്ന് പോയി. അവിടെയും നേര്ച്ച സദ്യവും മറ്റു കാര്യങ്ങളും ഒക്കെയുണ്ട്. അവിടെയുള്ളവര്‍ ദര്ഗയിലെ ബിരിയാണി കഴിക്കാന്‍ ക്ഷണിച്ചെങ്കിലും അയല്പക്കക്കാരനായ ജക്താര്‍ സിങ്ങിനോട് ഗുരുദ്വാരയില്‍ നിന്നും ഭക്ഷണം കഴിക്കാം എന്ന് സമ്മതിച്ചതിനാല്‍ ഞങ്ങള്‍ അത് സ്നേഹപൂര്‍വം നിരസിച്ചു. ഒരറ്റത്ത് കെട്ടിയിട്ടുള്ള സ്റ്റേജില്‍ പണ്ഡിതന്മാരെപ്പോലെ വേഷം ധരിച്ചവര്‍ ഉറുദുവില്‍ ഗാനങ്ങള്‍ പാടുന്നു. മരിച്ച പുണ്യാത്മാവിനെക്കുറിച്ചായിരിക്കാം. ഭാഷ അറിയാത്തത് കൊണ്ടു എനിക്ക് ഒന്നും മനസ്സിലായില്ല. ഷായെ ആ കൂട്ടത്തിലെങ്ങും കണ്ടതുമില്ല. ഞങ്ങള്‍ സമയം കളയാതെ ഗുരുദ്വാരയിലേക്ക് പോയി.
ഗുരുദ്വാരയില്‍ പോകുന്നത് എനിക്ക് സന്തോഷമുള്ള ഒരു കാര്യമാണ്.കാരണം അതിനു ഞാന്‍ പോകാറുള്ള പള്ളിയുടെ ഒരു അന്തരീക്ഷമാണ്. പള്ളികളിലെപ്പോലെ സ്ത്രീകളും പുരുഷന്മാരും ഹാളിന്റെ ഓരോ വശത്തായി ഇരിക്കും നടുവില്‍ ഗുരു വചനങ്ങളുടെ ഗ്രന്ഥമായ "ഗുരുഗ്രന്ഥ സാഹിബ്" അതി പാവനമായി വെച്ചിട്ടുണ്ടാകും. അതിനെ വെഞ്ചാമരം പോലുള്ള വിശറി വീശുന്ന ആളുകള്‍.. ഒരറ്റത്ത് ഗായക സംഘം സംഗീത ഉപകരണങ്ങളുമായി ഭജനുകള്‍ പാടുന്നുണ്ടാകും. എല്ലാ മനുഷ്യരും തല മറച്ചേ ഗുരുദ്വാരയില്‍ പ്രവേശിക്കുവാന്‍ പാടുള്ളൂ. ഒരു ചെറിയ തൂവാല കൊണ്ടെങ്കിലും തല മറച്ചിരിക്കണം നേര്ച്ച സദ്യ നടക്കുന്നത് അതിനോടു ചേര്ന്നുള്ള ഹാളിലായിരിക്കും.അപ്പോഴും നമ്മള്‍ തല മൂടിയിരിക്കണം.തലയിലൂടെ ഇട്ടിരിക്കുന്ന ദുപ്പട്ട ഭക്ഷണം കഴിക്കുന്നതിനിടെ തലയില്‍ നിന്നും മാറിപ്പോയാലും അവര്‍ വന്നു നമ്മുടെ ചെവിയില്‍ സ്വകാര്യമായി പറയും.”മേഡം ജി..ദുപ്പട്ട ഠിക്ക് കര്‍ ദോ..”. ഇവിടെയുള്ള അമ്പലങ്ങളിലും ഞാന്‍ പോകാറുണ്ട്. പക്ഷെ അമ്പലത്തിനുള്ളില്‍ എനിക്കാകെ പരിഭ്രമമാണ്.ആരതി ചെയ്യാനൊന്നും അറിയാതെ ഞാന്‍ ഒരു മൂലയില്‍ മാറി നില്ക്കു കയേ ഉള്ളു. പ്രസാദം തരുമ്പോള്‍ എന്ത് ചെയ്യണം എന്നെല്ലാം മറ്റുള്ളവര്‍ ചെയ്യുന്നത് നോക്കി ചെയ്യേണ്ടി വരും.
ഗുരുദ്വാരയിലെ പ്രാര്ത്ഥ്ന കഴിഞ്ഞു ഞങ്ങള്‍ ലങ്കര്‍ കഴിക്കാന്‍ ഇരുന്നു. ലങ്കറിനു അത്ര വലിയ വിഭവങ്ങളൊന്നും കാണാറില്ല.ചപ്പാത്തി പരിപ്പ് കറി,ഒരു പച്ചക്കറി. പിന്നെ സാലഡ്. നിലത്തിരുന്നാണ് എല്ലാവരും കഴിക്കേണ്ടത്. ചപ്പാത്തിയും കറികളും എല്ലാം “ജീ..പ്രസാദ്...”എന്ന് പറഞ്ഞാണ് വിളമ്പുക. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ‘പ്രസാദ്..” എന്ന് പറഞ്ഞു ചപ്പാത്തി വിളമ്പാന്‍ വന്ന ആളെക്കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു. തല ഒരു തൂവലകൊണ്ടു മറച്ച ഷാ ആയിരുന്നു അത്.
“നീ..ദര്ഗ.യില്‍ പോയില്ലേ ഷാ...?ഞങ്ങള്‍ അവിടെ പോയിട്ടാണ് വരുന്നത്. നിന്നെ അവിടെയെങ്ങും കണ്ടില്ലല്ലോ..?’എന്ന എന്റെ ഭര്ത്താവിന്റെ ചോദ്യത്തിന്,
“ഞാന്‍ അവിടെ നിന്നും വേഗം നേര്‍ച്ച കഴിച്ചിട്ട് ഇങ്ങു പോന്നു. ഇവിടെ ലങ്കറിനും കൂടണമല്ലോ” എന്നയാള്‍ മറുപടി പറഞ്ഞു.
ഈ മറുപടി എന്നെ സ്തംഭിപ്പിച്ചു കളഞ്ഞു. ഒരു മുസല്‍മാന്‍ തന്റെ സമുദായത്തിന്റെ ഒരു പ്രധാനപ്പെട്ട ദിവസം ഒരു സിക്കു ഗുരുദ്വാരയില്‍ ലങ്കറില്‍ സഹായിക്കുക..ഒരു യഥാര്ത്ഥ മനുഷ്യനെയാണ് ഞാന്‍ കണ്ടത്. ദൈവത്തിനു പ്രിയപ്പെട്ട ഒരാളെ. മത തീവ്രവാദം ഒരു സംസ്ഥാനത്തെ നശിപ്പിച്ച ഇടത്തു നിന്നും ഉള്ള ഒരാള്‍.. ഒരു രാജ്യത്തിന്റെ സൈന്യത്തിന്റെ നല്ലൊരു ഭാഗവും ഈ തീവ്രവാദം കാരണം വിന്യസിക്കപ്പെട്ടിട്ടുള്ള സംസ്ഥാനത്ത് നിന്നുമുള്ളവന്‍. അമ്പലങ്ങളിലും ഗുരുദ്വാരയിലും സജീവ സാനിധ്യമായി സഹായിക്കുന്ന ഷാ. എന്തിനാണ് എന്റേത് ശ്രേഷ്ടം എന്ന് പറഞ്ഞു നമ്മള്‍ തമ്മിലടിക്കുന്നത്...? വാചക കസര്ത്തുകള്‍ നടത്തുന്നത്...? തീര്ഥാടനങ്ങള്‍ നടത്തുന്നത്..?
തീവ്രവാദം മൂലം തങ്ങളുടെ സംസ്ഥാനം നശിച്ചു പോയതില്‍ ദുഖിക്കുന്നവരാണ് കാശ്മീരില്‍ ഏറെയും. മുഖ്യ സാമ്പത്തിക സ്രോതസ്സായ ടൂറിസം നിന്ന് പോയത് മൂലം പട്ടിണി അനുഭവിക്കുന്നവര്‍. ഒരു വര്ഷമായി ടൂറിസം പുനരാംഭിച്ചു എന്നതില്‍ ആശ്വാസം കൊള്ളുന്നവര്‍. എന്നാല്‍ ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ ജയിക്കുമ്പോള്‍ ആര്പ്പ് വിളിച്ചു പടക്കം പൊട്ടിക്കുന്ന ഒരു സമൂഹവും ഇവിടെയുണ്ട്. അങ്ങനെയുള്ള ഒരിടത്താണ് ഷായെ പോലുള്ളവരുടെ മഹത്വം നാം തിരിച്ചറിയുന്നത്.
കഴിഞ്ഞ ദിവസം ഞാന്‍ ഭര്ത്താവിനോട് ചോദിച്ചു. “നമ്മുടെ ഷായുടെ മുഴുവന്‍ പേര്‍ എന്താ?” വേറെന്തോ ചെയ്തിരുന്ന അദ്ദേഹം ഞാന്‍ ചോദിച്ചത് ശ്രദ്ധിച്ചിരുന്നില്ല. ഒരു നിമിഷം കഴിഞ്ഞ ശേഷം അദ്ദേഹം എന്നോടു ചോദിച്ചു.
“എന്താ..നീ ഇപ്പോള്‍ എന്നോടു ചോദിച്ചത്..?ഞാന്‍ കേട്ടില്ലല്ലോ...?”
ഞാന്‍ പെട്ടെന്ന് പറഞ്ഞു “ഇല്ല...ഒന്നുമില്ല...ഒന്നുമില്ല.”
അതെ,എനിക്കറിയേണ്ട ഷായുടെ മുഴുവന്‍ പേര്‍ എന്തെന്ന്. ചിലപ്പോള്‍ അഹമ്മദ് ഷാ എന്നോ അമീര്‍ ഷാ എന്നോ ആയിരിക്കും.എനിക്കയാള്‍ ഷാ ആണ്. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. അയാള്‍ ഒരു മനുഷ്യനാണ്. ദൈവത്തിനു വേണ്ടപ്പെട്ടവനാണ്. അതെനിക്കുറപ്പുണ്ട്. എനിക്ക് അത്രയും അറിഞ്ഞാല്‍ മതി. ഈ പുതു വല്സത്തില്‍ എനിക്ക് മറ്റാരെക്കുറിച്ചും ചിന്തിക്കാനില്ല എഴുതാനില്ല. പറയാനുമില്ല.. എല്ലാവര്ക്കും പുതുവല്‍സര ആശംസകള്‍

നല്ല മനുഷ്യരുടെ നല്ല ഓര്‍മ്മകള്‍ - നവവത്സരാശംസകള്‍
ReplyDeleteഷായെപ്പോലുള്ള ഒരാൾ, അതും കാഷ്മീറിൽ. ഈ പോസ്റ്റ് മതങ്ങൾക്കുമുകളിൽ മനുഷ്യനെ പ്രതിഷ്ഠിക്കുന്നു. നല്ല നിരീക്ഷണങ്ങളും ഇതിലുണ്ട്. നവവത്സരാശംസകൾ!
ReplyDeleteനല്ല മനുഷ്യനായിത്തീരുകയാണ് ഏറ്റവും വലിയ ധര്‍മ്മം. നല്ല വ്യക്തികള്‍ മനുഷ്യര്‍ക്കും ദൈവത്തിനും പ്രിയപ്പെട്ടവരായിത്തീരുന്നു.
ReplyDeleteനവവത്സരാശംസകള്‍
This comment has been removed by the author.
ReplyDeleteഅതെ.. ചിലമനുഷ്യര്‍ അങ്ങനെയാണ്..
ReplyDeleteഒരുപേരു കൊണ്ട് അവരെ ഒരു കളത്തില്‍ നിര്‍ത്താമെങ്കിലും
പ്രവൃത്തി കൊണ്ട് അവരെ ഒന്നിലും തളച്ചിടാനാവില്ല..
കാരണം അവര്‍ക്കത് പ്രകടനമല്ല..ചര്യയാണ്..
വിശക്കുന്നവന് ഭക്ഷണം കൊടുക്കുമ്പോഴും
ദാഹിക്കുന്നവനു പാനപാത്രം നീട്ടുമ്പോഴും
അപ്പുറവും ഇപ്പുറവുമുള്ളവരുടെ പേര് ഒന്നു തന്നെ..
മനുഷ്യന്‍...............
ദൈവത്തിനു വേണ്ടപ്പെട്ടവരുമവര്‍തന്നെ..!
നവവത്സരാശംസകള്‍
ഈ ലോകത്തില്‍ ഇങ്ങിനെ എത്ര എത്ര നല്ല മനുഷ്യര്‍....
ReplyDeleteഎല്ലാവര്ക്കും നന്മകള്‍ മാത്രം ഭവിക്കട്ടെ..!
ഇന്നത്തെ ഭ്രാന്തന്‍ സമൂഹത്തിനു മുന്നില്‍ മാതൃകയാക്കാവുന്ന മനുഷ്യന്‍..
ReplyDeleteമുംബയില്‍ ഷാ എന്ന പേര് ഗുജറാത്തികളില്‍ ആണ് കൂടുതല്‍ ....
നല്ലെഴുത്ത് ... പുതുവത്സരാശംസകള്‍
നന്മ നിറഞ്ഞ നോട്ട്. മനുഷ്യ ധർമ്മം പുലരട്ടെ. മാതൃകായോഗ്യരായവരെ ആരും അറിയപ്പെടാതെ നോക്കുന്നു.
ReplyDeleteഷാ യുടെ പാതയവട്ടെ നമ്മുടെ പുതു വത്സര പ്രതിട്ഞ്ഞ ....
ReplyDeleteനന്മയുടെ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ പുതുവത്സരാശംസകള്‍...
അതെ നല്ലൊരു 'മനുഷ്യനെ'പ്പറ്റി എഴുതനായല്ലോ .അതും മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയാത്ത ഇക്കാലത്ത് .നന്നായി കുട്ടീ .ആശംസകള്‍ !കൂടെ നല്ലൊരു നാളേക്കായി പ്രാര്‍ഥിക്കുന്നു.പുതുവത്സരാശംസകള്‍!
ReplyDeleteപലപ്പോഴും 'ഷാ'യുടേത് പോലുള്ള നല്ല മനുഷ്യരെ ക്രൂശിക്കാനും തെറ്റിദ്ധരിക്കാനുമാണ് സമൂഹത്തിന് കൂടുതല്‍ താല്പര്യം എന്ന് തോന്നാറുണ്ട്.
ReplyDeleteപുതുവര്‍ഷത്തില്‍ എന്തുകൊണ്ടും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ട ഒരു വിഷയം ഓര്‍മ്മിപ്പിച്ചത് കൂടുതല്‍ ഉചിതമായി.
പുതുവത്സരാശംസകള്‍.
എല്ലാവരെയും തുല്യരായി കാണാന്‍ കഴിയുന്ന
ReplyDeleteഒരു പുതിയ പ്രഭാതമാകട്ടെ 2012
നല്ല എഴുത്ത് ആശംസകള്‍
കശ്മീരികളായ ഒരുപാട് സുഹൃത്തുക്കളെനിക്കുണ്ട്. എല്ലാവരിലും തന്നെ ഞാന്‍ ഒന്നല്ലെങ്കില്‍ മറ്റൊരു നന്മ കണ്ടിട്ടുമുണ്ട്. ശാന്തരും സാധുക്കളുമായ ഇവര്‍ക്കെങ്ങനെ തീവ്രവാദികളും തോക്കുധാരികളുമാകാന്‍ സാധിക്കുന്നുവെന്നു ഞാനത്ഭുതപ്പെട്ടിട്ടുണ്ട്. അബ്ദുല്‍ റഹ്മാന്‍ വാര്‍, അര്‍ഷദ് മുദ്ദസിര്‍, ആദിബ് ഡാര്‍, അബ്ദുല്‍ മാജിദ് കാസി.. അങ്ങനെ എത്രയെത്ര പേര്‍! അക്കൂട്ടത്തിലെക്കിതാ റോസാപൂവിന്‍റെ വക ഒരു ഷായും. കഷമീറിനെക്കുറിച്ച് പറയുമ്പോഴെല്ലാം ഉദ്ധരിക്കാറുള്ള ഫാര്‍സി കവിതാ ശകലം ഞാനും ഇവിടെ പകര്‍ത്തട്ടെ, അഗര്‍ ഫിര്‍ദൌസ് ബറൂയെ സമീന്‍ അസ്ത്, ഹമീ അസ്തോ ഹമീ അസ്തോ ഹമീ അസ്ത്.( ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍...) ആ നല്ല കാലം തിരിച്ചു വരട്ടെ എന്നാശംസിക്കുന്നു.
ReplyDeleteയഥാര്ത്ഥ മനുഷ്യനെയാണ് ഞാന്‍ കണ്ടത്. ദൈവത്തിനു പ്രിയപ്പെട്ട ഒരാളെ.
ReplyDeleteനന്മകള്‍ വരട്ടെ .. ആശംസകള്‍
ഇത് സ്വന്തം അനുഭവക്കുറിപ്പാണെന്ന് മനസിലാവുന്നു....
ReplyDeleteകാഷ്മീരിനെയും അവിടുത്തെ മനുഷ്യരെയും കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്... സ്വന്തം അനുഭവമണ്ഡലത്തില്‍ നിന്നുള്ള ഈ കുറിപ്പ് കൂടുത്ല്‍ വായിക്കപ്പെടുന്ന രീതിയില്‍ പ്രിന്റ് മാധ്യമങ്ങളിലൂടെയും അവതരിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു... കാരണം ഒരു പ്രദേശത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റുന്നതിലുപരി , തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യന്‍ തന്റെ ജീവിതം കൊണ്ട് കാണിച്ചുകൊടുക്കുന്ന നന്മയുടെ സന്ദേശവും ഇവിടെ നന്നായി പറഞ്ഞിരിക്കുന്നു...
മതം മനുഷ്യനെ നന്നാക്കനുല്ലതാ ..ഒരു മനുഷ്യന്റെ നന്മ ആ മനുഷ്യന്റെ പ്രവര്‍ത്തിയിലും പ്രതിഫലിക്കും ...അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര് നിറച്ചു ഉണ്നുന്നവന്‍ എന്നില്‍ പെട്ടവനല്ല ന്നു പഠിപ്പിക്കുന്ന ഒരു മതത്തിന്റെ അനുയായിക്ക് ഇങ്ങിനെയെ കഴിയു ...ചിലര്‍ അപവാദ മായിട്ടുന്ടെന്കിലും ..
ReplyDeleteഒരു യഥാര്ത്ഥ മനുഷ്യനെയാണ് ഞാന്‍ കണ്ടത്. ദൈവത്തിനു പ്രിയപ്പെട്ട ഒരാളെ. മത തീവ്രവാദം ഒരു സംസ്ഥാനത്തെ നശിപ്പിച്ച ഇടത്തു നിന്നും ഉള്ള ഒരാള്‍....!
ReplyDeleteനന്മയുടെ പ്രതീകമായി ഒരു നല്ല മനുഷ്യനെ ഈ പുതുവർഷത്തിൽ കണികണ്ടതിൽ സന്തോഷം കേട്ടൊ റോസ്
മനുഷ്യരിലെ നന്മയെ നശിപ്പിക്കുന്നത് മതാധികാരികളും രാഷ്ട്രീയക്കാരും അതിലേറെ സ്വന്തബന്ധങ്ങളുമാണ്. ഷായെപ്പോലുള്ളവരും ഇവിടെ ജീവിക്കുന്നു.. നല്ലത് തന്നെ..
ReplyDeleteശെരിക്കും അത്ഭുതം തോന്നുന്നു അല്ലെ റോസ്... നന്മ വറ്റിപ്പോയിട്ടില്ലാത്ത മനുഷ്യരും ഉണ്ട് ലോകത്ത് എന്ന് വീണ്ടും ആവര്‍ത്തിക്കുന്നു ഈ എഴുത്ത്...
ReplyDeleteപുതുവല്‍സരാശംസകള്‍ ...
ആദ്യമായി പുതു വത്സരാശംസകള്‍..ഷായെപ്പോലെ സുഗന്ധം പരത്തുന്ന നല്ല വ്യക്തിത്വങ്ങളെ ആണ് ഇന്ന് നമ്മുടെ രാജ്യത്തിന് ആവശ്യം..ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്നവനെ, നല്ല മനുഷ്യന്‍ ആവാന്‍ കഴിയൂ..
ReplyDeleteകുറച്ചു നല്ല മനുഷ്യർ..
ReplyDeleteഅവരെക്കുറിച്ച് കൂടുതലെഴുതൂ. ആശംസകൾ.
"യാതൊരു വലിപ്പ ചെറുപ്പവും നോക്കാതെ ജനങ്ങള്‍ ജോലി ചെയ്യുന്ന ഒരു സ്ഥലമാണ് ഗുരുദ്വാരകള്‍."
ReplyDeleteഅതെ അത് തന്നെയാണ് ഗുരുദ്വാരകളുടെ പ്രയത്യേകത .. !
ഷാ എന്നത് പൊതുവില്‍ സൌരാഷ്ട്രിയന്‍ ഗോത്ര നാമമാണ് ..ഇപ്പോഴത്തെ പാര്‍സികളും പണ്ട് മതം മാരിയവരും സൌരാഷ്ട്രരും അല്ലാം ഇപ്പോഴും ആ ടൈറ്റില്‍ വിടുന്ന പ്രശ്നമില്ല !
ReplyDeleteഅവിടെ ഇപ്പൊ തണുപ്പ് എത്രയാ..?
മത സൌഹാര്‍ദ്ദത്തിന്‌റെ ജീവിച്ചിരിക്കുന്ന ബിംബമായി ഷായെ കണക്കാക്കാം. ഇത്തരത്തിലുള്ള ആളുകളും നമ്മുടെ നാട്ടില്‍ ജീവിക്കുന്നുണ്‌ട് എന്നുള്ളത് ഭാരതത്തിന്‌റെ മതേതരത്വം അരക്കിട്ടുറപ്പിക്കുമെന്നതിന് തെളിവാണ്. വിശദമായ വിവരണത്തിനും, അതി ഭാവുകത്വങ്ങള്‍ കലരാത്ത എഴുത്തിനും അഭിനന്ദനങ്ങള്‍ !, ആശംസകള്‍
ReplyDelete“ദൈവത്തിനു വേണ്ടപ്പെട്ടവന്‍ “ പുതുവത്സരത്തില്‍ സമര്‍പ്പിച്ച ഒരു സമ്മാനമായി കൈപ്പറ്റുന്നൂ..നന്ദി ഈ പങ്കുവെയ്ക്കലിന്‍..!
ReplyDeleteകൂടെ ന്റ്റെ പുതുവത്സരാശംസകളും...!
മനുഷ്യ നന്മയെ വരച്ചു കാട്ടുന്ന ഒരു പോസ്റ്റ്.
ReplyDeleteഅനുഭവക്കുറിപ്പ് എന്ന് തന്നെ കരുതുന്നു.(ലേബല്‍ കണ്ടില്ല)
നന്മയുള്ള മനുഷ്യര്‍...
ReplyDeleteനന്മ നിറഞ്ഞ ഒരു പോസ്റ്റ്
പുതുവര്‍ഷരാശംസകള്‍..
വായനക്ക് നന്ദി,
ReplyDeleteകാര്ന്നോര്‍,ശ്രീനാഥന്‍ മാഷ്,
അക്ബര്‍,നൌഷാദ് അകമ്പടം,
നൌഷാദ് കൂടരഞ്ഞി.വേണുഗോപാല്‍,
ജെഫു,ഖാദു,മുഹമ്മദു കുട്ടി,
റാംജി,റഷീദ്,ആരിഫ്,റഷീദ് പുന്നശേരി,
പ്രദീപ് കുമാര്‍,മുരളീ മുകുന്ദന്‍,
മനോരാജ്,മഞ്ജു മനോജ്,
ഷാനവാസ്,സാബു,ചെത്തു വാസു,
മൊഹിയുദ്ദീന്‍,വര്‍ഷിണി വിനോദിനി,ഇസ്മൈല്‍ ചെമ്മാട്,
വെല്ലെജ് മാന്‍.
നൌഷാദ് അകമ്പാടം താങ്കള്‍ പറഞ്ഞത് ശരിയാണ് ഷാ ക്ക് ഇതൊരു പ്രകടനമേ അല്ല.ചര്യ തന്നെയാണ്.ഒരിക്കലും പ്രകടനത്തിന് വേണ്ടിയല്ല അയാള്‍ ഇതൊക്കെ ചെയ്യുന്നത്.വളരെ പതിഞ്ഞ സ്വരത്തില്‍ കുറച്ചു മാത്രം സംസാരിക്കുന്ന ഒരു മനുഷ്യന്‍.ഞാന്‍ അയാളെക്കുറിച്ച് എഴുതിയത് പോലും അയാള്‍ക്കറിയില്ല.ബ്ലോഗ് എന്ന് വെച്ചാല്‍ എന്താനെന്നൊക്കെ അയാളോട് പറയേണ്ടി വരും.
ഇയാളെപ്പറ്റി എഴുതാന്‍ ഗുരു പൂര്‍ണ്ണിമ കഴിഞ ഉടനെ ഞാന്‍ ആലോചിച്ചതാണ് ഒരു ഫോഴ്സില്‍ ജോലി ചെയ്യുന്ന ആളല്ലേ ഐടെന്റിറ്റി വെളിപ്പയൂത്തെണ്ട എന്ന് വിചാരിച്ചു മടിച്ചു. പിന്നെ എനിക്ക് തോന്നി ഇയാളെപ്പറ്റി എഴുതിയില്ലെങ്കില്‍ എനിക്ക് എന്റെ എഴുത്തിനോട് നീതി പുലര്‍ത്താനാവില്ല എന്ന്.കാണുമ്പോഴൊക്കെ നമസ്തേ മേഡം എന്നയാള്‍ പറയുമ്പോള്‍ ഞാന്‍ തിരിച്ചു നമസ്തേ പറയുന്നത് മനസ്സ് കൊണ്ടു ആ കാലില്‍ തൊട്ടു നമസ്കരിച്ചു കൊണ്ടാണ്.
വേണുഗോപാല്‍. ഷാ എന്നത് കാശ്മീരി മുസ്ലിങ്ങള്‍ക്കും ടൈറ്റില്‍ ഉണ്ടെന്നു മനസ്സിലായില്ലേ.
പ്രദീപ് കുമാര്‍,വിഷയം പ്രാധാന്യം ഉള്ളതെങ്കിലും പ്രിന്‍റ് മീഡിയക്ക് അയക്കാന്‍ മാത്രം ഈ എഴുത്ത് അത്ര നന്നാണോ.ഞാന്‍ തിരക്ക് പിടിച്ചു എഴുതിയതാണിത്
ചെത്തു വാസു, നല്ല തണുപ്പ് തന്നെ. മിനിമം ചൂടു മൈനസ് മൂന്നും നാലും ഒക്കെയാണ് .
ഇസ്മൈല്‍ അനുഭവം തന്നെ ഒട്ടും നിറം ചേര്‍ക്കാതെ എഴുതിയത്.ലേബല്‍ ചേര്‍ക്കാന്‍ മറന്നതാണ്.ചേര്‍ക്കാം.
ഈ കളങ്കതയില്‍ ഇത്തരം എഴുതുകള്‍ വായിക്കുമ്പോഴെങ്കിലും ഒരു സമധാനം........
ReplyDeleteനാളെ ഇനി അരാണവൊ തീവ്രവാധിയാക്കുന്നത്.........അതും കാത്തിരിക്കുന്ന ഇന്ത്യ
കാശ്മീരിലും ഇറാക്കിലും അഫ്ഗാനിലും എന്ന് വേണ്ടാ ലോകത്ത് മുഴുവന്‍ മനസ്സില്‍ നന്മ കാത്തു സൂക്ഷിക്കുന്നവര്‍ ഉള്ളത് കൊണ്ട് മാത്രമാണ് നാം ഇപ്പോഴും ജീവിച്ചിരിക്കുന്നത് .നന്മ തിരിച്ചരിയനമെങ്കിലും നല്ല മനസ്സ് വേണം .റോസാപ്പൂക്കള്‍ക്ക് അതുണ്ട് .എല്ലാവര്‍ക്കും നന്മ വരട്ടെ .സമൃദ്ധി നിറഞ്ഞ പുതു വര്ഷം നേരുന്നു .........
ReplyDeleteജാതി-മത വേര്‍തിരിവുകള്‍ക്കിടയില്‍ ഇത്തരം കച്ചിത്തുരുമ്പുകള്‍ എവിടെയും കാണാം.
ReplyDeleteവളരെ മനോഹരമായ അവതരണം.
മനസ്സിലെ നന്മ പ്രവർത്തിയിൽ വ്യക്തമാകും എന്നതു തീർച്ച
ReplyDeleteഇത്തരം ഷാ മാരാവട്ടെ നമ്മുടെ റോൾമോഡൽ
ചിന്തനീയമായ സന്ദേശങ്ങള്‍, ആ നാടിനെക്കുറിച്ചുള്ള വിവരണം, അറിയാത്ത ഒരുപാടുകാര്യങ്ങള്‍ വിവരിച്ചതിന് നന്ദി. മതസൌഹാര്ടം, മനുഷ്യനന്മ ഇതൊക്കെ ഉള്ളില്‍നിന്നുടലെടുത്ത അറിവില്‍നിന്ന് (ജ്ഞാനം)വരുന്നതാണ്. കണ്ണടച്ചു പ്രാര്‍ത്ഥിക്കുന്ന എല്ലാ മതസ്ഥരുടെയും ഉള്ളില്‍ തെളിയുന്ന ദൈവത്തിന് ഒരേ മുഖമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെയാണ് സമീപകാലത്ത് ഇത്രയൊക്കെ പുകിലുണ്ടാക്കിയിട്ടും "യേശുദാസ്" " എന്ന വ്യക്തിത്വത്തെ നിന്ദിക്കാന്‍ മനസ് അനുവദിക്കാത്തത്. ആശംസകള്‍!
ReplyDeleteI could see 'Shaa' thru your words. Great exprnc ..
ReplyDeleteഎന്റെ റോസാപ്പൂവേ....ഇതു വായിയ്ക്കാൻ വൈകിയല്ലോ.
ReplyDeleteഒരിയ്ക്കലും കളവ് പറഞ്ഞിട്ടില്ലാത്ത ആരേയും ചതിച്ചിട്ടില്ലാത്ത ഒരു പ്രകടനവും അറിഞ്ഞു കൂടാത്ത ഇതു പോലെയുള്ള ഒരുപാട് മനുഷ്യരെ ഓർമ്മിയ്ക്കാത്തവർ തിന്മയുള്ള മനസ്സുകളെ കുറിച്ച് ഓർമ്മിച്ച് ഓർമ്മിച്ച് തിന്മയെ ചിരഞ്ജീവിയാക്കും....എന്നിട്ട് തിന്മ മാത്രമേയുള്ളൂ എന്നു പറയും.......
നന്നായി എഴുതി. നല്ലൊരു പുതു വത്സരം നേരുന്നു.
മഞ്ഞണിഞ്ഞ കാശ്മീരില്‍ തണുത്തു വിറച് ഇരിക്കുന്നു എന്നറിഞ്ഞു
ReplyDeleteആശംസകള്‍.റോസ് ലി ചേച്ചി.
ഈശ്വരന്‍ ജീവിക്കുന്നത് ഇങ്ങിനെ നന്മയുള്ള മനസ്സുകളിലാണ്‍.., നന്നായെഴുതി.. കാശ്മീരിനെ കുറിച്ചുള്ള ഒരു ചെറുചിത്രവും ലഭിച്ചു.. വൈകിയെങ്കിലും നവവത്സരാശംസകള്‍ ചേച്ചീ..
ReplyDeleteവായനക്ക് നന്ദി
ReplyDeleteഷാജു,സിയഫ്,ഷുക്കൂര്‍,കുതറ ഹാസിം,ജോസ്‌ലെറ്റ്,ഒക്കെ കോട്ടക്കല്‍,ഫാറൂക്കി,എച്ചുമുകുട്ടി,ഇലഞ്ഞി പൂക്കള്‍
കൊള്ളാം!!!!!!!!! എന്റെ കവിത ഒന്നു വായിക്കൂ.
ReplyDeletenama niranja post..... bhavukangal..........
ReplyDeleteറോസാപ്പൂക്കളെ നല്ല എഴുത്ത്. അനുഭവമായിരിക്കും അല്ലേ...ഇങ്ങനെയും ഉണ്ട് മുസല്‍മാന്‍. പുതുവത്സരാശംസകള്‍
ReplyDeleteNice & Thanks - Please Follow My blog Too.
ReplyDeleteA to Z latest JBD General knowledge information Portal - www.bharathibtech.com
Free Classified- www.classiindia.com
No 1 indian job site - www.jobsworld4you.com
നല്ല മനുഷ്യർ വാഴ്ത്തപ്പെടട്ടെ.
ReplyDeleteഇപ്പോഴാണു ഞാനിതിലേ വരുന്നത്...
ReplyDeleteകുറേ വൈകിപ്പോയി എന്നു തോന്നുന്നു ഇപ്പോൾ.
വായിച്ചു തുടങ്ങിയ “ ദൈവത്തിനു വേണ്ടപ്പെട്ടവൻ..” - നല്ലൊരു എഴുത്തു രീതിആയി തോന്നി റോസിനു സ്വന്തമായുള്ള ഒരു രീതി.....നന്നായിതുടരട്ടെ..ആശംസകൾ..
നന്നായി എഴുതി, വായിക്കാന്‍ വൈകി- :)
ReplyDeleteവൈകിയ പുതുവത്സരാശംസകള്‍..
നന്നായിരിക്കുന്നു...അഭിനന്ദനങ്ങള്‍
ReplyDeleteജാതിക്കും, മതത്തിനും ഉപരിയായി മനുഷ്യരെ സ്നേഹിക്കുന്നവരെയാണ് ഇന്ന് ഇന്ത്യക്കും കാഷ്മീരിനും ആവശ്യം. വിരലിലെണ്ണാവുന്ന തീവ്രവാദ ചിന്താഗതിക്കാരെക്കാള്‍, നമുക്കും ചുറ്റും കാണാമറയത്തിരിക്കുന്ന ഇത്തരം 'ഷാ' മാരെ തിരിച്ചറിഞ്ഞു മുഖ്യധാരയിലേക്ക് കൊണ്ട് വരണം.
ReplyDeleteഒരിക്കല്‍ മാത്രം എനിക്ക് കാണാന്‍ ഭാഗ്യമുണ്ടായ ഭൂമിയിലെ സ്വര്‍ഗ്ഗമായ കാശ്മീരില്‍ സമാധാനം പുലരട്ടെ എന്നാശംസകളോടെ, വായിക്കാന്‍ അല്‍പ്പം വൈകിയതില്‍ ക്ഷമയോടെ..
മനുഷ്യസ്നേഹമാണല്ലോ റോസാദളം പോലെ പരിമളമാര്‍ന്നത്.. അതങ്ങിനെത്തന്നെയാകട്ടെ.. ആശംസകള്‍..
ReplyDeleteഅയാള്‍ ഒരു മനുഷ്യനാണ്. ദൈവത്തിനു വേണ്ടപ്പെട്ടവനാണ്. അതെനിക്കുറപ്പുണ്ട്. എനിക്ക് അത്രയും അറിഞ്ഞാല്‍ മതി.
ReplyDeleteഎനിക്കുമിത്രയും വായിച്ചാലും, അറിഞ്ഞാലും മതി. നന്നായിട്ടുണ്ട് ട്ടോ ഈ രചന,വളരെയധികം. ആശംസകൾ.
ഷായെ പോലെയുള്ള ജീവിതങ്ങള്‍ അനേകമുണ്ട് ,പക്ഷെ അവര്‍ ആര്‍ക്കും തിച്ചരിയാന്‍ നിന്ന് കൊടുക്കാറില്ല .ആശംസകള്‍
ReplyDeleteഎല്ലാവരും ഷായെപ്പോലെ ആയിരുന്നെങ്കില്‍ നമ്മുടെ നാട് എത്ര നന്നായിരുന്നേനേ... ഷായ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
ReplyDeleteThis comment has been removed by the author.
ReplyDeleteഅയാള്‍ ഒരു മനുഷ്യനാണ്. ദൈവത്തിനു വേണ്ടപ്പെട്ടവനാണ്. അതെനിക്കുറപ്പുണ്ട്. എനിക്ക് അത്രയും അറിഞ്ഞാല്‍ മതി...
ReplyDeleteഇങ്ങനെ പറയുന്നവരുടെ എണ്ണം പെരുകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു... ശരിക്കും പ്രശംസനീയം..
nhanmanaf.blogspot.in